നിശബ്ദതയിൽ ദൈവത്തെ കണ്ടുമുട്ടുന്ന സുന്ദരനിമിഷം
ബെന്‍ജോ

തെയ്‌സേ പ്രാര്‍ത്ഥന

1940 കളില്‍ ഫ്രാന്‍സിലെ തെയ്‌സേ എന്ന ഗ്രാമത്തില്‍ രൂപപ്പെട്ട ഒരു പ്രാര്‍ത്ഥനനാ രീതിയാണ് തെയ്‌സേപ്രാര്‍ത്ഥന. ഫ്രാന്‍സുകാരനായ ബ്രദര്‍ റോജര്‍ എന്ന വ്യക്തിയാണ് ഇതിന്റെ സ്ഥാപകന്‍. എല്ലാവരുടെയും ഇടയില്‍ അനുരജ്ഞനവും സമാധാനവും വളര്‍ത്തുക, ദൈവസാന്നിധ്യം പരിശീലിക്കുക എന്നതാണ് ഈ പ്രാര്‍ത്ഥനാ രീതിയുടെ ലക്ഷ്യം. നിശബ്ദധയാണ് ഈ പ്രാര്‍ത്ഥനയുടെ പ്രധാന ഘടകം. അതിനോടൊപ്പം ഹ്രസ്വമായ ഈരടികളും, ബൈബിള്‍ വചനങ്ങളും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ഇതില്‍ ഉപയോഗിക്കുന്നു.              യുവാക്കളാണ് പ്രധാനമായും തെയ്‌സേ പ്രാര്‍ത്ഥനാ ശൈലി പിന്‍തുടരുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് യുവജനങ്ങള്‍ തെയ്‌സേ ഗ്രാമത്തില്‍ പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടുന്നു. ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ നിരവധി പേര്‍ ഈ പ്രാര്‍ത്ഥന പരിശീലിക്കുന്നുണ്ട്. മണിക്കൂറുകളില്‍ സ്വയം കണ്ടെത്താനും ദൈവസ്വരത്തിന് കാതോര്‍ക്കാനും, അതനുസരിച്ച് ജീവിക്കാനും ഈ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. ഒരു പാട് തിരക്കുകള്‍ നിറഞ്ഞ നമ്മുടെ മനസ്സിനെ ശാന്തമാക്കാനും ദൈവത്തിന്റെ ഹിതം തിരിച്ചറിയാനും തെയ്‌സേ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു.

ഫ്രാന്‍സിലെ തെയ്‌സെ എന്ന കൊച്ചുഗ്രാമത്തില്‍ പിറവിയെടുത്ത ഈ പ്രാര്‍ത്ഥനാശൈലിയിലൂടെ ഇന്ന് അനേകര്‍ തങ്ങളുടെ ജീവിതത്തിലെ തിരക്കുകള്‍ക്ക് താത്കാലിക വിരാമമിട്ട് ശാന്തതയില്‍ ദൈവത്തെ കണ്ടുമുട്ടുന്നു... ശാന്തതയില്‍ ദൈവത്തെ കണ്ടുമുട്ടുന്നതിനും വ്യക്തിപരമായി ദൈവസാന്നിദ്ധ്യം അനുഭവിച്ചറിയുവാനും ഈ പ്രാര്‍ത്ഥനാ രീതി നമ്മെ സഹായിക്കുന്നു. 'ശാന്തമാവുക, ഞാന്‍ ദൈവമാണെന്നറിയുക.'സങ്കീ. 46:10  ഒരു പുതുചൈതന്യം സ്വന്തമാക്കാന്‍, പുത്തന്‍ ഉണര്‍വ്വോടെ ജീവിതനൗകയില്‍ യാത്ര തുടരുവാന്‍ നമുക്കും ഈ പ്രാര്‍ത്ഥനാവഴിയിലൂടെ സഞ്ചരിക്കാം...

56 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 99540