218. അപ്പത്തിലും വീഞ്ഞിലും സന്നിഹിതനായിരിക്കുന്ന കര്‍ത്താവിനെ ആദരിക്കാനുള്ള ശരിയായ മാര്‍ഗ്ഗമെന്ത്?

പവിത്രീകൃതമായ അപ്പത്തിലും വീഞ്ഞിലും ദൈവം സത്യത്തില്‍ സന്നിഹിതനാണ്. അതുകൊണ്ട് ആ ദിവ്യദാനങ്ങള്‍ അങ്ങേയറ്റം ആദരത്തോടെ നാം സൂക്ഷിക്കണം. നമ്മുടെ കര്‍ത്താവും രക്ഷകനുമായവനെ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തില്‍ ആരാധിക്കുകയും വേണം. (1378-1381,1418)

കുര്‍ബ്ബാനയര്‍പ്പണത്തിനുശേഷം, വിശുദ്ധ കുര്‍ബ്ബാനയപ്പം ബാക്കിയുണ്ടെങ്കില്‍ അത് സക്രാരിയിലെ വിശുദ്ധപാത്രങ്ങളില്‍ സൂക്ഷിച്ചുവെയ്ക്കുന്നു. സക്രാരിയില്‍ പരിശുദ്ധ കുര്‍ബ്ബാനയപ്പം ഉള്ളതുകൊണ്ട് അത് ഒരോ പള്ളിയുടെയും ഏറ്റവും ആദരണീയമായ സ്ഥാനങ്ങളിലൊന്നാണ്. ഏതു സക്രാരിയുടെ മുമ്പിലും നാം മുട്ടുകുത്തുന്നു. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുന്ന ആരും തീര്‍ച്ചയായും ദരിദ്രരില്‍ ദരിദ്രരായവരില്‍ അവിടുത്തെ തിരിച്ചറിയുകയും അവരില്‍ അവിടുത്തെ സേവിക്കുകയും ചെയ്യും. എന്നാല്‍, സക്രാരിയുടെ മുമ്പില്‍ സമയം ചെലവഴിക്കാനും ദിവ്യകാരുണ്യരൂപത്തിലുള്ള നമ്മുടെ രക്ഷകന് സ്‌നേഹം അര്‍പ്പിക്കാനുംകൂടി സമയം കണ്ടെത്തും.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109963