വലിയ നോമ്പ്
സോജി ചാക്കോ

വീണ്ടും ഒരു വലിയ നോമ്പ് എത്തി. ഓരോ വലിയ നോമ്പിലും നാം ഓരോരുത്തര്‍ക്കും ഈശോയിലേക്ക് കൂടുതല്‍ അടുക്കുവാനും ആഴപ്പെടുവാനുമുള്ള അവസരമാണ് തുറന്നു കിട്ടുന്നത്. നമുക്കി് ടി.വി. യിലൂടെയും, സെമിനാറുകളിലൂടെയും, പുസ്തകങ്ങളിലൂടെയും ഒത്തിരിയേറെ അറിവുകള്‍, സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. മനുഷ്യരായ നാം ഓരോരുത്തരും സൗഖ്യത്തിനായും, സുഖത്തിനായും ലക്ഷ്യം വയ്ക്കുവരാണ്. സൗഖ്യത്തിന്റെ സാക്ഷ്യങ്ങള്‍ നാം  ഒത്തിരി കേള്‍ക്കുവരുമാണ്. മനുഷ്യന്റെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മാറുകയും, രോഗസൗഖ്യം ലഭിക്കുകയും ചെയ്യുക എതല്ല ക്രിസ്ത്യാനി എന്ന നിലയില്‍ നമ്മുടെ ആത്യന്തികമായ ലക്ഷ്യം, ദൈവത്തില്‍ ശരണം പ്രാപിക്കുക എതാണ്.

ദൈവത്തില്‍ ശരണം പ്രാപിക്കുമ്പോള്‍ നമ്മുടെ ജീവിതത്തെ നയിക്കുത് ദൈവം തന്നെയായിരിക്കും. നമ്മുടെ അനുദിന ജീവിതത്തിലെ കഷ്ടപ്പാടുകള്‍, ബുദ്ധിമുട്ടുകള്‍, രോഗങ്ങള്‍, പ്രയാസങ്ങള്‍ ഇവയെല്ലാം ഒരുപക്ഷേ അതുപോലെ തന്നെ ഉണ്ടാകും. പക്ഷേ ഇതെല്ലാം ദൈവത്തില്‍ ശരണപ്പെടുതുവഴി ദൈവം നന്മയ്ക്കായി പരിണമിപ്പിക്കുന്നു 

ഞാന്‍ എത്ര പ്രാര്‍ത്ഥിച്ചിട്ടും , നോമ്പ് നോക്കിയിട്ടും  എന്റെ ബുദ്ധിമുട്ടുകള്‍ മാറുന്നില്ലല്ലോ എന്ന്‍ ആവലാതിപ്പെടുവരുണ്ട്. നാം ദൈവത്തില്‍ ശരണം പ്രാപിക്കുക. ദൈവമാണ് ഇതെനിക്ക് അനുവദിച്ചതെങ്കില്‍ ദൈവം ഇടപെടുകതന്നെ ചെയ്യും, എന്ന വിശ്വാസമാണ് നമുക്ക് ഉണ്ടാകേണ്ടത്. ഓരോ നോമ്പിലൂടെയും ദൈവം നമ്മെ ക്ഷണിക്കുത് സൗഖ്യത്തിലേക്കല്ല, മറിച്ച് ശരണപ്പെടലിലേക്കാണ്.

എത്ര വലിയ പ്രയാസങ്ങളിലും പതറിപ്പോകാതെ ദൈവത്തെ നമ്മുടെ ജീവിതത്തിലേക്ക് ചേര്‍ത്തുപിടിക്കുവരാകണം നാം. എങ്കില്‍ മാത്രമേ നമുക്ക് ദൈവപദ്ധതിക്ക് ഭാഗഭാക്കാകുവാന്‍ കഴിയൂ.

മത്സ്യമാംസാദികള്‍ ഒഴിവാക്കി 50 ദിവസം ഉപവസിക്കു നമ്മുടെ പാരമ്പര്യം, മനുഷ്യന്റെ ശരീരത്തിന്റെ ആഗ്രഹങ്ങളെയും ആസക്തികളെയും പ്രതീകാത്മകമായി ഉപേക്ഷിച്ച് ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുവാനാണ്. പലപ്പോഴും നാം ഈ നിശ്ചിത സമയത്തേക്ക് ഈ ഒരു വര്‍ജ്ജനം വച്ചുപുലര്‍ത്താതെ ആത്മീയമായി ദൈവത്തിലേക്ക് അടുക്കുവരാകണം. വചനത്തില്‍ പറയുന്നുണ്ട്, ദൈവം നിന്റെ ഉള്ളുകളെ പരിശോധിക്കുവനാണന്ന്‍.

നമ്മുടെ ആസക്തികളെ, ആഗ്രഹങ്ങളെ, ഞാനും എന്റെ ദൈവവുമായുള്ള ബന്ധത്തില്‍ തടസ്സം നില്‍ക്കു പാപസാഹചര്യങ്ങളെ, തഴക്കദോഷങ്ങളെ മാറ്റുവാനുള്ള ഒരു അവസരമാണ് ഈ നോമ്പുകാലം. ശരീരത്തിനെ നാം ഭക്ഷണം വര്‍ജ്ജിക്കുതിലൂടെ നവീകരിക്കുു. നമ്മുടെ പാപസാഹചര്യങ്ങളെ മാറ്റുവാനും പാപത്തില്‍ നിന്നും പിന്‍തിരിഞ്ഞ് ദൈവത്തില്‍ ശരണം വയ്ക്കുവാനും തയ്യാറാകണം. നമ്മുടെ മനസ്സിനെ, ചിന്തകളെ, പ്രവൃത്തികളെ ദൈവവിചാരത്തോടും കരുണയോടുംകൂടി പരിവര്‍ ത്തനം ചെയ്യാം. ദൈവവിചാരവും, കരുണയും നമ്മുടെ അനുദിനജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രകടമാക്കണം.

പരിശുദ്ധപിതാവ് ഈ വര്‍ഷം കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നോമ്പവസരത്തില്‍ നമുക്ക് ഒരു തീരുമാനമെടുക്കാം, നമുക്ക് മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കാം. ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ട് നമ്മുടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിച്ച് മറ്റുള്ളവരെ കരുണയോടെ പരിഗണിക്കാം. ഒരു പക്ഷേ നമ്മുടെ പ്രശ്‌നങ്ങള്‍ അതുപോലെ തന്നെ ഉണ്ടെങ്കിലും നമ്മുടെ രക്ഷകനും നാഥനുമായ ദൈവത്തെ മുറുകെപ്പിടിച്ചുകൊണ്ട്, ഈ നോമ്പവസരം നമ്മുടെ വിശുദ്ധിക്കും നവീകരണത്തിനുമായി കൂടുതല്‍ ശ്രദ്ധിക്കാം.

സൗഖ്യത്തിലേക്കോ, സുഖത്തിലേക്കോ അല്ല, മറിച്ച് ദൈവശരണത്തിലേക്ക് കൂടുതല്‍ ആഴപ്പെട്ടുകൊണ്ട് നമ്മുടെ ജീവിതം കര്‍ത്താവിന്റെ പദ്ധതിയാണെ് വിശ്വസിച്ചുകൊണ്ട് കൂടുതല്‍ വിശുദ്ധിക്കായി ഈ നോമ്പുകാലത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

198 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 96133