ഗൗരവം കുറഞ്ഞ പാപങ്ങളില്‍ നിന്ന് (ലഘുപാപങ്ങള്‍) ഗൗരവമുള്ള പാപങ്ങള്‍ (മാരകപാപങ്ങള്‍) നമുക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും?(യൂകാറ്റ് 316)

ഗൗരവപൂര്‍ണമായ പാപം വ്യക്തിയുടെ ഹൃദയത്തിലെ സ്‌നേഹത്തിന്റെ ദൈവികശക്തി നശിപ്പിക്കുന്നു. ആ ശക്തി കൂടാതെ നിത്യസൗഭാഗ്യമുണ്ടാകുകയില്ല. അതുകൊണ്ട് അതിനെ മാരകപാപമെന്നു വിളിക്കുന്നു. ഗൗരവമുള്ള പാപം ദൈവത്തില്‍ നിന്നു വേര്‍പെടുത്തുന്നു. അതേസമയം ലഘുപാപം അവിടന്നുമായുള്ള ബന്ധം അസ്വസ്ഥമാക്കുന്നതേ ഉള്ളു [1852-1861,1874]

ഗൗരവവഹമായ പാപം ഒരു വ്യക്തിയെ ദൈവത്തില്‍ നിന്നു വിച്ഛേദിക്കുന്നു. ഒരു പാപം അത്തരത്തിലുള്ളതാകണമെങ്കില്‍ സുപ്രധാനമായ ഒരു മൂല്യത്തിനു വിരുദ്ധമായതായിരിക്കണം. ജീവനോ ദൈവത്തിനോ വിരുദ്ധമായിരിക്കണം (കൊലപാതകം, ദൈവനിന്ദ, വ്യഭിചാരം മുതലായവ അതിനുദാഹരണങ്ങളാണ്). അത് പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടെ ചെയ്തതായിരിക്കണം. ലഘു പാപങ്ങള്‍ അപ്രധാനമൂല്യങ്ങള്‍ക്കു ( ബഹുമാനം, സത്യം, സമ്പത്ത് മുതലായവ) എതിരായിരിക്കും. അല്ലെങ്കില്‍ അവയുടെ ഗൗരവത്തെക്കുറിച്ച് പൂര്‍ണമായ അറിവില്ലാതെ ചെയ്തതായിരിക്കും. അത്തരം പാപങ്ങള്‍ ദൈവവുമായുള്ള ബന്ധം മുറിപ്പെടുത്തും. എന്നാലും ആ ബന്ധം വിച്ഛേദിക്കുകയില്ല.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109963