കനിവാര്‍ന്ന സ്‌നേഹം
ജോണ്‍സണ്‍ ജോര്‍ജ്

നാലുമണിയുടെ ബെല്‍ മുഴങ്ങിയതും പെട്ടെന്ന് ഞങ്ങളെ സ്വീകരിക്കാനെന്നപോലെ കാലവര്‍ഷമല്ലെങ്കിലും മഴ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആനന്ദ നൃത്തമാടാന്‍ വന്നു. അപ്പന്‍ വാങ്ങിച്ചു തന്ന കുട ബാഗില്‍ ഉണ്ടായിരുന്നിട്ടും മഴയുടെ നൃത്തത്തില്‍ ഞാനും എന്റെ കൂട്ടുകാരും പങ്കാളികളായി. പതിവിലും താമസിച്ച് വീട്ടില്‍ എത്തിയ എന്നെയും കാത്ത് ആ സിമന്റ് തിണ്ണയില്‍ ദൂരേയ്ക്കു കണ്ണും നട്ട് എന്റെ അപ്പന്‍ നിന്നിരുന്നു. എന്നെ കണ്ടതും ഓടി ഒരു വാഴയിലയില്‍ പാതി നനഞ്ഞ് ആ ചെളിയിറങ്ങിയ വഴിയില്‍ വന്നുനിന്നു. യൂണിഫോമും ബാഗും ഞാനും നനഞ്ഞു വരുന്ന കാഴ്ച്ച അപ്പന്റെയുള്ളില്‍ ദേഷ്യം വന്നെങ്കിലും ചേച്ചിമാര്‍ക്കുവേണ്ടി ഉപയോഗിക്കുന്ന ചൂരല്‍ ഉണ്ടായിട്ടും എടുക്കാതെ ഓടിവന്ന് എനിക്ക് ഉപദേങ്ങള്‍ തരുന്ന എന്റെ അപ്പന്റെ സ്‌നേഹം ഞാന്‍ ഓര്‍ക്കുന്നു.

എന്റെ കൂട്ടുകാരെ, നമ്മുടെ ജീവിതത്തില്‍ അമ്മയുടെ സ്ഥാനം പോലെതന്നെ അപ്പന്റെ സ്ഥാനവും വളരെ വലുതാണ്. വളരെ സഹിച്ച് നമ്മെ ഒരു വ്യക്തിയാക്കി തീര്‍ക്കുന്ന അപ്പന്റെ ആ സ്‌നേഹം ജീവിതത്തില്‍ എടുത്തുപറയാവുന്നതിലും കൂടുതലാണ്. ഈ സ്‌നേഹം പലപ്പോഴും ഒരു ബാധ്യതയായി നമ്മുടെ ജീവിതത്തില്‍ മാറുമ്പോള്‍, സുഖലോലുപമായ ജീവിതത്തിന് തടസ്സമാകുന്ന മാതാപിതാക്കന്മാരെ പിന്നീട് കാണുന്നത് പല അഗതിമന്ദിരങ്ങളിലാണ്. ആ ഒറ്റപ്പെട്ട മുറിയില്‍, 'മകനെ നിന്നെ ഞാന്‍ വളരെ സഹിച്ചാണ് വളര്‍ത്തിയത്' എന്നുള്ള ആ സ്വരം നാം പലപ്പോഴും കേള്‍ക്കാതെ പോകുന്നു.

പ്രിയരെ, നമ്മുടെ ക്രിസ്തീയ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ഈശോ എന്നൊരു അപ്പനെ പല സന്ദര്‍ഭങ്ങളില്‍ നാം അനുഭവിച്ചറിയുന്നുണ്ട്. ഈ സ്‌നേഹത്തിന് പകരം പലപ്പോഴും നാം യൂദാസിനെപ്പോലെയാകുന്നു എന്നു നാം ഓര്‍ക്കുന്നതു നല്ലതായിരിക്കും. നമ്മുടെ സഹോദരങ്ങളെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ ആ നല്ല അപ്പന്റെ ശിരസ്സില്‍ മുള്‍മുടി ധരിപ്പിക്കുകയും നഗ്നനാക്കുകയുമാണെന്ന്  നാം ഓര്‍ക്കാറുണ്ടോ? അവിടുന്ന് കുരിശുചുമന്ന്, ആണികളാല്‍ തറക്കപ്പെട്ട് കുരിശില്‍ തൂങ്ങി നില്‍ക്കുന്ന ആ സമയത്ത് സ്‌നേഹനിധിയായ അപ്പന്റെ കണ്ണുകള്‍ നമ്മളെ തേടുകയാണെയെന്ന് നാം അറിയുന്നുണ്ടോ? ആ കണ്ണുകളില്‍ യാതൊരു വിദ്വേഷമോ പരിഭവമോ വേദനകളോ ഇല്ലാതെ മകനെ, മകളെ നീ എന്റേതു മാത്രം എന്ന് പറഞ്ഞ് തന്റെ മാറോടു ചേര്‍ക്കുന്ന ആ കാരുണ്യമായ സ്‌നേഹം നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കാറുണ്ടോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

നമുക്കുചുറ്റുമുള്ള ലാസറിനെ കാണാതെ, പലയിടങ്ങളിലായി ഈശോയെ തിരക്കുന്നത് നിത്യസംഭവമാണ്. ഈ ലോകസുഖം തേടി നിത്യജീവന്റെ വഴിയിലൂടെ നാം ചരിക്കാതെ ആ സ്‌നേഹത്തെ വേദനിപ്പിക്കുമ്പോള്‍, സ്വത്തുക്കളെല്ലാം ധൂര്‍ത്തടിച്ച് മറ്റുള്ളവര്‍ക്കു പരിഹാസകനായ മകനെയും കാത്തു നില്‍ക്കുന്ന നല്ല പിതാവായും, നല്ല ഇടയനായും, നല്ല സമരിയാക്കാരനായും നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്ന ആ നല്ല അപ്പനെ നമുക്ക് സ്വീകരിക്കാം. നമുക്കു ലഭിച്ചിരിക്കുന്ന ഈ ചെറിയ സഹനമാകുന്ന ജീവിതം ലോകകെണിയില്‍ അകപ്പെടാതെ, സഹനവഴികളിലൂടെ ജീവിച്ച് സ്വര്‍ഗ്ഗം പ്രാപിച്ച വിശുദ്ധ മദര്‍ തെരേസ, തന്റെ സ്വത്തുക്കള്‍ എല്ലാം ഉപേക്ഷിച്ച് സ്വര്‍ഗ്ഗം നേടിയ വിശുദ്ധ ഫ്രാന്‍സീസ്, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ ഇങ്ങനെയുള്ള വിശുദ്ധരുടെ പാതകള്‍ നമുക്കു പിന്‍തുടരാം. വിശുദ്ധ മാര്‍ക്കോസ് (10:15) സുവിശേഷത്തിലൂടെ അവിടുന്ന് നമ്മോടു പറയുന്നു, 'സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.' ജീവിത സഹനങ്ങളിലൂടെ നിഷ്‌കളങ്കതയോടെ എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച് ജീവിക്കുക.

കാരുണ്യവര്‍ഷത്തില്‍ ദാവീദ് രാജാവിനെപ്പോലെ നമ്മുടെ പാപങ്ങള്‍ മനസ്തപിച്ച് സഹോദരങ്ങളില്‍, മാതാപിതാക്കന്മാരില്‍, കൂട്ടുകാരില്‍ ഈശോയെ കണ്ടെത്താന്‍ നമുക്ക് പരിശ്രമിക്കാം. ദിവസത്തില്‍ നല്ലൊരു സമയം ആ പിതാവിനായി കൊടുക്കാം. 'അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ച് എന്നതിനേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും.' (ലൂക്ക.15:7) എന്ന തിരുവചനം നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം.

390 Viewers

Leave a comment

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912