പണം പണി തരാതിരിക്കാന്‍... പാലിക്കാം 10 പ്രമാണങ്ങള്‍
മൊബിന ബേബി

സര്‍വ്വസമ്പത്തിന്റെയും  ഉറവിടം ദൈവമാകുന്നു

'നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം.' 2 കോറി. 9:8 

ആട്ടിടയനായിരുന്ന ദാവീദിനെ ഇസ്രായേലിന്റെ അധിപതിയാക്കാനും ബാബിലോണ്‍ സാമ്രാജ്യത്തലവനായിരുന്ന നെബൂക്കദ്‌നേസറെ ഭ്രാന്തനാക്കാനും സര്‍വ്വശക്തനു ക്ഷണനേരം പോലും വേണ്ടിവന്നില്ല. ആകയാല്‍ സമ്പന്നതയില്‍ അഹങ്കരിക്കുകയോ ദാരിദ്ര്യത്തില്‍ ആകുലപ്പെടുകയോ ചെയ്യരുത്.

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതും ദൈവത്തിനും

'കര്‍ത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക.'സുഭാ. 3:09

നാം സമ്പാദിക്കുന്ന പണം കുടുംബത്തിന്റെയും സമൂഹത്തിലെയും നമ്മുടെ ഉത്തരവാദിത്വങ്ങള്‍ക്ക് ചെലവഴിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നത് ശരിയല്ല. മദ്യത്തിനും മയക്കുമരുന്നിനും ഷോപ്പിംഗ് ഭ്രമത്തിനും അടിമകളാകുന്നവര്‍ സ്വാര്‍ത്ഥരായി മാറുകയും ധനനഷ്ടം ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.

ദശാംശം നല്‍കുന്നതില്‍ പിശുക്കോ മടിയോ കാണിക്കാതിരിക്കുക.

'ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യേകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയേക്കാള്‍ ഹീനനുമാണ്. '          1 തിമോത്തി. 5:8

'കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.' ലൂക്ക  6:38

ആവശ്യക്കാരെ ഔചിത്യപൂര്‍വ്വം കണ്ടെത്തുകയും തന്നാലാകുന്ന സാമ്പത്തികസഹായം ചെയ്യാനും സദാ സന്നദ്ധരാകുക.

സമ്പത്തു കാലത്ത് തൈ പത്തു വയ്ക്കാം

'ജ്ഞാനിയുടെ 'വനത്തില്‍ അമൂല്യനിധികള്‍ ഉണ്ടായിരിക്കും; ഭോഷന്‍ സമ്പത്തു ധൂര്‍ത്തടിച്ചുകളയുന്നു.' സുഭാ.21:20

വരുമാനത്തില്‍ കുറഞ്ഞത് 30% എങ്കിലും സമ്പാദിക്കുക, സുരക്ഷിത നിക്ഷേപങ്ങളെ ആശ്രയിക്കുക. മലയാളിയുടെ സ്വതസിദ്ധമായ ആര്‍ത്തിമൂത്ത് സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കാതിരിക്കുക. സാക്ഷരത 100% ഉണ്ടെങ്കിലും പലപ്പോഴും സാമാന്യ ബോധം 0% ആണ്. യുക്തിപരമായി ചിന്തിക്കുകയും ചുറ്റുമുള്ളവരെ കണ്ണടച്ചു വിശ്വസിക്കാതെ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുക. (ഫ്‌ളാറ്റ് നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, മണിചെയിന്‍, മാഞ്ചിയം, എന്നുവേണ്ട കെണികള്‍ നിരവധിയാണ്, പ്രത്യേകിച്ചും പ്രവാസികളെ കാത്തിരിക്കുന്നത്)

കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ...

നമ്മുടെ വീടുകളുടെ സ്‌ക്വയര്‍ ഫീറ്റും - കാറിന്റെ മോഡലും - കല്യാണത്തിന്റെ മോടികൂട്ടലും തീരുമാനിക്കുന്നത് അയല്‍പ്പക്കക്കാരുടെയും ബന്ധുക്കളുടെയും വീടും കാറും കണ്ടിട്ടാകരുത്. നമ്മുടെ ആവശ്യങ്ങള്‍ക്കും സാമ്പത്തിക സ്ഥിതിക്കുമാകണം മുന്‍ഗണന. 'അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍.' ലൂക്ക 12:15 കാരണം കടം വാങ്ങുന്നവന്‍ കൊടുക്കുന്നവന്റെ അടിമയാണ്. അതിനാല്‍ ധൂര്‍ത്തും പൊങ്ങച്ചവും കാണിക്കുവാന്‍ സമാധാനവും സമ്പാദ്യവും നശിപ്പിക്കരുത്. ലോണുകള്‍, ഡിസ്‌കൗണ്ട് ഓഫര്‍ ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയവ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക. അവയില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞിരിക്കുക. Buy Now Pay Later തന്ത്രമുള്ള ഇവയെല്ലാം ഉഗ്രന്‍ വാരിക്കുഴികളാണ്.

'നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.' ഹെബ്രാ. 13:5

എടുത്താല്‍ പൊങ്ങാത്ത വാഗ്ദാനങ്ങളും നിറം പിടിപ്പിച്ച സുഖജീവിതകഥകളും പ്രിയപ്പെട്ടവര്‍ക്ക് നല്‍കാതിരിക്കുക. അതു നമുക്കും അവര്‍ക്കും സാമ്പത്തിക അച്ചടക്കം നല്‍കും ഓരോ ദിര്‍ഹം ചിലവഴിക്കുമ്പോഴും അത്യാവശ്യം / ആവശ്യം / അനാവശ്യം / ഇതിലേതിനു വേണ്ടിയാണെന്നു ചിന്തിക്കുക. (ഒന്നല്ല ഒരുപാടുതവണ)

വരവുചിലവു കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുക മാസാവസാനം പരിശോധിച്ച് പാളിച്ചകള്‍ പരിഹരിക്കുക.

സാമ്പത്തിക കാര്യങ്ങളില്‍ ദൈവോപദേശം തേടുക

'സദുപദേശമില്ലെങ്കില്‍ പദ്ധതികള്‍പാളിപ്പോകും; വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോള്‍ അവ വിജയിക്കുന്നു ' സുഭാഷിതങ്ങള്‍  15:22. അനുഭവസമ്പത്തുള്ള മുതിര്‍ന്നവരുടെയും കുടുംബാംഗങ്ങളുടെയും ഉപദേശങ്ങള്‍ തേടുക. ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ ദൈവസഹായം യാചിക്കുക. (നിങ്ങള്‍ക്കും കോടീശ്വരനാകാം പണം സമ്പാദിക്കുന്നതില്‍ അത് കൈകാര്യം ചെയ്യുന്നതില്‍)

നമ്മുടെ നിക്ഷേപങ്ങള്‍ ഓട്ടസഞ്ചിയിലാകാതിരിക്കട്ടെ

428 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140900