150. സഭയ്ക്ക് യഥാര്‍ത്ഥത്തില്‍ പാപങ്ങള്‍ പൊറുക്കാന്‍ സാധിക്കുമോ ?

സാധിക്കും. യേശു പാപങ്ങള്‍ പൊറുക്കുക മാത്രമല്ല ചെയ്തത്. മനുഷ്യരെ അവരുടെ പാപങ്ങളില്‍നിന്ന് വിമോചിപ്പിക്കാനുള്ള ദൗത്യവും അധികാരവും സഭയ്ക്കു നല്കുക കൂടി ചെയ്തു. (981-983, 986-987)

വൈദികന്റെ ശുശ്രൂഷയിലൂടെ അനുതാപിക്ക് ദൈവത്തില്‍നിന്നു മാപ്പുകിട്ടുന്നു. അവന്റെ കുറ്റം ഒരിക്കലും ഇല്ലാതിരുന്നവിധത്തില്‍ മായ്ച്ചുകളയപ്പെടുന്നു. പാപങ്ങള്‍ പൊറുക്കാനുള്ള തന്റെ ദിവ്യശക്തിയില്‍ പങ്കുചേരാന്‍ യേശു വൈദികനെ അനുവദിക്കുന്നതുകൊണ്ടുമാത്രമാണ് വൈദികന് ഇതു ചെയ്യാന്‍ കഴിയുന്നത്. (225-239) 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 86397