വിശ്വാസികളായ നാമോരോരുത്തരും വലിയ അത്ഭുതത്തോടേയും ആശ്ചര്യത്തോടേയും നോക്കികാണുന്ന ഒന്നാണ് വിശുദ്ധരുടെ അഴുകാത്ത ശരീരങ്ങള്‍. ലോകത്തി ന്റെ വിവധ ഭാഗങ്ങളില്‍ അള്‍ത്താരകളിലും, മറ്റു പ്രത്യേക സ്ഥലങ്ങളിലും പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധരായ ആത്മാക്കളുടെ അഴുകാത്ത ശരീരങ്ങള്‍ കാണാന്‍ ഭാഗ്യം ലഭിച്ച പലരും നമ്മുടെയിടയിലുണ്ട്. സാധാരണയായി ഏതൊരു മനുഷ്യനും മരിച്ചുകഴിഞ്ഞാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ത്തന്നെ ജീര്‍ണ്ണിച്ച് ഇല്ലാതാകും. എന്നാല്‍ ചില വി ശുദ്ധര്‍ മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ കബറിടം തുറന്ന് പരിശോധിച്ചപ്പോള്‍ ഒട്ടും അഴുകാത്ത ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ശരീരങ്ങളാണ് കാണാന്‍ കഴിഞ്ഞത്. വി.ഫ്രാന്‍സീസ് സേവ്യര്‍, വി.ബര്‍ണദീത്ത, വി.ജോണ്‍ മരിയ വിയാനി, ആവിലായി ലെ വി.തെരേസ, അസീസിയിലെ വി.ക്ലാര, 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിശുദ്ധനെന്ന് അറിയപ്പെടുന്ന വി.പാദ്രേ പിയോ തുടങ്ങിയവര്‍ ദൈവം ഇന്നും അഴുകാതെ കാത്തുസൂക്ഷിക്കുന്നവരില്‍ ചുരുക്കം ചിലരാണ്. എന്തുകൊണ്ടാണ് മരിച്ച് വര്‍ഷങ്ങളും നൂറ്റാണ്ടുകളും കഴിഞ്ഞിട്ടും ഈ വിശുദ്ധ ശരീരങ്ങള്‍ അഴുകാതെ നിലനില്‍ക്കുന്നത്.
ദൈവം ദാനമായി നല്കിയ ശരീരവും അതിലെ ഓരോ അവയവങ്ങളും പാപത്തിന് കീഴ്പ്പെടുത്താതെ ദൈവീകപദ്ധതിക്ക് വേണ്ടി വിനിയോഗിച്ചതുകൊണ്ടാണ് ഈ വിശുദ്ധ ശരീരങ്ങള്‍ അഴുകാതെ ദൈവം കാത്തുപരിപാലിക്കുന്നത്. തങ്ങളുടെ ഈ ലോകജീവിതത്തില്‍ ലഭിക്കാമായിരുന്ന പല സൗഭാഗ്യങ്ങളും വെടിഞ്ഞ് ദൈവസ്നേഹമാകുന്ന ആനന്ദത്തില്‍ ലയിച്ച് കഴിഞ്ഞവരായിരുന്നു വിശുദ്ധര്‍. ലോകമോഹങ്ങളും സുഖങ്ങളും ഒന്നുംതന്നെ അവരെ കീഴ്പ്പെടുത്താന്‍ പ്രാപ്തമായിരുന്നില്ല. ഇങ്ങനെയൊരു സ്വര്‍ഗ്ഗഭാഗ്യത്തിന് ഈ വിശുദ്ധരെ അര്‍ഹരാക്കിയത് അവരുടെ പാപവിമുക്തമായ വിശുദ്ധപൂര്ണ്ണമായ ജീവിതസമര്‍പ്പണമാണ്. എങ്ങനെയാണ് വിശുദ്ധി പ്രാപിക്കേണ്ടതെന്നും, വിശുദ്ധിയില്‍ വളരേണ്ടതെന്നും പറഞ്ഞുതരുന്നതാണ് ഓരോ വിശുദ്ധരുടേയും ജീവിതങ്ങള്‍. അത് തന്നെയാണ് അവര്‍ തങ്ങളുടെ ജീവിതം വഴി നല്കുന്ന സന്ദേശവും.
1തെസലോനിക്ക 4:7 ല്‍ വചനം നമ്മോട് ഇപ്രകാരം അരുളിചെയ്യുന്നു. 'അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് '. എന്നാല്‍ ഈ ദൈവവിളി സ്വീകരിക്കാനും അതിനനുസരിച്ച് ജീവിക്കാനും നാം എത്രമാത്രം പരിശ്രമിക്കുന്നുണ്ട് ? നമ്മുടെ ജീവിതത്തില്‍ നാം എത്രത്തോളം വിശുദ്ധി കാത്തുപരിപാലിക്കുന്നുണ്ട് ? വീണ്ടും വചനത്തില്‍ ഇപ്രകാരം പറയുന്നു, 'നിങ്ങളുടെ വിശുദ്ധീകരണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്'. എങ്ങനെയാണ് ജീവിതത്തില്‍ വിശുദ്ധി കാത്തുപരിപാലിക്കുയെന്ന് വി. പൗലോസ് അപ്പസ്തോലന് ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്, എന്തെന്നാല്‍ ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്. നമ്മുടെ ഉള്ളില്‍ വസിക്കുന്ന ദൈവാത്മാവിനെതിരെ നാം പാപം ചെയ്യുമ്പോള്‍ വിശുദ്ധി നമ്മില്‍നിന്നും അകന്നു പോകുന്നു. മനുഷ്യമനസ്സുകള്‍ പാപസാഹചര്യങ്ങലിലേക്ക് വഴുതി വീഴാനും ആകര്‍ഷിക്കപ്പെടാനും ഇന്ന് വളരെ എളുപ്പമാണ്. എന്നാല്‍ വചനത്തില്‍ പറയുന്നത് പോലെ ദൈവത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമ്മില്‍ വസിക്കുന്നുണ്ടെങ്കില്‍ ഈ പാപസാഹചര്യങ്ങളെ അതിജീവിക്കാന്‍ വളരെ എളുപ്പമാണ്. എല്ലാറ്റിനേയും വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവ് നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്നു. ലോകമോഹങ്ങളും ജഡമോഹങ്ങളും ഉപേക്ഷിക്കാന്‍ നമ്മുടെ ഹൃദയങ്ങളില്‍ ആത്മാവിന്റെ സാന്നിധ്യം ഉണ്ടാകണം.
. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അടയാളമാണ് അഴുകാത്ത ഓരോ ശരീരങ്ങളും. നമ്മുടെയൊക്കെ ആത്മീയ ജീര്‍ണ്ണതയെ വിശുദ്ധരുടെ ജീര്‍ണ്ണിക്കാത്ത ശരീരങ്ങളുമായി ഒന്നു കൂട്ടി വായിക്കാം. ജീര്‍ണ്ണതയിലേക്ക് വീണുപോയിട്ടുള്ള നമ്മുടെ ജീവിതമേഖലകള് നമുക്ക് പുനപരിശോധിക്കാനുള്ള തീരുമാനമെടുക്കാം. നിത്യജീവന് പ്രധാനം ചെയ്യുന്ന ദൈവവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നത് നമ്മുടെ ആത്മീയ ജീവനാണ്. ഹൃദയം തുറന്ന് പരിശോധിക്കുമ്പോള്‍ നമുക്കു കാണാന്‍ സാധിക്കും നമ്മുടെ ആത്മീയ ജീവിതത്തിലെ ഏതെല്ലാം മേഖലകളിലാണ് അഴുകല്‍ ബാധിച്ചിരിക്കുന്നതെന്ന്. ദൈവവുമായുള്ള നിരന്തര ബന്ധത്തിലൂടെ സ്വര്‍ഗ്ഗം ലക്ഷ്യമാക്കിയുള്ള നമ്മുടെ ജീവിതയാത്രയില്‍ നമ്മിലെ ദൈവീകജീവന്‍ നഷ്ടപ്പെടുമ്പോള്‍ ജീവിതമേഖലകളിലേക്ക് അഴുകല്‍ കടന്നുവരുന്നു. നമ്മുടെയൊക്കെ വ്യക്തി ജീവിതങ്ങളിലും,കുടുംബ ബന്ധങ്ങളിലും കൂട്ടായ്മകളിലും പല തരത്തില്‍ ഈ ജീര്‍ണ്ണത കടന്നുവരുന്നു.
ഒരു ജീസസ്യൂത്തായി പ്രാര്‍ത്ഥനകളും ആചാരനുഷ്ഠാനങ്ങളും മുറതെറ്റാതെ പിന്തുടരുമ്പോഴും ദൈവവുമായും, മറ്റു സഹോദരങ്ങളുമായും ഹൃദയബന്ധമില്ലാതെ ആകുന്ന അവസ്ഥ ജീര്‍ണ്ണതയുടെ ആരംഭമാണ്. ജീര്‍ണ്ണതയിലേക്ക് വീണുകൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും, സമൂഹങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കും വിശുദ്ധരുടെ ജീര്‍ണ്ണിക്കാത്ത ശരീരങ്ങള്‍ ഒരു വെല്ലുവിളിയാണ്. മറ്റുള്ളവരുടെ മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയാണ് എന്നതിനേക്കാള്‍ ഉപരിയായി എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന ദൈവതിരുമുമ്പില്‍ നാം എത്രത്തോളം വിശുദ്ധിയോടെയാണ് വ്യാപരിക്കുന്നത് എന്ന് ഈ നിമിഷം നമുക്ക് ചിന്തിക്കാം.
ജീവനുള്ള ദൈവത്തിന്റെ ആലയങ്ങളാണല്ലോ നമ്മുടെ ഓരോരുത്തരുടേയും ശരീരങ്ങള്‍. ദൈവീകവിശുദ്ധി നമ്മില്‍ നിന്ന് നഷ്ടപ്പെടാന്‍ കാരണമാകുന്ന നമ്മുടെ മ്ലേച്ചതകളില്‍നിന്നും നമുക്ക് പിന്തിരിയാം. നമ്മുടെ മനസ്സിനേയും ശരീരങ്ങളേയും ഏറ്റവും വിശുദ്ധിയോടെ കാത്തുപരിപാലിച്ച് ദൈവമഹത്വത്തിനായി വിട്ടുകൊടുക്കാം. ദൈവസ്നേഹം അതിന്റെ പാര്യമതയില്‍ അനുഭവിച്ചറിഞ്ഞ വിശുദ്ധരെപ്പോലെ നമുക്കും അവിടുത്തെ സ്നേഹവലയത്തില്‍ ആയിരിക്കാം. അങ്ങനെ വിശുദ്ധരെപ്പോലെ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അഴുകാത്ത ശരീരങ്ങളാകാന് നമുക്കും പ്രാര്‍ത്ഥിക്കാം. സര്‍വ്വ ശക്തനായ ദൈവം നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
281 Viewers