സെന്റ് ജിയാന്‍ ജുഗാന്‍

ഫ്രഞ്ച് വിപ്ലവം കൊടുംപിരികൊണ്ടുനിന്ന കാലത്താണ്  വി. ജിയാന്‍ ജു ഗാന്റെ ജനനം. ആ കാലങ്ങളില്‍ സ്ത്രീ പുരുഷന്മാര്‍ മതപരമായി സഭ കൂടുന്നതിന് അന്നത്തെ ഗവണ്മെന്റ് നന്നേ എതിര്‍ത്തിരുന്നു. ഈ കാലഘട്ട ത്തില്‍ പാവപ്പെട്ട ജനങ്ങളോടുള്ള ജിയാനായുടെ കരുണാര്‍ദ്രമായ സമീപനം ഫ്രഞ്ച് അക്കാദമിയിലുള്ള എല്ലാവരും  ആത്യന്തികമായി പുകഴ്ത്തിയിരുന്നു.

ജിയാന്റെ പിതാവ് ഒരു മുക്കുവനായിരുന്നു. ജിയാന് മൂന്നര വയസ്സുള്ളപ്പോള്‍, കടലില്‍ മീന്‍ പിടിക്കാനായിപ്പോയ പിതാവ് പിന്നെ തിരികെ വന്നില്ല. വിധവയായ അവളുടെ മാതാവ് തന്റെ എട്ടു കുട്ടികളെ വളര്‍ത്തുവാന്‍ വളരെയധികം കഷ്ടപ്പെട്ടു. ഇവരില്‍ നാലുപേര്‍ അവരുടെ കൗമാരപ്രായത്തില്‍ത്തന്നെ മരണമടഞ്ഞു. ജിയാന് ഏതാണ്ട് പതിനഞ്ചോ പതിനാറോ വയസ്സ് പ്രായമുള്ളപ്പോള്‍ ഒരു വീട്ടുജോലിക്കാരിയായി ജോലി ചെയ്യുവാന്‍ പോയി. ആ വീട്ടുകാര്‍ സമീപപ്രദേശങ്ങളിലുള്ള പാവപ്പെട്ടവരെയും, വയസ്സായ ആളുകളെയും തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ തന്നെ  പരിചരിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ഈ സംഭവങ്ങളെല്ലാം ജിയാനയുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. പത്തു വര്‍ഷങ്ങള്‍ക്കുശേഷം, ജിയാന 'ലെ റോസൈസ്'  എന്ന ആശുപത്രിയില്‍ നേഴ്‌സായി സേവനമനുഷ്ഠിച്ചു. അതെത്തുടര്‍ന്ന്  വി. ജോണ്‍യൂടെ സ്ഥാപിച്ച 'തേര്‍ഡ് ഓര്‍ഡര്‍' സമൂഹത്തിലെയൊരംഗമായി.

ആറു വര്‍ഷങ്ങള്‍ക്കുശേഷം ജിയാന്‍ തന്നോടൊപ്പം 'തേര്‍ഡ് ഓര്‍ഡര്‍' സമൂഹത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ പരിചാരികയും സുഹൃത്തുമായി. അവര്‍ ഇരുവരുംകൂടി പാവപ്പെട്ട ജനങ്ങളെ സന്ദര്‍ശിക്കുകയും, കുട്ടികളെ വേദപാഠം പഠിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുപോന്നു. ജിയാനായുടെ സുഹൃത്തിന്റെ മരണശേഷം ജിയാനായും വേറെ രണ്ടു സ്ത്രീകളുംകൂടി സെന്റ് സെവ്രാന്‍ എന്ന പട്ടണത്തില്‍  ഈ ശുശ്രൂഷകള്‍ തുടര്‍ന്നു പോന്നു.  തുടര്‍ന്ന് ജിയാന 'പാവങ്ങളുടെ കൊച്ചു സഹോദരികള്‍' (The Little Sisters of the Poor) എന്ന സംഘടനയ്ക്കു രൂപം നല്കി. അവിടെ പ്രായമായ വളരെയധികം ആളുകളെ താമസിപ്പിച്ചു ശുശ്രൂഷിക്കുവാനാരംഭിച്ചു. 1849ല്‍ ആറു പുതിയ ശുശ്രൂഷാകേന്ദ്രങ്ങള്‍ക്കൂടി സ്ഥാപിച്ചു. ശുശ്രൂഷാലയങ്ങളില്‍ ജോലി ചെയ്തിരുന്നവരെല്ലാം ഈ സംഘടനയിലെ അംഗങ്ങളായി. അങ്ങനെ 1853ല്‍ അഞ്ഞൂറില്‍പ്പരം ആളുകള്‍ ഈ  സംഘടനയില്‍ അംഗങ്ങളായി. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍  ഈ സംഘടന വളര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ ഈ സംഘടനയുടെ സ്ഥാപകപദവിയോ, മേലധികാരി എന്നുള്ള പദവിയോ ജിയാനയ്ക്ക് നല്കുവാന്‍ ഒരു പാതിരി അനുവദിച്ചില്ല; എന്ന് മാത്രമല്ല ജിയാനയെ അവിടെനിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ലിയോ 13-ാമന്‍   മാര്‍പാപ്പ, 1879ല്‍ ഈ സംഘടനയ്ക്ക് അംഗീകാരം നല്കി. ആ വര്‍ഷം  തന്നെ ജിയാന്‍ ഇഹലോകവാസം വെടിഞ്ഞു. 2009ല്‍  ജിയാന്‍ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834