73. എന്തുകൊണ്ടാണ് യേശുവിനെ ക്രിസ്തു എന്നു വിളിക്കുന്നത് ?

' യേശു ക്രിസ്തു ആകുന്നു'എന്ന ഹ്രസ്വമായ ഫോര്‍മുല ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം പ്രകാശിപ്പിക്കുന്നു. നസ്രത്തില്‍ നിന്നുള്ള ഒരു സാധാരണ തച്ചന്റെ മകനായ യേശു ദീര്‍ഘകാലം പ്രതീക്ഷിക്കപ്പെട്ട മിശിഹായും രക്ഷകനുമാണ്. (436-440, 453)

ക്രിസ്തു എന്ന പദം ക്രിസ്‌തോസ് എന്ന ഗ്രീക്കു വാക്കില്‍നിന്നു വരുന്നു. ഗ്രീക്കിലെ ക്രിസ്‌തോസ് എന്ന വാക്കിനും ഹീബ്രുവിലെ മിശിഹാ എന്ന വാക്കിനും അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണര്‍ത്ഥം. ഇസ്രായേല്‍ ജനതയില്‍ രാജാക്കന്മാരും പുരോഹിതരും പ്രവാചകരും അഭിഷേകം ചെയ്യപ്പെട്ടിരുന്നു. യേശു'പരിശുദ്ധാത്മാവാല്‍'(അപ്പ. 10:38) അഭിഷേകം ചെയ്യപ്പെടുന്നുവെന്ന് അപ്പസ്‌തോലന്മാര്‍ മനസ്സിലാക്കി. ക്രിസ്തു എന്ന പേരില്‍നിന്ന് ക്രിസ്ത്യാനി എന്ന് നാം വിളിക്കപ്പെടുന്നു. നമ്മുടെ ഉന്നതമായ വിളിയുടെ പ്രകാശനമാണത്.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109960