സ്വര്‍ണ്ണം എങ്ങനെ മങ്ങിപ്പോയി ?
മാത്യു കളത്തൂര്‍

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു സംഭവത്തിന്റെ വീഡിയോ എന്നെ മാത്രമല്ല അതു കണ്ട ഒട്ടുമിക്കവരെയും ഒന്നിരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു. അമേരിക്കയിലെ മിയാമിയില്‍ ഒരു കോടതിമുറിയില്‍ നടന്ന വികാരനിര്‍ഭരമായ ഒരു രംഗമാണ് ആ വീഡി യോയിലെ ഉള്ളടക്കം. ഭവനഭേദനം, മോഷ ണം എന്നീ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ട ഒരു യു വാവ് പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ന്യായാധിപയായ വനിത; എല്ലാ കോടതിനടപടികള്‍ ക്കും ശേഷം നിര്‍വ്വികാരനായി നില്‍ക്കുന്ന ആ യുവാവിനോട് ചോദിക്കുന്ന ഒരു ചോദ്യമാണ് അവിടുത്തെ രംഗങ്ങളെ മാറ്റിമറിക്കുന്നത്. പ്രതിയോട് ജഡ്ജി തന്റെ സ്വന്തം പേര് പറ ഞ്ഞു കൊണ്ട് ഇപ്രകാരം ചോദിച്ചു 'താങ്കള്‍ എന്നെ ഓര്‍ക്കുന്നുണ്ടോ? നമ്മള്‍ ഒരുമിച്ച് സ്‌കൂളില്‍ പഠിച്ചവരാണ്. താങ്കളെ എനിക്ക് ഇവിടെ വച്ച് കാണേണ്ടിവന്നതില്‍ ഒത്തിരി വിഷമമുണ്ട്'. ബാല്യകാല സഹപാഠിയെ തിരിച്ചറിഞ്ഞ ആ യുവാവ് എന്റെ ദൈവമേയെന്നോര്‍ത്ത് നിലവിളിച്ചുകൊണ്ട് മുഖം പൊ ത്തിപൊട്ടിക്കരയുമ്പോള്‍ ആ ന്യായാധിപ കോടതിമുറിയിലുണ്ടായിരുന്നവരോട് തന്റെ സഹപാഠിയെക്കുറിച്ച് ഇപ്രകാരം പറയുന്നു നിങ്ങള്‍ക്കറിയാമോ, ഞങ്ങളുടെ ക്ലാസിലെ ഏറ്റവും കഴിവുള്ളവനും മിടുക്കനുമായിരു ന്നു ഇദ്ദേഹം. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല അന്നത്തെ ആ മിടുക്കന്‍ ഇങ്ങനെയായിത്തീരുമെന്ന്. ഈ സംഭവമെങ്കിലും താങ്കളെ ഒരു മാറ്റത്തിന് കാരണമാക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരയുന്ന തന്റെ ബാല്യകാലസുഹൃത്തിനെ ആശ്വസിപ്പിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

സുഹൃത്തുക്കളെ, ഞാനും നിങ്ങ ളും ഇപ്പോള്‍ യുവത്വത്തിലൂടെ കടന്നുപോ കുന്നവരാണ്. കോടതിമുറികളില്‍ കയറിയിറങ്ങിയില്ലെങ്കിലും നമ്മുടെ ബാല്യകാല ത്തെ നിര്‍മ്മലതയും നിഷ്‌കളങ്കതയും നമുക്കിന്ന് കൈമോശം വന്നിട്ടുണ്ടോ? ഇതു വായിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് നമ്മളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണ ദിനം ഒന്നു കൊണ്ടുവരാം. അതേ നൈര്‍മല്യത്തോടെ ഇന്നെനിക്ക് ആ അള്‍ത്താരയുടെ ചുവട്ടില്‍ നില്‍ക്കുവാന്‍ സാധിക്കു മോ? ഇല്ലെങ്കില്‍ ഒന്നുചിന്തിക്കാം. എവിടെയാണ് നമുക്ക് പിഴച്ചത്. തിരുവചനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു. 'സ്വര്‍ണ്ണമെങ്ങനെ മങ്ങിപ്പോയി? തങ്കത്തിന് എങ്ങനെ മാറ്റം വന്നു.' (വിലാ4:1) അതെ സ്വര്‍ണ്ണ വും തങ്കവുമൊക്കെ ആയിരുന്ന നാം എങ്ങനെയാണ് ഇപ്പോള്‍ മങ്ങിയതായിമാറിയത്. 'യുവാവ് തന്റെ മാര്‍ഗ്ഗം എങ്ങനെ നിര്‍മ്മലമായി സൂക്ഷിക്കും അങ്ങയുടെ വചനമനുസരിച്ച് വ്യാപരിച്ചുകൊണ്ട്.' (സങ്കീ 119:9). പ്രിയപ്പെട്ടവരെ ഒന്നുപിന്തിരിഞ്ഞുനോക്കാം നമ്മുടെ ബാല്യം മുതല്‍ ഇന്നുവരെയുള്ള ജീവിതത്തിലെ വചനാനുസരണം.


പ്രശ്‌നം എവിടെ തുടങ്ങി?

'ലോകത്തെയോ, ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല' (1 യോഹ 2:15) ബാല്യത്തില്‍ എപ്പോഴും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തിരുന്ന നമ്മള്‍ കൗമാരത്തില്‍ എത്തിയപ്പോഴേയ്ക്കും അതൊരു പി ടിവലിയുടേതായി മാറി. നമ്മളില്‍ മിക്കവ രും പഠനത്തിനായും ജോലിയ്ക്കായും കൗമാരത്തിന്റെ അവസാനത്തില്‍ സ്വന്തം ഭവനത്തില്‍ നിന്നും മാറി ജീവിച്ചിട്ടുള്ളവര്‍ ആണ്. ഇതനിടയില്‍ എവിടൊക്കെയോവച്ച് നമ്മള്‍ ദൈവത്തേക്കാളുപരി ലോകത്തിലുള്ള വസ്തുക്കളെ സ്‌നേഹിക്കുവാന്‍ തുടങ്ങി; അഥവാ നമ്മളുടെ മുന്‍ഗണന മാറിമറിയാന്‍ തുടങ്ങി. അത് നാമോരുത്തര്‍ക്കും പലരൂപത്തിലാണെന്നു മാത്രം. യുവത്വത്തില്‍ എത്തിയപ്പോഴേയ്ക്കും ക്രിസ്തു എന്ന പ്രഥമപരിഗണനയെ നാം ബഹുദൂരം പിന്നിലാക്കി. 'ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുതാ ഉന്നതത്തിലുള്ളവയെ ശ്രദ്ധിക്കുവിന്‍' (കൊളോസോസ് 3:2). ഓര്‍ക്കുക, ഇന്ന് നമ്മുടെ പ്രഥാന പരിഗണനയില്‍പ്പെട്ട ഈ ഭൗമികവസ്തുക്കളുടെ ഇടയില്‍നിന്നും മേല്‍പ്പറഞ്ഞ 'ഉന്നതം' എന്ന സ്ഥലത്തേയ്ക്കുള്ള നമ്മുടെ ദൂരം 'മരണം' എന്ന ഒരു സെക്കന്‍ഡില്‍ താഴെയുള്ള സ്വരത്തിലേയ്‌ക്കൊതുക്കാം.

പ്രശ്‌നപരിഹാരം എങ്ങനെ?

1 കഴുകനെപ്പോലെ

'നിന്റെ യൗവനം കഴുകന്റേതുപോലെ നവീകരിക്കപ്പെടാന്‍ വേണ്ടി നിന്റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു' (സങ്കീ 103:5). ശരാശരി എഴുപതുവര്‍ഷം ആയുസ്സുള്ള കഴുകന്‍ ഏകദേശം നാല്‍പ്പതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, സ്വന്തം ചുണ്ടു കൊണ്ട് നഖങ്ങളും തൂവലുമെല്ലാം കൊത്തിപ്പറിയ്ക്കും. ഏതാനും നാളുകള്‍ കൊണ്ട് പുതിയ നഖവും തൂവലുമെല്ലാമായി യൗവനം വീണ്ടെടുത്ത്, വിഹായസ്സിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ കഴുകന്‍  പറന്നുയരും. പ്രിയപ്പെട്ടവരേ, വന്ന വഴികളില്‍ എവിടെയൊക്കെയോ  വച്ച് നമ്മിലേക്ക് കയറിയ ആസക്തികളേയും, ദുര്‍മോഹങ്ങളേയും കൊത്തിപ്പറിക്കാന്‍ സമയമായി. വേദനാജനകമാണെങ്കില്‍പ്പോലും അതുകഴിഞ്ഞു കിട്ടുന്ന പരിശുദ്ധാത്മശക്തിയെ കണ്ടുകൊണ്ട് നമുക്കു തുടങ്ങാം. 'അതു പാറപ്പുറത്ത് ആര്‍ക്കും കയറാന്‍ പറ്റാത്ത പാറക്കൂട്ടങ്ങളുടെ തുഞ്ചത്ത് പാര്‍ക്കു ന്നു' (ജോബ് 39:28).

കഴുകന്‍മാര്‍ പറന്നു നടന്നാലും അവ കൂടുകൂട്ടുന്നത് പര്‍വ്വതങ്ങളുടെ ഉന്നതങ്ങളിലാണ്. ഒരു ശത്രുവിന് പെട്ടെ ന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലം. പ്രിയപ്പെട്ടവരെ നമ്മളെപ്പോഴും ലോകത്തി ല്‍ പറന്നു നടക്കുന്നവരാണ്. പക്ഷെ ആത്മീയജീവിതത്തിലെ നമ്മുടെ വാസസ്ഥലം എവിടെയെന്നുള്ളത് വളരെ പ്രധാനമാണ്. എവിടെയൊക്കെപ്പോയാലും എന്തൊക്കെ ചെയ്താലും നമ്മുടെ വിശ്രമം എപ്പോഴും ദൈവത്തിനോടൊ ത്തുള്ള ഉന്നതങ്ങളില്‍ ആയിരിക്കണം.

2 മതിലുകളെ പുനരുദ്ധരിക്കാം:-
പഴയ നിയമകാലത്തെ ജറുസലേം ദേവാലയത്തിനു ചുറ്റും ഒരു മതിലുണ്ടായിരുന്നു. ശത്രുവിനാല്‍ തകര്‍ക്കപ്പെട്ട ആ ദേവാലയമതിലിനെ പുതുക്കിപ്പണിയുവാനായി മുന്നിട്ടിറങ്ങിയ നെഹമിയ എന്ന വ്യക്തിയെ പഴയനിയമത്തില്‍ നമുക്ക് കാണാം. എന്താണ് പുതിയനിയമത്തിലെ ദേവാലയ സങ്കല്‍പ്പം. 'നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ' (1 കൊറി 6:19)

അതേ കൂട്ടുകാരെ, നമ്മളുടെ ശരീരമാകുന്ന ദേവാലയത്തിനുചുറ്റും ദൈവം പണിതുവിട്ട മതിലുകളെ നമ്മള്‍ എവിടെയൊക്കയോവച്ച് നശിപ്പിച്ചു. '......വിശുദ്ധമന്ദിരത്തിന്റെ കല്ലുകള്‍ വഴിക്കവലയ്ക്കല്‍ ചിതറിക്കിടക്കുന്നു' (വിലാ 4:1). കൈവിട്ടു പോയ കല്ലുകളെ ഒരുമിച്ചുകൂട്ടാം, പുനര്‍നിര്‍മ്മിയ്ക്കാം, കൂദാശകളില്‍ അധിഷ്ഠിതമായ നിര്‍മ്മലവും വിശുദ്ധവുമായ ആ മതില്‍, അതിനുശേഷം ഉരച്ചു നോക്കാം നമ്മുടെ ശരീരത്തെ. കാണാം പത്തരമാറ്റുള്ള ദൈവസ്‌നേഹത്തിന്റെ സുവര്‍ണ്ണശോഭ നമ്മിലോരോരുത്തരിലും.

356 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690