360. വിശുദ്ധ കുരിശിന്റെ അടയാളം എന്നതിന്റെ അര്‍ത്ഥമെന്താണ്?
കുരിശിന്റെ അടയാളത്തിലൂടെ നാം ത്രിതൈ്വക ദൈവത്തിന്റെ സംരക്ഷണത്തില്‍ നമ്മെത്തന്നെ പ്രതിഷ്ഠിക്കുന്നു. (2157-2166)
ദിവസത്തിന്റെ ആരംഭത്തിലും പ്രാര്‍ത്ഥനയുടെ ആരംഭത്തിലും മാത്രമല്ല സുപ്രധാന സംരംഭങ്ങളുടെ ആരംഭത്തിലും ക്രൈസ്തവര്‍ തന്റെ മേല്‍ കുരിശയാളം വരയ്ക്കുന്നു. അങ്ങനെ 'പിതാവിന്റെയും പുത്രന്ന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍' തന്റെ കാര്യങ്ങള്‍ തുടങ്ങുന്നു. നാം എല്ലാ വശത്തും ത്രിതൈ്വക ദൈവത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പേരുചൊല്ലി അവിടുത്തെ വിളിക്കല്, നാം തുടങ്ങാന്‍ പോകുന്ന കാര്യങ്ങള്‍ വിശുദ്ധീകരിക്കുന്നു. അതു നമുക്ക് അനുഗ്രഹങ്ങള്‍ നേടിത്തരുകയും പ്രയാസങ്ങളിലും പ്രലോഭനങ്ങളിലും നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.