വിശുദ്ധ ബ്രിജീത്ത

ഏഴ് വയസ്സു മുതല്‍ ബ്രിജീത്ത് ക്രൂശിതനായ ഈശോയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ കാണുവാന്‍ തുടങ്ങി. ഇതി നുകാരണം അവള്‍ തന്റെ ഭൗതീ കമായ ഇഷ്ടങ്ങളേക്കാള്‍ക്കൂടു തല്‍ മറ്റുള്ളവരെ സഹായിക്കുന്നതിലും അവരെ ശുശ്രൂഷിക്കുന്നതിലും  തന്റെ സമയം ഉപയോ ഗിച്ചിരുന്നു എന്നതാണ്.
സ്വീഡനിലെ രാജാവാ യിരുന്ന മാഗ്‌നൂസ് രണ്ടാമനുമായുള്ള വിവാഹത്തിനുശേഷം അവര്‍ക്ക് എട്ടു മക്കള്‍ ഉണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം  മാഗ്‌നൂസിന്റെ മരണത്തെത്തുടര്‍ന്ന് ബ്രിജീത്താ പാപബോധമുള്ള ഒരു ജീവിതം നയിച്ചുപോന്നു. അദ്ദേഹത്തിന്റെ  ജീവിതത്തില്‍ നല്ല കാര്യങ്ങളെക്കുറിച്ചുള്ള സ്വാധീനം ചെലുത്തുവാന്‍ ബ്രിജീത്ത വളരെയധികം അദ്ധ്വാനിച്ചു. ഇവയിലൂടെ പൂര്‍ണ്ണമായ ഒരു മാറ്റം ബ്രിജീത്തയുടെ ജീവിതത്തില്‍ സംഭവിച്ചില്ല. എന്നിരുന്നാലും, തന്റെ സ്വത്തിന്റെ ഒരു ഭാഗം, ആശ്രമങ്ങള്‍ നിര്‍മ്മിക്കുന്നതിനായി അവര്‍ നല്കി. ആ ആശ്രമങ്ങളില്‍ സന്യാസികള്‍ കൂടുതലായി ചേര്‍ന്നു തുടങ്ങി. തുടര്‍ന്ന് അത് പുതിയ ഒരു ബ്രിജിറ്റൈന്‍ സന്യാസസമൂഹമായി രൂപം കൊണ്ടു.
ജൂബിലീവര്‍ഷമായ 1350ല്‍ യൂറോപ്പിലെ വലിയ ഒരു ജനസമൂഹവുമായി ബ്രിജീത്ത റോമിലേക്ക് ഒരു തീര്‍ത്ഥയാത്ര പോയി . അവിടെ നിന്ന് ബ്രിജീത്ത ഒരിക്കലും സ്വീഡനിലേക്ക് മടങ്ങിയില്ല. റോമിലെ അവളുടെ ജീവിതം വളരെ ദുരിത പൂര്‍ണ്ണമായിരുന്നു. കടബാധ്യതയാല്‍ അവള്‍ വലഞ്ഞു. കൂടാതെ അവളുടെ സഭാ സേവനങ്ങള്‍ക്കെതിരേയും സഭയ്‌ക്കെതിരേയുമുള്ള ആളുകളില്‍നിന്ന് പീഢനങ്ങള്‍ അവള്‍ക്കു പീഢനങ്ങള്‍ സഹിക്കേണ്ടിവന്നു. 1373ല്‍ വി. ബ്രിജീത്ത ഈ ലോകത്തുനിന്ന്  യാത്രയായി.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 86401