ഭൂമിയിലെ മാലാഖമാര്‍
സോണിയ റീഗന്‍

അടുത്തിടെ കേള്‍ക്കാനിടയായ അച്ചന്റെ പ്രസംഗം മനസിനെ സ്പര്‍ശിച്ചു. പ്രസംഗത്തിന്റെ സാരാംശം ഇങ്ങനെ: ഒരു ദിവസം രാത്രി 11.00 മണിയൊക്കെ കഴിഞ്ഞപ്പോള്‍ വികാരിയച്ഛന്റെ ഫോണിലേക്ക് കൊച്ചച്ഛന്റെ കോള്‍ വന്നു. പള്ളിയിലെ ആംബുലന്‍സ് ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹിന്ദു സഹോദരന്‍ കൊച്ചച്ഛനെ വിളിച്ചു. ഹിന്ദു സഹോദരന്റെ 89 വയസ്സുള്ള അപ്പനെ ആശുപത്രിയില്‍ എത്തിക്കുവാനാണ്. അതിനെന്താ അച്ചോ കൊടുത്തയച്ചേക്കൂ എന്ന് വികാരിയച്ചന്റെ മറുപടി. പക്ഷേ, പ്രശ്‌നം അതല്ല ആംബുലന്‍സ് ഓടിക്കാന്‍ ഡ്രൈവര്‍ ഇല്ല. പകരം കൊച്ചച്ഛന്‍ പോയിക്കോട്ടെ എന്ന് ചോദിച്ചു. ധൈര്യമായി പോയ്‌ക്കോളൂ അച്ഛാ എന്ന് വികാരിച്ഛന്‍ പറഞ്ഞു. അപ്പോള്‍ തന്നെ കൊച്ചച്ഛന്‍ ആംബുലന്‍സുമായി പോയി. ഹിന്ദു സഹോദരനെ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്നു രാവിലെയാണ് ആ സഹോദരന്‍ മരിച്ചു എന്നറിഞ്ഞത്. രാവിലത്തെ ദിവ്യബലി കഴിഞ്ഞ് വികാരിയച്ഛനും കൊച്ചച്ഛനും കൂടി ആ സഹോദരന്റെ മൃതദേഹം കാണാന്‍ പോയി. കണ്ടുതിരിച്ചിറങ്ങി നടക്കുമ്പോള്‍ മരിച്ചയാളുടെ മക്കള്‍ അച്ചന്റെ അടുത്തേക്ക് ഓടിവന്നു. എന്നിട്ട് കൈകള്‍കൂപ്പികൊണ്ട് പറഞ്ഞു 'ഇന്നലെ ആംബുലന്‍സിന്റെ ഡ്രൈവര്‍ ആയി വന്നത് കൊച്ചച്ഛന്‍ ആയിരുന്നെന്ന് ഞ്ഞങ്ങള്‍ക്ക് മനസ്സിലായില്ല അച്ചോ.....വളരെ നന്ദിയുണ്ട് നിങ്ങളുടെ ഇടയിലും മാലാഖമാര്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഇന്നലെയാണ് മനസ്സിലായത് 'എന്ന്.

വൈദീകരുടെ ജീവിതം തന്നെ പ്രേഷിതവേലയ്ക്കുവേണ്ടി മാറ്റി വച്ചിരിക്കുകയാണ്. ദിവ്യബലിയും, വചനപ്രഘോഷണവും, ഇടതടവില്ലാത്തപ്രാര്‍ത്ഥനയും എല്ലാം അവരു ടെ ജീവിതമാണ്. പ്രസംഗത്തില്‍ പറഞ്ഞ കൊച്ചച്ഛന്‍ ചെയ്തതും ഒരു പ്രേഷിതപ്രവര്‍തതനം തന്നെയല്ലേ......കൊച്ചച്ചന് ആ രാത്രി ഒഴവുകഴിവുകള്‍ പറഞ്ഞ് സുഗമയി ഉറങ്ങാമായിരുന്നു. പക്ഷേ അച്ചന്‍ അവിടെ യേശുവിനെപ്പോലെ കരുണയുള്ളവനായി നിലകൊണ്ടു. വൈദീകര്‍ക്കും ക്രൈസ്തവ സഭയ്ക്കും എതിരെ നടക്കുന്ന കല്ലേറുകള്‍ക്കു തക്ക മറപടിയായി

ഒരു ദൈവദൂദനെപ്പേലെ മറ്റുള്ളവര്‍ക്കു കാണപ്പെട്ടു.

2019 ഒക്‌ടോബര്‍ മാസം അസാധാരന പ്രേക്ഷിതമാസമായി പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്ത്യാനികളായ നാം എല്ലാവരും തന്നെ പ്രേക്ഷിതരാകുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണ്. പ്രേക്ഷിതപ്രവര്‍ത്തനം എന്നു കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. മിഷനറികള്‍ ക്രൈസ്തവസഭവളരുന്നതിനുവേണ്ടി കാലാകാലങ്ങളില്‍ അനുഭവിച്ച ത്യാഗങ്ങള്‍ നിരവധിയാണ്. സ്വജീവന്‍പോലും ത്യജിച്ച മിഷനറിമാരെ കുറിച്ച് നമുക്ക് അറിവുള്ളതാണ്. അതുകൊണ്ടുതന്നെ മിഷന്‍ പ്രവര്‍ത്തനത്തെകുറിച്ച് പലവിധ ഭയങ്ങളും മനസില്‍ ഉണ്ടാകുന്നു. സുവിശേഷ പ്രഘോഷണമാണ് ഓരോ ജീസസ്സ് യൂത്തിന്റെ പരമമായ ദൗത്യം. സുവിശേഷ പ്രഘോഷണം എന്നു പറയുമ്പോള്‍ ഉടനെത്തന്നെ ബൈബിള്‍ എടുത്തുകൊണ്ട് സുവിശേഷം പ്രഘോഷിക്കണം എന്നല്ല അര്‍ത്ഥമാക്കുന്നത്. ഓരോരുത്തരും ജീവിതശൈലികൊണ്ട് തന്നെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കണം. നമുക്ക് ഓരോരുത്തര്‍ക്കും ജീവിതത്തില്‍ പലവിധ ഉത്തരവാദിത്തങ്ങളുണ്ട്. ആ ഉത്തരവാദിത്ത്വങ്ങളില്‍ നിന്നുകൊണ്ടുതന്നെ യേശുവിനെ ജീവിതരീതിയാക്കണം:    ഖലൗെ ്യെീൗവേ ശ െമ ഹശളലേ്യെഹല എന്നാണല്ലോ. ഉത്തരവാദിത്ത്വങ്ങളില്‍നിന്നും കടമകളില്‍നിന്നും ഒഴിഞ്ഞുമാറി നമുക്ക് ജീവിക്കാനാവില്ല. പ്രേഷിതപ്രവര്‍ത്തനം ഒരു ജീവിതരീതിയാക്കി മാറ്റണം. അങ്ങനെ ജീവിതസാക്ഷ്യം നല്‍കണം. 

പ്രേക്ഷിത വേലചെയ്യാന്‍ ദൂരസ്ഥലങ്ങളില്‍ പോകണം എന്ന് നിര്‍ബന്ധമില്ല. സുവിശേഷം പറഞ്ഞുനടക്കണമെന്നോ, മറ്റുള്ളവരെ മതപരിവര്‍ത്തനം നടത്തണമെന്നോ അര്‍ത്ഥമില്ല. നാം ആയിരിക്കുന്ന അവസ്ഥയില്‍ നിന്നുകൊണ്ടുതന്നെ യേശുവിനെ നാം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കണം. രോഗികളായി കിടക്കുന്നവരെ സന്ദര്‍ശിക്കുന്നതും, മറ്റുള്ളവരുടെ സങ്കടങ്ങള്‍ കേള്‍ക്കുന്നതും അവരോട് ആശ്വാസവാക്കു പറയുന്നതും, മറ്റുള്ളവരോട് കാരുണ്യപൂര്‍വ്വം പെരുമാറുന്നതും, വീട്ടില്‍ ഉള്ളവരോട് കരുതലോടെ, സ്‌നേഹത്തോടെ സംസാരിക്കുന്നതും, അറിവില്ലാത്തവര്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതും, നമ്മുടെ കൂട്ടുകാരോട് കുശലാന്വേഷണം നടത്തുന്നതും അവരുടെ വിഷമങ്ങളില്‍ ആശ്വസിപ്പിക്കുന്നതും എല്ലാം ഓരോ പ്രേഷിതവേലകള്‍ തന്നെയാണ്. മറ്റുള്ളവരുടെ നേരെ നീട്ടുന്ന ഒരു പുഞ്ചിരിയിലൂടെ പോലും നമുക്ക് യേശുവിനെ നല്‍കാന്‍ സാധിക്കണം. അങ്ങനെ നമുക്കും നല്ലൊരു പ്രേഷിതനാകാം. നമ്മുടെ ജീവിതരീതി കാണുമ്പോള്‍ 'ഇതാ... നല്ലൊരു ക്രൈസ്തവന്‍' എന്ന് മറ്റുള്ളവര്‍ക്കു പറയാന്‍ കഴിയുന്ന മാതൃകയാകണം. ജീവിതശൈലികൊണ്ടുതന്നെ നമ്മുക്കതു മെനഞ്ഞെടുക്കാം. സ്‌നേഹവും കരുണയും കൈമുതലാക്കാം.

38 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137850