11.എന്തുകൊണ്ടാണ് നാം വിശ്വാസം കൈമാറുന്നത്?

നാം വിശ്വാസം കൈമാറുന്നു. കാരണം, യേശു നമ്മോട് ഇപ്രകാരം കല്പിച്ചു:' ആകയാല്‍ നിങ്ങള്‍പോയി സകലജനതകളേയും ശിഷ്യപ്പെടുത്തുവിന്‍' (മത്തായി 28:19) (91)

യഥാര്‍ത്ഥ ക്രിസ്ത്യാനിയായ ആരും വിശ്വാസം പകര്‍ന്നുനല്കല്‍ വിദഗ്ധര്‍ക്ക് (അദ്ധ്യാപകര്‍, അജപാലകര്‍, മിഷണറിമാര്‍) മാത്രമായി വിട്ടുകൊടുക്കുകയില്ല. നമ്മള്‍ മറ്റുള്ളവര്‍ക്ക് ക്രിസ്തു ആണ്. മറ്റുള്ളവരിലേക്കു ദൈവം വന്നുചേരണമെന്ന് ഓരോ യഥാര്‍ത്ഥ ക്രിസ്ത്യാനിയും ആഗ്രഹിക്കുന്നുവെന്നുകൂടി അതിനര്‍ത്ഥമുണ്ട്. ആ വ്യക്തി തന്നോടുതന്നെ ഇങ്ങനെ പറയുന്നു:'കര്‍ത്താവിന് എന്നെ ആവശ്യമുണ്ട്! എനിക്കു മാമ്മോദീസയും സ്‌ഥൈര്യലേപനവും നല്കപ്പെട്ടിട്ടുണ്ട്. ദൈവത്തെപ്പറ്റി അറിയാനും 'സത്യത്തിന്റെ അറിവിലേക്കു വരാനും'

(1 തിമോ. 2:4) ചുറ്റുമുള്ളവരെ സഹായിക്കാന്‍ എനിക്കു കടമയുണ്ട്'.

മദര്‍തെരേസ നല്ലൊരു ഉപമ ഉപയോഗിക്കുന്നു: 'തെരുവുകളിലൂടെ വൈദ്യുത കമ്പികള്‍ പാകിയിരിക്കുന്നതു നാം കാണുന്നു. അവയിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ലെങ്കില്‍ പ്രകാശമുണ്ടാവുകയില്ല. ഈ വൈദ്യുതകമ്പി നിങ്ങളും ഞാനുമാണ്! വൈദ്യുതി ദൈവമാണ്. നമ്മിലൂടെ വൈദ്യുതി ഒഴുകാന്‍ അനുവദിക്കാനും അങ്ങനെ ലോകത്തിനു പ്രകാശം ഉത്പാദിപ്പിക്കാനും നമുക്കു കഴിയും. ലോകത്തിന്റെ ആ പ്രകാശം യേശു ആണ്. അല്ലെങ്കില്‍ അപ്രകാരം നാം ഉപയോഗിക്കപ്പെടാന്‍ സമ്മതിക്കാതിരിക്കാനും അങ്ങനെ അന്ധകാരം വ്യാപിക്കാന്‍ അനുവദിക്കാനും നമുക്കു കഴിയും' (123)

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 94201