വിശുദ്ധ പെരെഗ്രിന്‍

ഇറ്റലിയിലെ ഫോര്‍ലിലാണ് വി.പെരെഗ്രിന്റെ ജനനം. അര്‍ബുദരോഗികളുടേയും എയിഡ്‌സ് രോഗികളുടേയും  മധ്യസ്ഥനായി  സഭ പെരെഗ്രിനെ വണങ്ങുന്നു. പെരെഗ്രിന്‍, യുവാവായിരുന്ന  സമയത്ത് മാര്‍പാപ്പാവിരോധി സംഘടനകളില്‍ സജീവപ്രവര്‍ത്തകനായിരുന്നു. ആയിടയ്ക്കാണ് അടിമത്തത്തിനെ തിരായി പോരാടുന്ന വി. ഫിലിപ്പ് ബെനിസിനെ കണ്ടുമുട്ടു വാന്‍ ഇടയായത്. ഭിന്നതയില്‍ കഴിയുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കുക എന്ന ദൗത്യവുമായാണ് സഭ അദ്ദേഹത്തെ അവിടേയ്ക്ക് അയച്ചത്. പലപ്പോഴും ഫിലിപ്പ്, തന്നെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യത്തിനായി എത്തുമ്പോഴും പെരെഗ്രിനും അനുയായികളും അതിനെ തടസ്സപ്പെടുത്തുകയും തുടര്‍ന്ന് സംഘര്‍ഷങ്ങളിലേയ്ക്കും വഴിതെളിച്ചിട്ടുണ്ട്.

എന്നാല്‍ പെരെഗ്രിന്‍ ഇതെല്ലാം ഒരു നൈമിഷികമായ രാഷ്ട്രിയാവേശങ്ങള്‍ക്കുപ്പുറത്താണ് ചെയ്തതെന്ന്  മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. താന്‍ ചെയ്യുന്നതൊന്നും ശരിയായ കാര്യങ്ങളല്ല എന്ന തിരിച്ചറിവുണ്ടായ സമയം, പഴയ വഴികളെല്ലാമുപേക്ഷിച്ച് തന്റെ കഴിവുകളും ശക്തിയും നല്ലരീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹം തീരുമാനിച്ചു. അതെത്തുടര്‍ന്ന് സീനായില്‍ ഒരു നിയുക്തപുരോ ഹിതന്റെ സേവകനായി അദ്ദേഹം നിയമിക്കപ്പെട്ടു. നാളുകള്‍ക്കുശേഷം തന്റെ  ജന്മദേശത്തേയ്ക്ക് മടങ്ങി. അദ്ദേഹമവിടെ ഒരു ആതുരശുശ്രൂഷാലയം സ്ഥാപിക്കുകയും ഒട്ടനവധി രോഗികളെയും പാവപ്പെട്ട വരെയും ശുശൂഷിച്ചുപോരു കയും ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹത്തി ന്റെ സേവനങ്ങളുടെ കീര്‍ത്തി പരന്നു. പെരെഗ്രിന്‍ താന്‍ ചെയ്ത പാപ
പരിഹാരമെന്നവണ്ണം പൂര്‍വ്വാധിക സമയവും 'നില്ക്കുക' മാത്രമാണ് ചെയ്യുക. അതിന്റെഫലമായി അദേഹത്തിന്റെ കാലുകളില്‍ വേരികോസ് വെയിന്‍ വന്നു. അത് പിന്നീട് അര്‍ബുദമായി മാറി.
   
    ആ മുറിവുകളില്‍ നിന്നുള്ള വേദന അദ്ദേഹത്തിന് താങ്ങാവു ന്നതിലുമധികമായിരുന്നു. വൈദ്യചികി ത്സകളെല്ലാം നിഷ്ഫലമായി. കാല് മുറിക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവു മില്ലെന്ന് ഡോക്ടര്‍മാര്‍  പറഞ്ഞു. അങ്ങനെ ശസ്ത്രക്രിയ യ്ക്കായി ദിവസം നിശ്ചയിച്ചു. ശസ്ത്രക്രിയയ്ക്കു മുമ്പുള്ള രാത്രിയില്‍, വി.പെരെഗ്രിന്‍ കൂടുതല്‍ സമയവും ക്രൂശിതനായ യേശുവിന്റെ രൂപത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത.് ദൈവഹിതമെങ്കില്‍, തന്നെ സുഖപ്പെടുത്തണമേ എന്ന്. കുറച്ചു സമയങ്ങള്‍ക്കുശേഷം അദ്ദേഹം നിദ്രയിലാണ്ടുപോയി അപ്പോള്‍ അദ്ദേഹത്തിനൊരു ദര്‍ശനമുണ്ടായി. ക്രൂശിത രൂപത്തില്‍നിന്നും യേശു ഇറങ്ങിവന്ന് തന്റെ മുറിവുകളില്‍ സ്പര്‍ശിക്കുന്നതായി. ഉടന്‍തന്നെ അദ്ദേഹം എഴുന്നേറ്റ് തന്റെ മുറിവുകളില്‍ നോക്കി, അദ്ഭുത കരമായി അദ്ദേഹത്തിന്റെ കാന്‍സര്‍ മുറിവുകള്‍ സുഖപ്പെട്ടതായി കണ്ടു. തന്റെ രക്ഷകനായ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍  അദ്ദേഹത്തിനുവാക്കുകളുണ്ടായിരുന്നില്ല.  ഈ സംഭവത്തിനുശേഷം 20 വര്‍ഷം കൂടി വി.പെരെഗ്രിന്‍ ജീവിച്ചു. 1726ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82591