326. എപ്പോഴാണ് ഒരധികാരി (അധികാരം) നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നത് ?

പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ നീതിപൂര്‍വ്വകമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ അധികാരി നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നു. (1903-1904, 1921)

ഒരു രാഷ്ട്രത്തിലെ ജനതയ്ക്ക് ഒരു വസ്തുതതയില്‍ ആശ്രയിക്കാന്‍ കഴിയണം. എല്ലാവരേയും കടപ്പെടുത്തുന്ന നിയമങ്ങളുള്ള 'നിയമങ്ങളുടെ ഗവണ്‍മെന്റിന്റെ' കീഴിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന വസ്തുതതയാണത്. സ്വേച്ഛാപരവും നീതിരഹിതവുമായ അല്ലെങ്കില്‍ സ്വാഭാവിക ധാര്‍മ്മിക ക്രമത്തിന് എതിരായ നിയമങ്ങള്‍ അനുസരിക്കാന്‍ ആര്‍ക്കും കടമയില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അവയെ എതിര്‍ക്കാന്‍ അവകാശമുണ്ട്. ചില സാഹചര്യങ്ങളില്‍ എതിര്‍ക്കാന്‍ കടമയുണ്ട്.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 103427