വിശുദ്ധ ജോണ്‍ യൂട്‌സ്

വടക്കന്‍ ഫ്രാന്‍സിലെ ഒരു കൃഷിഭൂമിയിലാണ് ജോണിന്റെ ജനനം. ജനിച്ച 79 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഇഹലോകത്തുനിന്ന് യാത്രയായി. അദ്ദേഹം ഒരു തികഞ്ഞ മിഷനറിയും, രണ്ടു മതാത്മക സമൂഹങ്ങളുടെ സ്ഥാപകനും, ഈശോയുടെ തിരുഹൃദയത്തിന്റേയും ജന്മപാപരഹിതയായ കന്യാമറിയത്തിന്റെ വിമല ഹൃദയത്തിന്റേയും  വലിയ പ്രഘോഷകനുമായിരുന്നു.

അദ്ദേഹം ഒററ്റോറിയന്‍ സന്യാസ സമൂഹത്തിലെ ഒരംഗമായി 24ാം വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. 1927-1931 കാലഘട്ടങ്ങളില്‍ പ്ലേഗ് രോഗം വളരെയധികം വ്യാപിച്ചിരുന്ന സമയത്ത് തന്റെ രൂപതയില്‍ രോഗികള്‍ക്ക് വേണ്ടി സഹായങ്ങളുമായി അദ്ദേഹം രാപകലില്ലാതെ ഓടി നടന്നു. തുടര്‍ന്ന് തന്റെ രൂപതയിലെ ജനങ്ങള്‍ക്ക് താന്‍ നിമിത്തം ഈ രോഗം പിടിപെടാന്‍ പാടില്ല എന്ന് തീരുമാനിച് അദ്ദേഹം ആ സമയങ്ങളില്‍  മുഴുവന്‍ കൃഷി ഭൂമിയുടെ നടുവിലായി ഒരു വലിയ വീപ്പയില്‍ ജീവിതം കഴിച്ചു കൂട്ടി.

അദ്ദേഹത്തിന്റെ 32ാം വയസ്സില്‍ കൂടി ഒരു നല്ല സുവിശേഷപ്രഘോഷകനും, ഒരു നല്ല കുമ്പസാരക്കാരനും അതോടൊപ്പംതന്നെ ഒത്തിരിയധികം ജനങ്ങളുടെ മനസ്സുകളെ നേടുവാനും അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹം 100 ല്‍ പരം ഇടവകകളില്‍ സുവിശേഷപ്രഘോഷകനായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിലെ സുവിശേഷപ്രഘോഷണങ്ങള്‍ ആഴ്ച്ചകളും മാസങ്ങളും വരെ നീണ്ടിരുന്നു.

വൈദീകവിദ്യാര്‍ത്ഥികള്‍ക്ക് കൂടുതലായി ആദ്ധ്യാത്മികമായ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുവാന്‍ ആഗ്രഹിച്ച് ഒട്ടനവധി പ്രാവശ്യം മേലധികാരികളെ സന്ദര്‍ശിച്ചുവെങ്കിലും ഒടുവില്‍ ഒന്നും ഫലം കണ്ടില്ല. ഇതേത്തുടര്‍ന്ന്  അദ്ദേഹം പുതിയ ഒരു സമൂഹം സ്ഥാപിച്ചു. ഈ സമൂഹത്തിന്റെ കീഴി ല്‍ ഒട്ടനവധി സെമിനാരികളും സ്ഥാപിച്ചു. എന്നാല്‍ ഈ എല്ലാ സെമിനാരികള്‍ക്കും റോമില്‍നിന്നും അംഗീകാരം നല്കിയില്ല. ഇതു കൂടാതെ അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനവേളകളില്‍ വളരെയധികം പാവപെട്ടവരും, വേശ്യകളുമായ സ്ത്രീകളെ കാണുവാന്‍ ഇടയായി. ഒഴി വിട്ട പാപപങ്കിലമായ ആ ജീവിതത്തില്‍ നിന്നും ഒരു മോചനം അവര്‍ ആഗ്രഹിച്ചിരുന്നു. ഇതു മനസ്സിലാക്കിയ അദ്ദേഹം അവര്‍ക്കായി ഒരു ആശ്രയസങ്കേതം സ്ഥാപിച്ചു. അതു പിന്നീട്  'സിസ്റ്റര്‍ ഓഫ് ചാരിറ്റി ഓഫ് ദി റെഫ്യൂജ്' എന്ന ഒരു സന്യാസസമൂഹമായി മാറി.

ജോണിന്റെ വളരെയധികം കൃതികള്‍ പ്രശസ്തിയാര്‍ജ്ജിച്ചവയാണ്. അവയില്‍ ചിലത് 'വിശുദ്ധിയുടെ ഉറവിടമായ ഈശോ', 'മേരി ക്രിസ്തീയ ജീവിതത്തിന്റെ മാതൃക' എന്നിവയണ്. പരിശുദ്ധ അമ്മയോടും  ഈശോയുടെ തിരുഹൃദയത്തോടുമുള്ള അദ്ദേഹത്തിന്റെ അതിതീവ്രമായ ഭക്തി മനസ്സിലാക്കിയ  പയസ് പത്താമന്‍ മാര്‍പാപ്പ,  ഈശോയുടേയും മാതാവിന്റേയും വിമല ഹൃദയങ്ങളുടെ ആരാധകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589