ദൈവം എന്തിന് ഏഴാം ദിവസം വിശ്രമിച്ചു (യൂകാറ്റ് 47)

ദൈവത്തിന്റെ ഏഴാം ദിവസത്തെ വിശ്രമം, മാനുഷിക പ്രയത്‌നത്തിനെല്ലാം അതീതമായിരിക്കുന്ന സൃഷ്ടികര്‍മ്മത്തിന്റെ പൂര്‍ത്തീകരണത്തിലേക്കു വിരല്‍ ചൂണ്ടുന്നു.(349)

മനുഷ്യന്‍ തന്റെ ജോലിയില്‍ തന്റെ സ്രഷ്ടാവിന്റെ ജൂനിയര്‍ പാര്‍ട്ട്ണര്‍ ആണ് (ഉത്പ 2:15). എന്നാലും തന്റെ പ്രയത്‌നംകൊണ്ട് ലോകം വീണ്ടെടുക്കാന്‍ ഒരു വിധത്തിലും അവനു സാധ്യമല്ല. സൃഷ്ടിയുടെ ലക്ഷ്യം പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. (ഏശ. 65:17). ഒരു ദാനമായി നമുക്കു നല്കപ്പെട്ടിരിക്കുന്ന രക്ഷയിലൂടെയാണ് അതു സംഭവിക്കുന്നത്. അങ്ങനെ സ്വര്‍ഗ്ഗീയ വിശ്രമത്തിന്റെ മുന്നാസ്വാദനമായിരിക്കുന്ന ഞായറാഴ്ച്ചവിശ്രമം അതിനായി നമ്മെ സജ്ജീകൃതരാക്കുന്ന ജോലിയെക്കാള്‍ ഉന്നതമാണ്.

 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834