ഔട്ട്‌റീച്ച്
വിന്‍സെന്റ്

എപ്പോഴും സൗമ്യതയോടും പുഞ്ചിരിയോടും കൂടി സംസാരിക്കുന്ന ഒരു വ്യക്തി മറ്റുള്ളവരിലേയ്ക്ക് ദൈവസ്‌നേഹത്തിന്റെ ഊര്‍ജ്ജം പകര്‍ന്നുകൊടുക്കുന്ന ഒരാള്‍. ഔട്ട് റീച്ച് എന്ന പദം കേള്‍ക്കുമ്പോള്‍തന്നെ ആദ്യം മനസ്സിലേയ്ക്ക് തെളിഞ്ഞുവരുന്ന ചിത്രം. ആ വ്യക്തിയാണ്, നമ്മള്‍ക്കെല്ലാം പ്രിയപ്പെട്ട നമ്മുടെ വിന്‍സെന്റ് ചേട്ടന്‍. ഇന്ത്യയ്ക്ക് വെളിയിലേയ്ക്ക് ജീസസ്സ് യൂത്ത് പിച്ചവെച്ച് നടന്നപ്പോള്‍ കൈപിടിച്ച് നടത്തിയവരില്‍ ഒരാളാണ് വിന്‍സെന്റ് ചേട്ടന്‍. ദുബായ് ജീസസ്സ് യൂത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ ഓരോ നിമിഷവും അദ്ദേഹം നമ്മോടൊത്തുണ്ട്. പ്രത്യേകിച്ച് ഔട്ട് റീച്ച് മിനിസ്ട്രിയില്‍. അദ്ദേഹത്തിന്റെ പ്രേഷിതയാത്ര പ്രവര്‍ ത്തനങ്ങളെക്കുറിച്ച് തൂലികയുമായ് അല്പനേരം

1. ആത്മീയ ജീവിതത്തില്‍ നാം ഒരുപാട് കേള്‍ക്കുന്ന ഒരു വാക്കാണ് ഔട്ട്‌റീച്ച്... എന്താണ് ഔട്ട്‌റീച്ച് എന്നൊന്നു പങ്കുവയ്ക്കാമോ?

ചുരുക്കിപ്പറഞ്ഞാല്‍ പാവങ്ങളിലും പതിതരിലും യേശുവിനെക്കണ്ട് അവരെ ശുശ്രൂഷിക്കുക. അതാണ് യഥാര്‍ത്ഥ ഔട്ട്‌റീച്ച്.

2. ക്രിസ്ത്യാനി എന്ന നിലയില്‍ ഔട്ട്‌റീച്ച് എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണോ? അതോ ഔട്ട്‌റീച്ച് മിനിസ്ട്രിയുടെ ഭാഗമായിട്ടുള്ളവരുടെ മാത്രം ഒരു വിളിയാണോ?

'നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു'. എന്ന സന്ദേശത്തോടെ മാമ്മോദീസയുടെ സമയത്ത് പിടിക്കുന്ന മെഴുകുതിരിക്കാല്‍, ഒരോ കത്തോലിക്കരും അന്ധകാരത്തിലുള്ളവര്‍ക്ക് പ്രകാശം കൊടുക്കുന്ന മിഷിനറിയാകാനുള്ള ദൗത്യത്തെ കാണിക്കുന്നു. അതിനാല്‍ത്തന്നെ തീര്‍ച്ചയായും ഔട്ട്‌റീച്ച് ഓരോ ക്രിസ്ത്യനിയുടെയും ഉത്തരവാദിത്വമാണ്.

3. ഒരു ഗ്രൂപ്പിനോടൊപ്പം ഒന്നിച്ചു ക്യാമ്പുകളും ആശുപത്രികളും സന്ദര്‍ശിക്കുന്നതല്ലാതെ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് എങ്ങനെയൊക്കെ ഔട്ടറീച്ച് ചെയ്യുവാന്‍ സാധിക്കും?

ഒരു ഗ്രൂപ്പിനൊപ്പമല്ലാതെ വ്യക്തിപരമായും നമുക്ക് ഔട്ട്‌റീച്ച് ചെയ്യുവാന്‍ സാധിക്കും. ഉദാഹരണത്തിന്, ദൈവാനുഭവമില്ലാത്ത കുടുംബാംഗങ്ങള്‍, ബന്ധുമിത്രാദികള്‍, സഹപ്രവര്‍ത്തകര്‍, സഹയാത്രികര്‍ തുടങ്ങിയ വ്യക്തികളിലേക്കൊക്കെ നമുക്ക്  ഔട്ട്‌റീച്ച് ചെയ്യുവാന്‍ സാധിക്കും.

4. 'ഔട്ട്‌റീച്ച്' എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് വിന്‍സെന്റ് ചേട്ടന്റെ പേരാണ്. ഏതാണ്ട് ഇരുപത്തിരണ്ടുവര്‍ഷമായി വിന്‍സെന്റ് ചേട്ടന്‍ ഔട്ട് റീച്ച് ചെയ്യുന്നു. ഇപ്പോളും അതില്‍നിലനില്‍ ക്കുന്നു. എന്താണ് ചേട്ടനെ ഇതിന് പ്രേരിപ്പിക്കുന്നതും നിലനിര്‍ത്തുന്നതുമായ ഘടകം?
     ചുറ്റും തകര്‍ന്നുകിടക്കുന്ന അനേകരെ കാണുമ്പോള്‍ അവര്‍ക്ക് യേശുവിനെ കൊടുക്കുവാനുള്ള വലിയ ദാഹം നിരന്തരമായി ഔട്ട്‌റീച്ച് ചെയ്യുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ജീസസ്സ് യൂത്തിന്റെ 6 സ്ഥായിഘടകങ്ങളായ വ്യക്തിപരമായ പ്രാര്‍ത്ഥന, കൗദാശിക ജീവിതം, കൂട്ടായ്മ, വചനത്തിലൂടെ ലഭിക്കുന്ന യേശുവിന്റെ ശക്തി എന്നിവയിലൂടെ മറ്റ് രണ്ട് സ്ഥായിഘടകങ്ങളുടെ ഭാഗമായ ഈ മിഷനില്‍ നിലനിര്‍ത്തുവാന്‍ എന്നെ സഹായിക്കുന്നു.

5. ഇത്രയുംകാലത്തെ ഔട്ട്‌റീച്ച് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിന്‍സെന്റ് ചേട്ടന് ഒത്തിരി അധികം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമല്ലോ? അതില്‍ ഏറ്റവും കൂടുതല്‍ സ്പര്‍ ശിച്ച ഒന്നുരണ്ടു അനുഭവങ്ങള്‍ ഒന്നു പങ്കുവയ്ക്കാമോ?

തീര്‍ച്ചയായും. ഒത്തിരിയധികം അനുഭവങ്ങള്‍ ഔട്ട്‌റീച്ച് എന്റെ ജീവിതത്തി ല്‍ സമ്മാനിച്ചിട്ടുണ്ട്. അതിലൊരനുഭവം ഞാന്‍ പങ്കുവയ്ക്കാം. ഒരു പാവപ്പെട്ട കുടുംബത്തിലെ ഏകമകനായ ഒരു യുവാവ്, അപ്പ ന്റെ ഡയാലിസിസിനുവേണ്ട പണം കണ്ടെത്താനാകാതെ കയ്യിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നു. ആശുപത്രിയില്‍ അവശനിലയില്‍ കണ്ടെത്തിയ ആ യുവാവിനെ തുടര്‍ച്ചയായി സന്ദര്‍ശിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരമുണ്ടായി. പ്രാര്‍ത്ഥനയുടെ ഫലമായി അവനെതിരെയുള്ള കേസ് ചെറിയ പിഴയില്‍ ഒതുങ്ങി. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയ ആ വ്യക്തി പിന്നീട് ജീസസ്സ് യൂത്ത് കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി. അധികം വൈകാതെ ക്യാഷ്യര്‍ ആയി അവനു ജോലി കിട്ടി. അപ്പന്റെ ചികിത്സക്ക് കമ്പനി സഹായിച്ചു. പിന്നീട് അബുദാബിയില്‍ മറ്റൊരു ജോലിയില്‍ പ്രവേശിച്ചു. അവിടെ ജീസ സ്സ് യൂത്ത് കൂട്ടായ്മയില്‍ സജീവമായി. കുറച്ചു കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ദൈവം ആ വ്യക്തിക്ക് നാട്ടില്‍ ഗടഋആ ല്‍ ജോലി നല്‍കി അനുഗ്രഹിച്ചു. മരണത്തില്‍
നിന്നുള്ള അവന്റെ ഉയിര്‍പ്പ് ആ കുടുംബത്തിന്റെ തണലായി മാറി.

6. ഒത്തിരയൊത്തിരി വെല്ലുവിളികളും, പ്രതികൂല സാഹചര്യങ്ങളും തീര്‍ച്ചയായും ഈ യാത്രയ്ക്കിടയില്‍ വിന്‍സെന്റ് ഉണ്ടായിട്ടുണ്ടാകുമല്ലോ? അവ എന്തൊക്കെ ആയിരുന്നു? അതിനെ എങ്ങനെ അതിജീവിച്ചു എന്നൊന്നു പങ്കുവയ്ക്കാമോ?
    ജോലിയില്‍ ഉണ്ടായ അധികഭാരം, രോഗാവസ്ഥ, കുടുംബത്തെ വിട്ടുപിരിഞ്ഞു നില്‍ക്കുന്ന അവസ്ഥ എന്നിവയെല്ലാം വെല്ലുവിളികളായിരുന്നു. എങ്കിലും ഇവയേക്കാളും വലിയ പ്രശ്‌നങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോകുന്നവര്‍ക്ക് യേശുവിന്റെ സ്‌നേഹം പങ്കുവച്ചുകൊടുക്കുവാന്‍ നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ ആത്മാവ് എനിക്ക് ശക്തി പകര്‍ന്നു.

7. കുടുംബത്തിന്റെ സപ്പോര്‍ട്ട് എപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. വിന്‍സെന്റ് ചേട്ടന്റെ കുടുംബത്തിന്റെ സപ്പോര്‍ട്ട് എങ്ങനെയാണെ ന്നു ഒന്നു വിശദീകരിക്കാമോ?
    ഇത്രയും കാലം 'ഔട്ട്‌റീച്ച്' പ്രവ ര്‍ത്തനങ്ങളില്‍ എന്നെ നിലനിര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും എന്റെ കുടുംബത്തിന്റെ പരിപൂര്‍ണ്ണമായ സഹകരണവും പ്രാര്‍ത്ഥനയും ഒരു പ്രധാന ഘടകമാണ്.  ആദ്യകാലങ്ങളില്‍ എന്റെ ജീവിതപങ്കാളി ഈ മിഷന് ആവശ്യമായ മധ്യസ്ഥപ്രാര്‍ത്ഥനകള്‍ ചെയ്തുതുടങ്ങി. പി ന്നീട് സ്വന്തം പ്രേരണയാല്‍ അവര്‍ ജോലിചെയ്യുന്ന സ്‌കൂളിലും, പിന്നീട് മറ്റു സ്‌കൂളുകളിലും, കൊച്ചുകുട്ടികളെ വചനം പഠിപ്പിക്കുവാനും, പ്രാ ര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുവാനും തുടങ്ങി; ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

8. വിന്‍സെന്റ് ചേട്ടന്റെ ദീര്‍ഘകാലത്തെ ഔട്ട്‌റീച്ച് അനുഭവത്തിന്റെ വെളിച്ചത്തി ല്‍ ഇന്നത്തെ യുവജനങ്ങള്‍ക്ക് വിന്‍ സെന്റ് ചേട്ടന് കൊടുക്കാനുള്ള സന്ദേശമെന്താണ്?
     'സര്‍വ്വശക്തിയോടെ കര്‍ത്താവിനെ ആരാധിക്കുക' എന്ന ഒന്നാം പ്രമാണമനുസരിച്ച് ചെറുപ്പക്കാര്‍ തങ്ങളുടെ യൗവ്വനത്തിലെ ശക്തിയും, ചുറുചുറുക്കും, സമയവും, സമ്പത്തും കര്‍ത്താവിന്റെ ശുശ്രൂഷകള്‍ക്കായി പരിപൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണം. അതിനുള്ള ഒത്തിരി അവസരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ജീസസ്സ് യൂത്ത് കൂട്ടായ്മ അതിനുള്ള ഏറ്റവും നല്ല വേദിയാണ്. ആ അവസരങ്ങളെ നമുക്ക് എത്രയും പെട്ടെന്ന് ഏറ്റവും നന്നായി വിനിയോഗിക്കാം. അതിനായി  ദൈവം എല്ലാവരേയും ശക്തരാക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

 

വിന്‍സെന്റ്

305 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137110