143 മാര്‍പ്പാപ്പ യഥാര്‍ത്ഥത്തില്‍ തെറ്റു പറ്റാനാവാത്തവനാണോ?

അതേ. പക്ഷെ, ആഘോഷപൂര്‍വ്വമായ സഭാത്മക പ്രവൃത്തിവഴി(എക്‌സ് കത്തേദ്ര) ഒരു വിശ്വാസംസത്യം (ഡോഗ്മ) നിര്‍വചിക്കുമ്പോള്‍, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വിശ്വാസത്തെയും ധാര്‍മ്മികതെയും കുറിച്ചുള്ള സിദ്ധാന്തപരമായ പ്രശ്‌നങ്ങളില്‍ ആധികാരികമായ തീരുമാനം ചെയ്യുമ്പോള്‍ മാത്രമാണ് മാര്‍പ്പാപ്പ തെറ്റാവരത്തോടെ സംസാരിക്കുന്നത്. മാര്‍പ്പാപ്പയുമായുള്ള സംസര്‍ഗത്തില്‍ മെത്രാന്മാരുടെ സംഘം പ്രബോധനാധികാരപരമായ തീരുമാനമെടുക്കുന്നതിനും തെറ്റാവരത്തിന്റെ സ്വഭാവമുണ്ട്. സാര്‍വത്രിക സൂനഹദോസിന്റെ തീരുമാനങ്ങള്‍ അതിന് ഉദാഹരണമാണ്. (888-892)

മാര്‍പ്പാപ്പയുടെ തെറ്റാവരത്തിന് അദ്ദേഹത്തിന്റെ ധാര്‍മ്മിക സമഗ്രതയെടോ ബുദ്ധിപ്രകര്‍ഷത്തോടോ ഒരു തരത്തിലും ബന്ധമില്ല. തെറ്റാവരമുള്ളതു വാസ്തവത്തില്‍ സഭയ്ക്കാണ്. എന്തെന്നാല്‍ സഭയെ സത്യത്തില്‍ പരിരക്ഷിക്കുകയും അതിലേക്ക് കൂടുതല്‍ ആഴത്തില്‍ സഭയെ നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. പെട്ടെന്ന് നിഷേധിക്കപ്പടുകയോ ദുര്‍വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഏതാണ് സത്യമെന്നും ഏതാണ് തെറ്റെന്നും ആധികാരികമായി പറയുന്ന അവസാനവാക്ക് സഭയ്ക്കുണ്ടായിരിക്കണം. ഇത് മാര്‍പ്പാപ്പയുടെ ശബ്ദമാണ്. പത്രോസിന്റെ പിന്‍ഗാമിയും മെത്രാന്മാരില്‍ ഒന്നാമനുമാണ് മാര്‍പ്പാപ്പ. ആ നിലയ്ക്ക് തര്‍ക്കവിഷയമായ സത്യം സഭയുടെ വിശ്വാസപാരമ്പര്യമനുസരിച്ച് ക്രോഡീകരിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്. 'തീര്‍ച്ചയോടെ വിശ്വസിക്കേണ്ട' ഒരു കാര്യമായി എല്ലാ കാലത്തെയും വിശ്വാസികള്‍ക്ക് അവതരിപ്പിക്കത്തക്കവിധത്തിലാണ് ക്രോഡീകരിക്കുന്നത്. മാര്‍പ്പാപ്പ ഒരു വിശ്വാസസത്യം നിര്‍വചിക്കുന്നുവെന്ന് അപ്പോള്‍ നാം പറയുന്നു. അതുകൊണ്ട് അത്തരമൊരു വിശ്വാസത്യത്തില്‍ ഒരിക്കലും സാരാംശപരമായി 'പുതിയതായി' ഒന്നുമുണ്ടയിരിക്കുകയില്ല. വളരെ അപൂര്‍വ്വമായേ വിശ്വാസസത്യം നിര്‍വചിക്കാറുള്ളൂ. ഏറ്റവും അവസാനം നിര്‍വചിച്ചത് 1950-ലാണ്.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957