357.നിരീശ്വരവാദം എപ്പോഴും ഒന്നാം കല്പനയ്ക്ക് എതിരായ പാപമാണോ?

ദൈവത്തെപ്പറ്റി ഒന്നും പഠിച്ചിട്ടില്ലാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം നിരീശ്വരത്വം ഒരു പാപമല്ല. ദൈവാസ്തിത്വത്തെക്കുറിച്ചു പരിശോധന നടത്തുകയും മനസ്സാക്ഷി പ്രകാരം വിശ്വസിക്കാന്‍ കഴിയാതെ വരുകയും ചെയ്തവനെ സംബന്ധിച്ചും അതു പാപമല്ല. (2127-2128)

വിശ്വസിക്കാന്‍ കഴിയാതിരിക്കുകയെന്നതും വിശ്വസിക്കാന്‍ മനസ്സില്ലാതിരിക്കുകയെന്നതും തമ്മിലുള്ള അതിര്‍രേഖ വ്യക്തമല്ല. വിശ്വാസം കൂടുതല്‍ അടുത്തു പരിശോധിക്കാതെ അത് അപ്രധാനമായി വെറുതെ കരുതുന്ന മനോഭാവം മിക്കപ്പോഴും പരിചിന്തന ഫലമായുണ്ടാകുന്ന നിരീശ്വരവാദത്തേക്കാള്‍ മോശമാണ്.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 77825