'ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ 'എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? (യൂകാറ്റ് 525)

ഓരോ ദിവസവും ഓരോ മണിക്കൂറിലും നമ്മള്‍ പാപത്തില്‍ വീഴുകയും ദൈവത്തോട് ഇല്ല എന്നു പറയുകയും ചെയ്യുകയെന്ന അപകടസാധ്യതയിലാണ്. അതുകൊണ്ട് പ്രലോഭന ത്തിന്റെ ശക്തിയില്‍ നമ്മെ രക്ഷാമാര്‍ഗ്ഗമില്ലാത്തവരായി വിട്ടുകളയരുതെന്ന് നാം ദൈവത്തോട് യാചിക്കുന്നു. (2846-2849)

നമ്മള്‍ ദുഷ്ടനെ എതിര്‍ക്കാന്‍ ശക്തിയില്ലാത്ത ദുര്‍ബലരായ മനുഷ്യരാണെന്ന്, പരീക്ഷിക്കപ്പെട്ടിട്ടുള്ള യേശുവിന് അറിയാം. പരീക്ഷയുടെ മണിക്കൂറില്‍ ദൈവസഹായത്തില്‍ ആശ്രയിക്കണമെന്നു പഠിപ്പിച്ച അവിടന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപത്തിലൂടെ നാം യാചിക്കുന്നത് കാരുണ്യപൂര്‍വ്വം അനുവദിച്ചു തരുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109831