എന്താണ് പ്രായശ്ചിത്തം?

ചെയ്തുപോയ കുറ്റത്തിന് പരിഹാരം ചെയ്യലാണ് പ്രായശ്ചിത്തം. പ്രായശ്ചിത്തം എന്റെ തലച്ചോറില്‍ മാത്രമായിരിക്കരുത്. അത് ഞാന്‍ പരസ്‌നേഹപ്രവൃത്തികള്‍ വഴിയും മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢ്യം വഴിയും പ്രകടിപ്പിക്കണം. പ്രാര്‍ത്ഥന, ഉപവാസം, ദരിദ്രരെ ആത്മീയമായും ഭൗതീകമായും സഹായിക്കല്‍ എന്നിവ വഴിയും പ്രായശ്ചിത്തം ചെയ്യാം (1434-1439)

പ്രായശ്ചിത്തം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. തന്നെത്തന്നെ തരംതാണവനായി കരുതുക, ശങ്കാകുലമായ മനസ്സാക്ഷിയുണ്ടായിരിക്കുക എന്നിവയുമായി പ്രായശ്ചിത്തിനു യാതൊരു ബന്ധവുമില്ല. ഞാന്‍ എത്ര മോശക്കാരനാണ് എന്ന് ചിന്തിച്ച് ആകുലപ്പെട്ടുകൊണ്ടി രിക്കലല്ല പ്രായശ്ചിത്തം. പ്രായശ്ചിത്തം നമ്മെ സ്വതന്ത്രരാക്കുന്നു. പുതുതായി തുടങ്ങുവാന്‍ പ്രോത്സാഹിപ്പിക്കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109837