154. നാം മരിക്കുമ്പോള്‍ നമുക്ക് എന്ത് സംഭവിക്കുന്നു ?

മരണത്തില്‍ ശരീരവും ആത്മാവും വേര്‍തിരിയുന്നു. ശരീരം ജീര്‍ണ്ണിച്ചുപോകുന്നു. ആത്മാവു ദൈവത്തെ കാണാന്‍ പോകുന്നു. അവസാനദിവസം, ഉത്ഥാനം ചെയ്ത ശരീരത്തോടു വീണ്ടും ചേരാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. (992-1004, 1016-1018)

ഉത്ഥാനം എങ്ങനെ നടക്കുന്നുവെന്നത് ഒരു രഹസ്യമാണ്. എന്നാലും അത് അംഗീകരിക്കാന്‍ ഒരു ഉപമ നമ്മെ സഹായിക്കും: നാം ഒരു 'ട്യൂലിപ്പ് ബള്‍ബ്'  നോക്കുമ്പോള്‍ അത് ഇരുണ്ട ഭൂമിയില്‍ എത്ര വിസ്മയനീയവും സുന്ദരവുമായ പുഷ്പമായി വികസിക്കുമെന്ന് നമുക്ക് പറയാനാവുകയില്ല. അതുപോലെ നമ്മുടെ പുതിയ ശരീരത്തിന്റെ ഭാവി രൂപത്തെപ്പറ്റി നമുക്ക് ഒന്നും അറിഞ്ഞുകൂടാ. എന്നാല്‍, വിശുദ്ധ പൗലോസിനു തീര്‍ച്ചയുണ്ട്: 'അത് അപമാനത്തില്‍ വിതയ്ക്കപ്പെടുന്നു, മഹത്ത്വത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.' (1 കോറി 15:43)

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70592