391. അവയവദാനം സുപ്രധാനമായ കാര്യമാണോ?

അവയവദാനം വഴി ജീവിതം ദീര്‍ഘിപ്പിക്കാനും ജീവിതത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും സാധിക്കും. അതുകൊണ്ട് അയല്‍ക്കാരനുവേണ്ടിയുള്ള യഥാര്‍ത്ഥ സേവനമായിരിക്കും അത്. ആരും അതിനായി നിര്‍ബന്ധിക്കപ്പെടരുതെന്നേ ഉള്ളൂ. (2296)

ദാനം ചെയ്യുന്ന വ്യക്തി ജീവിതകാലത്ത് സ്വതന്ത്രവും സുചിന്തിതവുമായ സമ്മതം നല്കിയിട്ടുണ്ടെന്നും അയാള്‍ അയാളുടെ അവയവം (അവയവങ്ങള്‍) എടുക്കുന്നതിനുവേണ്ടി കൊല്ലപ്പെട്ടിട്ടില്ലെന്നും ഉറപ്പുണ്ടായിരിക്കണം. ജീവിച്ചിരിക്കുമ്പോഴും ദാനം ചെയ്യാന്‍ സാധിക്കും. ഉദാഹരണത്തിന്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റു ചെയ്യല്‍. ഒരു മനുഷ്യന്റെ മൃതദേഹത്തില്‍നിന്ന്  അവയവം ദാനം ചെയ്യുന്നതിനുമുമ്പ് അയാള്‍ മരിച്ചുകഴിഞ്ഞുവെന്ന് ഉറപ്പുവരുത്തണം. അയാളുടെ ജീവിതകാലത്ത് സമ്മതം നല്‍കിയിരിക്കണം. അല്ലെങ്കില്‍ അയാളുടെ പ്രതിനിധി അനുവാദം നല്‍കണം.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141476