332. ക്രൈസ്തവരുടെ ഐക്യദാര്‍ഢ്യം മറ്റുജനതകളോടൊത്ത് എങ്ങനെ പ്രകടിപ്പിക്കാനാവും?

നീതിപൂര്‍വ്വകമായ വ്യവസ്ഥിതികള്‍ക്കുവേണ്ടി ക്രൈസ്തവര്‍ നിര്‍ബന്ധബുദ്ധിയോടെ നിലകൊള്ളുന്നു. ഈ സമര്‍പ്പണബുദ്ധിയുടെ ഭാഗമാണ് ഈ ലോകത്തിലെ ഭൗതീകവും ബുദ്ധിപരവും ആധ്യാത്മികവുമായ വസ്തുക്കളുടെ സാര്‍വ്വത്രീക ലഭ്യത. മാനുഷികജോലിയുടെ മഹത്ത്വം ആദരിക്കപ്പെടുന്നുണ്ടെന്ന് ക്രൈസ്തവര്‍ തീര്‍ച്ചവരുത്തുകയും ചെയ്യുന്നുണ്ട്. നീതിപൂര്‍വ്വകമായ കൂലി അതില്‍ ഉള്‍പ്പെടുന്നു. മനുഷ്യവംശത്തിനു മുഴുവനുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രവൃത്തിയാണ് വിശ്വാസകൈമാറ്റം. (1939-1942,948)

ഐക്യദാര്‍ഢ്യം ക്രൈസ്തവന്റെ പ്രായോഗികതലത്തിലുള്ള മുദ്രയാണ്. ഐക്യദാര്‍ഢ്യം അഭ്യസിക്കുകയെന്നത് യുക്തിയുടെ കല്പന മാത്രമല്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ദരിദ്രരോടും അധ:കൃതരോടും പൂര്‍ണ്ണമായി തന്നെത്തന്നെ താദാത്മ്യപ്പെടുത്തി   (മത്താ. 25:40). അവരോടുള്ള ഐക്യദാര്‍ഢ്യം നിഷേധിക്കുകയെന്നത് ക്രിസ്തുവിനെ തള്ളിക്കളയുന്നതിന് തുല്യമാണ്.(225-239)

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 94197