വിശുദ്ധ അന്‍സെലം

മതപരമായ കാര്യങ്ങളില്‍ പ്രത്യേക താത്പര്യമൊന്നുമില്ലാ തിരുന്ന യുവാവായ അന്‍സെലമാണ് പിന്നീട് സഭയുടെ തന്നെ നേതാ വും വലിയ ദൈവ ശാസ്ത്രപണ്ഡിതനുമായി മാറി യത്. പല യുക്തിവാദങ്ങ ളുടെയും തെളിവു കളുടെയും സഹായത്തോടു കൂടി വിശ്വാസം എന്ന മഹാസത്യത്തെ വിശക ലനം ചെയ്യുവാനും പ്രകാ ശിപ്പിക്കുവാനുമായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ വളരെയധികം വിലമതി ക്കുന്നതാണ്. ഇക്കാരണത്താല്‍ത്തന്നെ അന്‍സെലമിന് ' മത തത്ത്വശാസ്ത്ര ത്തിന്റെ പിതാവ് ' എന്ന പേരു ലഭിച്ചു.

    അന്‍സെലമിനു 15 വയസ്സുള്ള പ്പോള്‍ ആശ്രമ ത്തില്‍ ചേരുവാന്‍  അതിയായി ആഗ്രഹി ച്ചു. എന്നാല്‍, അദ്ദേഹ ത്തിന്റെ പിതാവ് ഈ ആഗ്രഹത്തെ വല്ലാ തെ എതിര്‍ത്തു. ഇതേ ത്തുടര്‍ന്ന് മതപര മായ  ജീവിതത്തില്‍ നിന്നും മാറിയുള്ള 12 വര്‍ഷങ്ങള്‍, അതി നൊടുവില്‍ സന്ന്യാസി ആകുവാനുള്ള ആന്‍സെലമിന്റെ ആഗ്ര ഹം പൂവണിഞ്ഞു. നോര്‍മണ്ടിയിലെ ബെക് എന്ന ആശ്രമ ത്തിലാണ് അദ്ദേഹം അംഗ മായത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പ്രയോ റായും, 15 വര്‍ ഷങ്ങള്‍ക്കു ശേഷം മഠാധിപതിയായും നിയമിതനായി. 

    ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന തിലുപരിയായി,  ആന്‍ സെലമിന്റെ ക്ഷമയും, എളിമയും , അദ്ധ്യാപന വൈദഗ്ദ്ധ്യവും എടു ത്തുപറയേണ്ടതാണ്.  അന്‍സെലമിന്റെ സാര ഥ്യത്തില്‍ ബെകിലെ സന്ന്യാസിമഠം ഒരു ആശ്രമവിദ്യാലയമായി  മാറി. ഇവിടെ ദൈവ ശാസ്ത്രപരവും തത്ത്വ ജ്ഞാനപരവുമായ വിഷ യങ്ങളില്‍ ആധികാ രികതയുള്ള പഠനങ്ങളാ യിരുന്നു നടന്നിരുന്നത് . ഈ  കാലങ്ങ ളില്‍ സമൂഹത്തിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് അദ്ദേഹം തന്റെ ദൈവശാസ്ത്രപരമായ പ്രവര്‍ത്തങ്ങള്‍ ഒരുമിച്ചുകൂട്ടി ഒരു കൃതിയാക്കി. ' Cur Deus Homo '
(ദൈവം എന്തിനു മനുഷ്യനായി) എന്നതാ യിരുന്നു കൃതിയുടെ പേര്.

    1093ല്‍, തന്റെ  60-ാം വയസ്സില്‍ അന്‍സെലം,  കാന്റെര്‍ബറിയുടെ മെത്രാ പ്പോലീത്തയായി നിയമിതനായി. അന്ന ത്തെ ഇംഗ്ലണ്ടിലെ  രാജാവായ വില്ല്യം റൂഫസ് ആദ്യം അന്‍സെലമിന്റെ  നിയമ നത്തെ എതിര്‍ത്തുവെങ്കിലും പിന്നിട് അംഗീകരിച്ചു. റൂഫസ് തുടര്‍ന്നും സഭയുടെ നവീകരണങ്ങളെ  അത്യധികം എതി ര്‍ത്തു. ഇതേത്തുടര്‍ന്ന് അന്‍സെലമിന് ആ നാട്ടില്‍നിന്നും പോകേണ്ടിവ ന്നെങ്കിലും. പിന്നിട് റൂഫസിന്റെ പിന്‍ ഗാമിയായി വന്ന അദ്ദേഹത്തിന്റെ  സഹോദരന്‍ ഹെന്‍ട്രി ഒന്നാമന്‍ അദ്ദേഹത്തെ തിരികെ കൊണ്ടു വന്നു.

    വളരെയധികം കഷ്ടതയനുഭവി ക്കുന്നവരിലേയ്ക്കും പാവപ്പെട്ടവരിലേ യ്ക്കും അന്‍സെലമിന്റെ സ്‌നേഹവും കരുണയും ഇറങ്ങിച്ചെന്നു. അദ്ദേഹം, അടിമക്കച്ചവടത്തെ വളരെയധികം എതിര്‍ത്തു.  1492ല്‍  അലക്‌സാണ്ടര്‍ നാലാമന്‍ മാര്‍പാപ്പ അന്‍സെലമിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.
   

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141470