പരിശുദ്ധമായ മൗനത്തിന്റെ ശ്രേഷ്ഠാചാര്യന്‍
ഡിജോ സെബാസ്റ്റ്യന്‍ മണ്ണനാല്‍

ദൈവത്തിന്റെ ഹിതം നിറവേറ്റുന്നതിന് ഒരു നിമിഷംപോലും കാലതാമസം വരുത്താതെ സര്‍വ്വപ്രതിബന്ധങ്ങളെയും മാറ്റിനിര്‍ത്തിതിടുക്കത്തില്‍ പുറപ്പെടുന്ന വി.യൗസേപ്പിന്റെ മാതൃക ഓരോ കുടുംബവും പ്രത്യേകിച്ച് കുടുംബ നാഥന്‍മാരും ഹൃദയത്തോട് ചേര്‍ത്തുവയ്‌ക്കേണ്ടതാണ്. നിസ്സാരമായ കാര്യങ്ങള്‍ക്കു പോലും അസ്വസ്ഥതകള്‍ക്കും, ആകുലതകള്‍ക്കും ഒന്നാം സ്ഥാനം കൊടുക്കുന്ന ഇന്നിന്റെ കാലഘട്ടത്തില്‍ നോക്കിയിരിക്കുക എന്നത് ക്ലേശകരമായ ഒന്നാണ്. 'പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍' (എഫേ. 4:2).

യൗസേപ്പിതാവിന്റെ ജീവിതത്തില്‍ നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന സുകൃതങ്ങളാണ് വിനയവും, ശാന്തതയും. ഈ സദ്ഗുണങ്ങളാണ് വി.യൗസേപ്പിന്റെ ഉന്നതവ്യക്തിത്വത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുക. വി. ഗ്രന്ഥത്തിലേ യ്ക്ക് നാം തിരിഞ്ഞ് നോക്കുമ്പോള്‍ ഈ വത്സലപിതാവിനെക്കുറിച്ച് അധികമൊന്നും കാണാനില്ല. വി. മത്തായിയുടെ സുവിശേഷം 2-ാം അദ്ധ്യായം 13 മുതല്‍ 15 വരെ വാക്യങ്ങള്‍ പ്രതിപാദിക്കുന്നത് ശ്രദ്ധേയമാണ്, 'അവര്‍ പൊയ് ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫി നോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്, ശിശുവിനെ യും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കു പോയി; ഹേറോദേസി ന്റെ മരണംവരെ അവിടെ വസിച്ചു...' (മത്താ.2:13-15). ഹേറോദേസ് രാജാവിന്റെ കരങ്ങളില്‍ നിന്നും ഉണ്ണീശോയെ രക്ഷിക്കുന്നതിനുവേണ്ടി രാത്രിയില്‍ത്തന്നെ പരിശുദ്ധ അമ്മയെയേയും ഉണ്ണിയേശുവിനേയും കൂട്ടി ഈജിപ്തിലേക്ക് പലായനം ചെയ്യുന്ന വി.യൗസേപ്പ്.

ഇന്നത്തെ അണുകുടുംബത്തിനും ഗര്‍ഭപാത്രങ്ങള്‍ പോലും കശാപ്പുശാലകളാക്കുന്ന സ്ത്രീകള്‍ക്കും, ജീവന്റെ മൂല്യം നഷ്ടപ്പെടുത്തുന്ന ഓരോരുത്തര്‍ക്കും കണ്ണു തുറക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ പ്രയാണം. കുടുംബത്തില്‍ ഉണ്ടായിരിക്കേണ്ട വിശുദ്ധി യും, വിശ്വസ്ഥതയും ഇന്ന് എവിടെയെന്ന് തിരിഞ്ഞു നോക്കേണ്ട അവസരമാണ് യൗസപ്പിതാവിന്റെ ഓരോതിരുനാളും. തള്ളേണ്ടത് തള്ളുവാനും, കൊള്ളേണ്ടത് കൊള്ളുവാനും നമുക്ക് ഉണരാം ജോലി യുടെ പ്രതിബന്ധങ്ങള്‍ക്കുമേല്‍ സ്വന്തം കരം പതിക്കാതെ ദൈവത്തിന്റെ കരം പതി പ്പിച്ച നീതിമാനായ തച്ചനായിരുന്നു വി. യൗ സേപ്പ്. അര്‍ഹിക്കാത്തത് നല്‍കി ദയ കാണി ച്ച ഈശോ നാഥന്റെ വളര്‍ത്തുപിതാവ്, ദീര്‍ഘവീക്ഷണത്തിന്റെ ശ്രേഷ്ഠാചാര്യന്‍, ദൈവഹിതത്തിനു മുമ്പില്‍ ഏറ്റവും എളിമയോടുകൂടി ആമേന്‍ പറഞ്ഞവന്‍.

യൗസേപ്പിതാവ് ഒരു മെഴുകുതിരിയുടെ നാളം പോലും നിലയ്ക്കാത്തത്ര ശാന്തതയോടെ തന്റെ വിശ്വാസങ്ങളുതിര്‍ത്ത് സ്വന്തം മനസ്സിനെ അംഗീകരിച്ച്, നിശബ്ദനായി ഗര്‍ഭിണിയായ ഭാര്യയെ കര്‍ത്താവിന്റെ ദൂതന്റെ അരുളപ്പാടില്‍ സ്വീകരിച്ച പുണ്യതാതന്‍. 'അവളുടെ ഭര്‍ത്താ വായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാ നിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്ന ത്തില്‍ പ്രത്യക്ഷപ്പെട്ട് അവ നോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അ വള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാ വില്‍ നിന്നാണ്' (മത്താ. 1:19-20). കനത്ത അന്ധകാരത്തിന്റെ മൂല്യച്യുതിയുടെ അപകടഭീതിയുടെ നിറവും മണവും വാര്‍ന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് നമ്മുടെ ഉത്തമസഹകാരിയും പ്രത്യേക മധ്യസ്ഥനുമാണ് യൗസേപ്പിതാ വ്. ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അനന്തമായ രക്ഷയും സനേഹവും പ്രദാനം ചെയ്ത് ആപത്തില്‍ സഹായിക്കാനായി എത്തുന്നവനാണ് ഈ പ്രിയതാതന്‍. ഈ സ്‌നേഹതാതന്റെ പ്രത്യേകഭക്തരാകാം നമുക്ക്. 

യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ സാഘോ ഷം കൊണ്ടാടുമ്പോള്‍ അദ്ദേഹത്തിന്റെ മധ്യസ്ഥ ശക്തികളുടെ വലിയനുഭവങ്ങള്‍ നമുക്ക് സ്വന്ത മാക്കാം അതോടൊപ്പം അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന വിശുദ്ധ സുകൃതങ്ങളായ, 

  • ദൈവത്തിന്റെ മുന്‍പില്‍ മൗനത്തോടെ   കാതോര്‍ത്തവന്‍
  • നീതിമാന്‍
  • ദൈവജനത്തിന്റെ മുന്‍പില്‍ ആമേന്‍ പറഞ്ഞവന്‍ 
  • നിര്‍മ്മലസ്‌നേഹത്തിന്റ ഉടമ
  • കളങ്കമറ്റ മനുഷ്യന്‍
  • കഠിനാധ്വാനി, തൊഴിലിന്റെ മഹത്വം എടുത്തു കാട്ടിയവന്‍

ഇവയെല്ലാം നമ്മുടെ ജീവിതത്തിലും വളര്‍ത്തുവാന്‍ നമുക്ക് പരിശ്രമിക്കാം.

ഉന്നതകുലജാതനായിരുന്നിട്ടും തച്ചന്റെ തൊഴിലില്‍ സഞ്ചരിച്ചുകൊണ്ട് എല്ലാ തൊ ഴിലുകളും ശ്രേഷ്ഠമാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് വി.യൗസേപ്പ്. വി. പൗ ലോസ് ശ്ലീഹാ തെസലോനിക്കാക്കാര്‍ക്കെഴുതിയ 2-ാം ലേഖനത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. '...അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ. എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തി യും ചെയ്യാതെ അലസരായി ക്കഴിയുക യും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. അത്തരം ആളുകളോടു കര്‍ത്താവായ യേശുവില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും ഉദ്‌ബോധിപ്പിക്കു കയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലിചെയ്ത് അപ്പം ഭക്ഷിക്കട്ടെ' (2തെസ.3:10-12).

തിരുക്കുടുംബത്തെ പുലര്‍ത്തുന്നതിന് കഠിനാധ്വാനം ചെയ്ത വി.യൗസേപ്പിനെ സഭ തൊഴിലാളികളുടെ മധ്യസ്ഥനായി തിരഞ്ഞെടുത്തിരിക്കുന്നു. തൊഴില്‍ ഇല്ലായ്മയും തൊഴില്‍ മേഖലയിലെ പ്രതിസന്ധികളും വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ അധ്വാനിക്കാതെ എങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം എന്ന് ചിന്തിക്കുകയും പ്രവര്‍ ത്തിക്കുകയും ചെയ്യുന്ന വ്യക്തികളുടെ മുന്‍പില്‍ തൊഴിലിന്റെ മഹത്വം മനസ്സിലാക്കിത്തരുന്ന നീതിമാനായ യൗസേപ്പിന്റെ ജീവിതശൈലിയെ  സ്വായത്തമാക്കുവാന്‍ നമുക്ക് കഴിയട്ടെ. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തമ മാതൃക ആയിരിക്കുന്ന വ്യക്തിയാണ് വി.യൗസേപ്പ്. നെരിപ്പോടുകളുടെ ഉള്ളിലുള്ള ജീവിതത്തിന്റെ നടുവിലും ശാന്തമാകുവാന്‍ സഹനത്തിന്റെ കാസ മട്ടുവരെ ഊറ്റിക്കുടിച്ച് ശൂന്യവത്കരണത്തിന്റെ പാതയിലൂടെ നട ക്കുമ്പോഴും നിശബ്ദരാകുവാന്‍ ഈ പുണ്യപിതാവ് നമ്മെ സഹായിക്കട്ടെ, ദൈവകരങ്ങളുടെ ഉരുപ്പടികള്‍ ഭൂമിയില്‍ തീര്‍ത്ത അധ്വാനശീലത്തിന്റെ ആള്‍ രൂപത്തിന്റെ മുമ്പല്‍ കൂപ്പുകരങ്ങളോടെ നമുക്കും മാധ്യസ്ഥം അപേക്ഷിക്കാം.

384 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 103929