പരിശുദ്ധാത്മാവ് എന്റെ ജീവിതത്തില്‍ എന്താണു ചെയ്യുന്നത്?

പരിശുദ്ധാത്മാവ് എന്നെ ദൈവത്തെ സ്വീകരിക്കാന്‍ യോഗ്യതയുള്ളവനാക്കുന്നു, പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു, മറ്റുള്ളവരെ സഹായിക്കാന്‍ കഴിവുനല്‍കുന്നു (738 ,647,656-657)

'നമ്മുടെ ആത്മാവിന്റെ പ്രശാന്തനായ അതിഥി'യെന്നു പരിശുദ്ധാത്മാവിനെ വിശുദ്ധ അഗസ്തീനോസ് വിളിക്കുന്നു. അവിടത്തെ സാന്നിധ്യം ആഗ്രഹിക്കുന്ന ആരും നിശബ്ദത പാലിക്കണം. പലപ്പോഴും ഈ ദിവ്യാതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണത്തിന് മനസ്സാക്ഷിയില്‍, അല്ലെങ്കില്‍ ആന്തരികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെ സംസാരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആലയമായിരിക്കുകയെന്നതിന്റെ അര്‍ത്ഥം ആത്മാവും, ശരീരവും ഈ ദിവ്യാതിഥിക്ക്, നമ്മിലുള്ള ദൈവത്തിനുവേണ്ടി നിലകൊള്ളുകയെന്നാണ്. അതുകൊണ്ട് നമ്മുടെ ശരീരം ദൈവത്തിന്റെ 'ലിവിങ് റൂം'ആണെന്നു പറയാം. നമ്മിലുള്ള പരിശുദ്ധാത്മാവിനോട് നമ്മള്‍ എത്രമാത്രം തുറവുള്ളവരായിരിക്കുമോ അത്രമാത്രം അവിടന്ന് നമ്മുടെ ജീവിതത്തിന്റെ യജമാനനായിരിക്കും. സഭയുടെ പടുത്തുയര്‍ത്തലിനു വേണ്ടി ഇന്നും നമുക്ക് അത്രവേഗം സിദ്ധികള്‍ നല്‍കുകയും ചെയ്യും. അതുകൊണ്ട് ശരീരത്തിന്റെ പ്രവൃത്തികള്‍ക്കു പകരം പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ നമ്മില്‍ വളരും. 290-291, 295-297, 310-311

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957