വിശ്വാസവും ശാസ്ത്രവും തമ്മില്‍ വൈരുദ്ധ്യമുണ്ടോ?

വിശ്വാസവും ശാസ്ത്രവും തമ്മില്‍ പരിഹരിക്കാനാവാത്ത വൈരുദ്ധ്യമില്ല. കാരണം, രണ്ടുതരത്തിലുള്ള സത്യം ഉണ്ടായിരിക്കാന്‍ സാധ്യമല്ല (159).

ശാസ്ത്രത്തിന്റെ മറ്റൊരു സത്യവുമായി മത്സരിക്കുന്ന വിശ്വാസത്തിന്റെ ഒരു സത്യമില്ല. ഒരു സത്യമേ ഉള്ളൂ. വിശ്വാസവും ശാസ്ത്രീയയുക്തിയും പരാമര്‍ശിക്കുന്ന ഏകസത്യം. നമുക്കു ലോകത്തിന്റെ യുക്തിപരമായ വ്യവസ്ഥിതികള്‍ തിരിച്ചറിയാന്‍ കഴിയുന്നതിനുവേണ്ടി ദൈവം യുക്തി തരാന്‍ ഉദ്ദേശിച്ചു. അതുപോലെ തന്നെയാണ് വിശ്വാസം നല്കാന്‍ അവിടുന്ന് ഉദ്ദേശിച്ചതും. അതുകൊണ്ടാണ് ക്രൈസ്തവവിശ്വാസം പ്രകൃതിപരമായ ശാസ്ത്രങ്ങളെ ആവശ്യപ്പെടുന്നതും അവയെ വളര്‍ത്തുന്നതും. യുക്തിക്കു കാണപ്പെടാത്തതും എന്നാല്‍ യുക്തിക്ക് അപ്പുറത്ത്, അതിന് ഉപരിയായ യാഥാര്‍ത്ഥ്യങ്ങളായിരിക്കുന്നതുമായ കാര്യങ്ങള്‍ നാം അറിയാന്‍വേണ്ടിയാണ് വിശ്വാസം നിലകൊള്ളുന്നത്. ശാസ്ത്രം സൃഷ്ടിയെ സേവിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാനുള്ളതല്ലെന്നും ശാസ്ത്രത്തെ വിശ്വാസം ഓര്‍മ്മിപ്പിക്കുന്നു. ലംഘിക്കുന്നതിനു പകരം മാനുഷികമഹത്ത്വത്തെ ശാസ്ത്രം ആദരിക്കണം.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957