പരിശുദ്ധത്രിത്വം
ഡോ.ബിജുമോന്‍ വര്‍ക്കി

കത്തോലിക്കാ സഭയുടെ എല്ലാ വി ശ്വാസസത്യങ്ങളുടെയും ഉറവിടസത്യമാണ് പരിശുദ്ധത്രിത്വത്തേക്കുറിച്ചുള്ള പ്രബോധനം; ദൈവം ഏകനെങ്കിലും ഏകാന്തനല്ല. മൂന്ന് വ്യക്തികള്‍ സത്തയിലൊന്നായിരിക്കുന്ന ത്രിതൈ്വകദൈവത്തെയാണ് നാം ആരാധിക്കുന്നത്. സഭയുടെ ആരംഭം മുതല്‍തന്നെ ഗ്രഹിക്കുവാനും വിശകലനം ചെയ്യുവാനും ഏറ്റവും പ്രയാസമുള്ള ഒരു വിഷയമായി ഇതിനെ പരിഗണിക്കുന്നു. എന്നിരുന്നാലും, മനുഷ്യജീവിതത്തെ പ്രത്യേകിച്ചും ക്രിസ്തീയജീവിതത്തെ സൂക്ഷ്മമായി പരിശോധിച്ചാല്‍, അതിന്റെ സര്‍വ്വമേഖലകളിലും ഒളിഞ്ഞും തെളിഞ്ഞും ത്രിത്വം നിറഞ്ഞു നില്‍ക്കുന്നത് കാണുവാന്‍ സാധിക്കും, പരിശുദ്ധത്രിത്വത്തെ മനസ്സിലാക്കുവാനുള്ള എളുപ്പവഴിയും ഇതുതന്നെ. 'സൃഷ്ടികളുടെ ശക്തിസൗന്ദര്യ ങ്ങളില്‍നിന്ന് അവയുടെ സ്രഷ്ടാവിന്റെ ശക്തി സൗന്ദര്യങ്ങളെക്കുറിച്ച് അറിയാം' (ജ്ഞാനം 13:05).

മനുഷ്യവ്യക്തിത്വം ത്രിത്വത്തില്‍ അധിഷ്ഠിതം

മനുഷ്യന്‍ ഒറ്റ നോട്ടത്തില്‍ ഒരു   ഏകനായ വ്യക്തിയാണെങ്കിലും അവനില്‍ മൂന്നു വ്യക്തിത്വങ്ങള്‍ സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ്-  പൂര്‍ണ്ണതയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍; ശരീരത്തിലും, ആത്മാവിലും, മനസ്സിലും ആന്തരികപൊരുത്തമുള്ള ദൈവത്തിന്റെ സാദൃശ്യമുള്ള വ്യക്തിയായിരുന്ന മനുഷ്യന്, ആദ്യമാതാപിതാക്കളുടെ പാപം നിമിത്തം ഈ  ആന്തരീകപൊരുത്തം നഷ്ടപ്പെട്ട് ദൈവീകസാദൃശ്യം വികലമാക്കപ്പെട്ടു. യേശുവിന്റെ ജനനം വഴി മനുഷ്യന്‍ ദൈവീകചൈതന്യം വീണ്ടെടുത്തു. 'എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു'. (യോഹ 12:45 & യോഹ 14:19). ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ട രക്ഷാകരസംഭവത്തിലൂടെ മനുഷ്യകുലത്തിനു മുഴുവന്‍ ഈ രക്ഷ അവനിലുള്ള വിശ്വാസം വഴി സൗജന്യമായി ലഭിച്ചു. അങ്ങനെ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന, മനസ്സിലും ശരീരത്തിലും നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവാന്‍ നമുക്ക് സാധിച്ചു. 'ക്രിസ്തുവില്‍ ആയി രിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നു കഴിഞ്ഞു. (2 കൊറി. 5:17).

കുടുംബം ഒരു ഭൗതീകത്രിത്വം

കുടുംബത്തെക്കുറിച്ചുള്ള ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ പരിശുദ്ധത്രിത്വത്തോടുള്ള സമാനത വിശുദ്ധ ലിഖിതങ്ങളി ല്‍ വളരെ വ്യക്തമാണ്. സകലത്തിന്റെയും സൃഷ്ടാവ് പിതാവായ ദൈവം, പിതാവില്‍ നിന്നും ഉത്ഭവിക്കുന്ന ഏക പുത്രന്‍, വ്യത്യ സ്ത വ്യക്തിത്വമെങ്കിലും മഹത്വത്തിലും സത്തയിലും തുല്യന്‍, പിതാവിനോടൊപ്പം ഒന്നായിരിക്കുന്നവന്‍, പിതാവില്‍നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്. പിതാവില്‍ നിന്നും പുത്രനില്‍നിന്നും സ്വീകരിച്ച് അതു പ്രഖ്യാപിക്കുന്നവന്‍ (യോഹ 16:14-15).
 

പരിശുദ്ധത്രിത്വത്തിന്റെ അഭേദ്യമായ കൂട്ടായ്മ;  പിതാവും, മാതാവും മക്കളുമട ങ്ങുന്ന ഒരു കുടുംബത്തോടു വളരെയധികം സാദൃശ്യപ്പെട്ടിരിക്കുന്നു. ദാമ്പത്യബന്ധത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനവും ശ്രദ്ധേയമാണ്. പരിശുദ്ധത്രിത്വം സമ്പൂര്‍ണ്ണ ദാനത്തിലൂടെയും, പൂര്‍ണ്ണസ്‌നേഹത്തിലും എങ്ങനെ ഒന്നായിരിക്കുന്നുവോ, അതുപോ ലെ ക്രിസ്തീയ കുടുംബം പരസ്പരദാനത്തിലൂടെയും, പരിശുദ്ധമായ സ്‌നേഹത്തിലൂടെയും ഒന്നായിത്തീരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഞാനും പിതാവും ഒന്നാണ്  (യോഹ 10:30).

തിരുസഭയും പരിശുദ്ധത്രിത്വവും

പിതാവില്‍നിന്നും ഉത്ഭവിച്ച്, ജനിച്ചവനെങ്കിലും. സൃഷ്ടിക്കപ്പെടാത്തവനുമായ പുത്രന്‍, പുരുഷന്റെ പാര്‍ശ്വത്തില്‍നിന്നും എടുക്കപ്പെട്ട സ്ത്രീ എന്നതുപോലെ, ക്രി സ്തുവിന്റെപാര്‍ശ്വത്തില്‍നിന്നും ഉത്ഭവിക്കു ന്ന സഭ - ക്രിസ്തുവിനു സഭയോടുള്ള സ്‌നേഹത്തില്‍ ജനിക്കുന്ന മക്കളാണ്. 'അവന്‍ സഭയെ വിശുദ്ധീകരിക്കുന്ന തിന്, ജലം കൊണ്ടു കഴുകി വചനത്താ ല്‍ വെണ്‍മയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണ്ണയായി തനിക്കു തന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായി രിക്കുന്നതിനും വേണ്ടിയാണ്' (എഫേ. 5:26-27).

സഭയില്‍ കാണുന്ന ഐക്യത്തിന്റേയും, സ്‌നേഹത്തിന്റേയും നിദാനം പരിശുദ്ധത്രിത്വത്തില്‍ കാണുന്ന ഐക്യ വും സ്‌നേഹവുമാണ്. ആദിമസഭയെക്കുറിച്ച് വചനം സാക്ഷ്യപ്പെടുത്തുന്നു. 'വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരു ന്നു...' (അപ്പ. 4:32). തന്റെ ശിഷ്യസമൂഹത്തിനുവേണ്ടി കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു. 'അവരെല്ലാവരും ഒന്നായിരിക്കു വാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ; അവരും നമ്മില്‍ ആയിരിക്കുന്ന തിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കി യിരിക്കുന്നു' (യോഹ 17:21-22).

372 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896