ഏതേതു പാപങ്ങളാണ് കുമ്പസാരിക്കേണ്ടത്? (യൂകാറ്റ് 233)

    സാധാരണ സാഹചര്യത്തില്‍, സൂക്ഷ്മമായ മന:സാക്ഷി പരിശോധനയില്‍ ഓര്‍മ്മിക്കുന്നതും കുമ്പസാരിച്ചിട്ടില്ലാത്തതുമായ പാപങ്ങള്‍ വ്യക്തിപരമായ കൗദാശിക കുമ്പസാരത്തിലേ മോചിക്കപ്പെടുകയുള്ളൂ. (1457)

    തീര്‍ച്ചയായും കുമ്പസാരിക്കുന്നതിനു മടി തോന്നാം. അതിനെ കീഴടക്കല്‍ ആന്ത രീക സൗഖ്യം നേടുന്നതിനുള്ള പ്രഥമ പടിയാണ്. മാര്‍പാപ്പപോലും കുമ്പസാരിക്കുന്നു വെന്ന് ഓര്‍ക്കുന്നത് പലപ്പോഴും സഹായകമാണ്. തന്റെ പരാജയങ്ങളും ദൗര്‍ബല്യങ്ങളും മറ്റൊരു പുരോഹിതനോട്, അതുവഴി ദൈവത്തോട്, ഏറ്റുപറയാന്‍ വേണ്ട ധൈര്യം, മാര്‍പാപ്പയ്ക്കും ഉണ്ടാകണം. മരണാപകടത്തില്‍ മാത്രമേ, വ്യക്തിപരമായു കുമ്പസാരം നടക്കാതെ തന്നെ, ഒരു സംഘം ആളുകള്‍ക്ക്  'പൊതു പാപമോചനം' നല്കാന്‍ വൈദീകനു സാധിക്കുകയുള്ളൂ. (ഉദാഹരണത്തിന്, യുദ്ധകാലത്തെ വ്യോമാക്രമണം, അല്ലെങ്കില്‍ ഒരു സംഘം ആളുകള്‍ മരണാവസ്ഥയിലായിരിക്കുന്ന സാഹചര്യം എന്നീ സന്ദര്‍ഭങ്ങളിലേ അതു സാധിക്കൂ.) എന്നാല്‍, അപ്രകാരം പാപമോചനം ലഭിച്ചവന്‍ പിന്നീട് ആദ്യം കിട്ടുന്ന അവസരം  ഉപയോഗിച്ച് ഗൗരവമുള്ള പാപങ്ങള്‍ ഏറ്റുപറഞ്ഞ് വ്യക്തിപരമായി കുമ്പസാരിക്കണം.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 86383