അല്മായ വിളി എന്താണ്? (യുകാറ്റ് 139)

മനുഷ്യരുടെയിടയില്‍ ദൈവരാജ്യം വളരുന്നതിനുവേണ്ടി സമൂഹത്തില്‍വ്യാപരിക്കാന്‍ - അല്മായര്‍ അയയ്ക്കപ്പെടുന്നു. (897-940-943).

അല്മായ വ്യക്തി രണ്ടാം തരം ക്രിസ്ത്യാനിയല്ല. എന്തെന്നാല്‍ അയാള്‍ ക്രിസ്തുവിന്റ പൗരോഹിത്യപരമായ ശുശ്രൂഷയില്‍ പങ്കുചേരുന്നുണ്ട് (സാര്‍വത്രിക പൗരോഹിത്യം). തന്റെ ജീവിതപാതയില്‍ ( വിദ്യാലയത്തില്‍, കുടുംബത്തില്‍, തൊഴിലില്‍) ഉള്ള മനുഷ്യര്‍ സുവിശേഷം അറിയാനും ക്രിസ്തുവിനെ സ്‌നേഹിക്കാനും ഇടയാകാന്‍ അയാള്‍ ശ്രദ്ധിക്കുന്നു. തന്റെ വിശ്വാസത്തിലൂടെ അയാള്‍ സമൂഹത്തിലും ജീവിതവ്യാപാരങ്ങളിലും രാഷ്ട്രീയത്തിലും മുദ്രപതിപ്പിക്കുന്നു. അയാള്‍ സഭയുടെ ജീവിതത്തെ പിന്താങ്ങുന്നു. ഉദാഹരണത്തിന്, ഒരു വായനക്കാരനോ അസാധാരണ ശുശ്രൂഷകനോ ആയി ഒരു ഗ്രൂപ്പ് ലീഡറാകാന്‍ സന്നദ്ധത കാണിച്ചുകൊണ്ട് പള്ളിയുടെ കമ്മിറ്റികളിലും കൗണ്‍സിലുകളിലും സേവനമനുഷ്ഠിച്ചുകൊണ്ട് (ഉദാഹരണത്തിന്, ഇടവകയുടെ കൗണ്‍സിലില്‍ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരുടെ സംഘത്തില്‍) സഭയില്‍ തങ്ങള്‍ക്കായി ഏത് സ്ഥാനമാണ് ദൈവം നിശ്ചയിച്ചിട്ടുള്ളതെന്ന് യുവജനം സവിശേഷമായി ഗൗരവപൂര്‍വ്വം ചിന്തിക്കണം 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109832