എന്താണ് പാപം? (യൂകാറ്റ് 67)


    പാപത്തിന്റെ കേന്ദ്രത്തില്‍ ദൈവത്തെ പരിത്യജിക്കലും അവിടുത്തെ സ്‌നേഹം സ്വീകരിക്കാന്‍ വിസമ്മതിക്കലുമുണ്ട്. അവിടുത്തെ കല്പനകളോടുള്ള അവഗണനയില്‍ അത് വെളിപ്പെടുന്നു. (385-390)

    ശരിയല്ലാത്ത പെരുമാറ്റത്തേക്കാള്‍ കൂടുതലായ ഒന്നാണ് പാപം. അതുകേവലം മനഃശ്ശാസ്ത്രപരമായ ദുര്‍ബലതയല്ല. നന്മയായ ഒന്നിനെ തള്ളിക്കളയുകയോ നശിപ്പിക്കുക യോ ചെയ്യലാണ്. അത്യഗാധമായ അര്‍ത്ഥത്തില്‍, നന്മയെത്തന്നെ പരിത്യജിക്കലാണ്.  ദൈവത്തെ പരിത്യജിക്കലാണ്. പാപം അതിന്റെ അത്യഗാധവും ഭയാനകവുമായ മാന ത്തില്‍ ദൈവത്തില്‍നിന്നു വേര്‍തിരിക്കലാണ്. അങ്ങനെ ജീവന്റെ ഉറവിടത്തില്‍നിന്നുള്ള വിച്ഛേദിക്കലാണ്. അതുകൊണ്ടാണ് മരണം പാപത്തിന്റെ മറ്റൊരു അനന്തരഫലമായി രിക്കുന്നത്. യേശുക്രിസ്തുവിലൂടെ മാത്രമേ പാപത്തിന്റെ അത്യഗാധമായ മാനം മനസ്സി ലാക്കാന്‍ നമുക്കു കഴിയുകയുള്ളൂ. യേശു ദൈവത്തിന്റെ പരിത്യജിക്കല്‍ സ്വന്തം ശരീര ത്തില്‍ സഹിച്ചു. അത് പാപത്തിന്റെ മരണകരമായ ശക്തി തന്റെമേല്‍തന്നെ ഏറ്റെടുക്കുന്ന തിനായിരുന്നു. നമ്മെ അത് ബാധിക്കാതിരിക്കാനാണങ്ങനെ ചെയ്തത്. ഇതിനു നാം ഉപയോഗിക്കുന്ന വാക്ക് 'വീണ്ടെടുപ്പ് 'എന്നാണ്. (224-237,315-318,348-468)

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109965