148.കന്യാമറിയത്തിനു യഥാര്‍ത്ഥത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയുമോ?

ഉവ്വ്.  മറിയം സഹായിക്കുന്നുവെന്ന് സഭയുടെ ആരംഭം മുതല്‍ അനുഭവം പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിന് ദശലക്ഷക്കണക്കിന്  ആളുകള്‍ സാക്ഷ്യം വഹിക്കുന്നു. (967-670)

മറിയം യേശുവിന്റെ അമ്മയാകയാല്‍ നമ്മുടെയും അമ്മയാണ്. നല്ല അമ്മമാര്‍ എപ്പോഴും അവരുടെ മക്കള്‍ക്കുവേണ്ടി നിലകൊള്ളും. തീര്‍ച്ചയായും ഈ അമ്മ അപ്രകാരം ചെയ്യുന്നു. ഭൂമിയിലായിരിക്കേ അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി യേശുവുമായി മാധ്യസ്ഥം വഹിച്ചു. ഉദാഹരണത്തിന്, കാനായില്‍വച്ച് ഒരു മണവാളനെയും മണവാട്ടിയെയും സംഭ്രമത്തില്‍ നിന്നു രക്ഷിച്ചു. പെന്തക്കുസ്താദിവസം ഊട്ടുശാലയില്‍ അവള്‍ ശിഷ്യരുടെയിടയില്‍ പ്രാര്‍ത്ഥിച്ചു. അവള്‍ക്കു നമ്മോടുള്ള സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ രണ്ടു സുപ്രധാന നിമിഷങ്ങളില്‍ അവള്‍ നമുക്കായി വാദിക്കുമെന്ന് തീര്‍ച്ചയാക്കാം: 'ഇപ്പോഴും മരണനേരത്തും'  

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 59093