ഞാനൊരു മിഷനറി

ജീസ്സസ് യൂത്ത് മുന്നേറ്റം ഭരമേല്‍പ്പിച്ച ഉത്തരവാദിത്വങ്ങളുടെ ഭാഗമായി ഇന്ത്യയൊട്ടാകെ യാത്ര കള്‍ ചെയ്യുവാനും ഒപ്പം മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനും എനിക്ക് അവസരമുണ്ടായി. ഈയാത്ര കളില്‍ അനവധി മിഷനറിമാരെ കണ്ടുമുട്ടാനും സാധിച്ചു. കര്‍ത്താവിന്റെ വിളിയോട് അതെ എന്ന് പ്രത്യു ത്തരിക്കുമ്പോഴാണ് ഒരുവന്റെ ജീവിതം സംതൃപ്തിയും, ആനന്ദവും, സാഫല്യവും നേടുന്നതെന്ന ബോധ്യം എന്നില്‍ അടിയുറച്ചത് അവരുടെ ജീവിതം കണ്ടപ്പോഴാണ്.

* പ്രതികൂലമായ കാലാവസ്ഥയെ മറികടന്ന് ഗ്രാമവാസികള്‍ക്കായി ദിവ്യബലി അര്‍പ്പിക്കുന്ന തിനായി മാത്രം രണ്ടായിരം പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഒരു പുരോഹിതന്‍. സ്വന്തം സ്ഥാപനത്തില്‍ സ്വസ്ഥമായി ചിലവിടാനുള്ള അവസരം അദ്ദേഹത്തിനുണ്ടായിരുന്നു.

* മറ്റൊരു പുരോഹിതന്‍, മിഷന്‍ ഇഷ്ടപ്പെടാതിരുന്ന ശത്രുക്കള്‍ അദ്ദേഹത്തെ ജീവനോടെ കുഴിച്ചുമൂടി. സമീപത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ രക്ഷപെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അറിയുന്നു, രൂപതയിലെ ഏറ്റവും കൂടുതല്‍ ദൈവവിളികള്‍ ആ ഇടവകയില്‍ നിന്നാണ് !.

* സംതൃപ്തമായ ജോലിക്കുടമയായിരുന്ന ഒരു ജീസസ് യൂത്ത് ഒരു ദിവസം എല്ലാം ഉപേക്ഷിച്ച്, ഭാഷയറിയാത്ത ഒരു വിദൂര രാജ്യത്തേക്ക്, വെല്ലുവിളികള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളിലേക്ക് ഭാര്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തെ പറിച്ചുനട്ടത് മിഷന് വേണ്ടിയായിരുന്നു.

സഭയുടെ മിഷനറി സ്വഭാവമാണ് ഇവരോരുത്തരും വെളിവാക്കുന്നത്. ഇന്നും സഭയില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് പ്രേഷിതപ്രവര്‍ത്തനങ്ങള്‍.

ക്രിസ്തുവിനെക്കുറിച്ചുള്ള പ്രാരംഭപ്രഘോഷണം ശ്രവിച്ചിട്ടില്ലാത്തവരാണ് മനുഷ്യകുലത്തില്‍ ഭൂരിഭാഗവുമെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഉദാഹരണത്തിന് ആഗോളകത്തോലിക്കര്‍ 1978 ല്‍ ലോകജനതയുടെ 18 ശതമാനം ആയിരുന്നെങ്കില്‍ 2014 ല്‍ അത് 17 ശതമാനമായി കുറയുകയാണുണ്ടായത്. തീര്‍ച്ചയായും ആധുനികയുഗത്തിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്നതില്‍ തര്‍ക്കമില്ല. ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും സഭ സ്ഥാപിത മാണ്. വചനം പറയുന്നതു പോലെ 'ഭൂമിയുടെ അതിര്‍ത്തികള്‍ വരെ ' അനേകരിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് സുവിശേഷാഗ്നി.

സഭയില്‍ നിക്ഷിപ്തമായിരിക്കുന്ന രക്ഷകന്റെ ദൗത്യം അതിന്റെ പരിസമാപ്തിയില്‍ നിന്നും ഏറെ അകലെയാണ്. ഇന്ന് വരെയുള്ള മുഴുവന്‍ മനുഷ്യകുലത്തെയും നോക്കുകയാണെങ്കില്‍ മിഷന്‍ അതിന്റെ ആരംഭദശയില്‍ മാത്രമാണെന്ന് കാണാം. ഇതിനായി നാമോരോരുത്തരും നമ്മെത്തന്നെ പൂര്‍ണഹൃദയത്തോടെ സമര്‍പ്പിക്കേണ്ടതുണ്ട്.

ഒരു ജീസസ് യൂത്ത് എപ്പോഴും മിഷനറിയുടെ രൂപഭാവങ്ങള്‍ പേറുന്നവനാണ്. ഇത് മുന്നേറ്റ ത്തിന്റെ സവിശേഷതകളിലൊന്നാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നതിനും അവനെ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്നതിനുമായി നിരവധി കാര്യങ്ങള്‍ മാറ്റിവയ്ക്കാനും പലതും നഷ്ടപ്പെടുത്താനും ആളുകള്‍ തയ്യാറാവുന്നു. മുന്നേറ്റവും അതിലെ വ്യക്തികളും പരിത്യാഗത്തിന്റെ പാഠങ്ങളാണ് നമുക്ക് പറഞ്ഞു തരുന്നത്.

മുന്നേറ്റത്തിന്റെ മിഷനറി മുഖം അതിന്റെ പ്രാരംഭദശയില്‍ തന്നെ സുവിശേഷമായിരുന്നു.

Jesus Youth : A missionary movement at the service of the church . എല്ലാ ജീസസ് യൂത്ത് സംരംഭങ്ങളുടെയും, ഉദ്യമങ്ങളുടെയും ആത്മാവും, ഹൃദയവുമാണ് ഈ ടാഗ് ലൈന്‍. സുവിശേഷത്തിന് യുവജനങ്ങള്‍ക്കിടയില്‍ പ്രസക്തി നല്‍കുന്ന ഓരോ ക്രിയാത്മക ആശയങ്ങള്‍ക്ക് പിന്നിലുമുള്ള ചാലകശക്തിയാണ് ഈ വാചകം.

വര്‍ഷങ്ങളായി രണ്ടു തരത്തിലാണ് സഭ ആഗ്രഹിക്കുന്നതനുസരിച്ച് ഈ പ്രേഷിത തീക്ഷ്ണത പ്രകടമാക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തേത്, സുവിശേഷത്തിനായി ആളുകള്‍ തങ്ങളുടെ ഇടങ്ങള്‍ വിട്ടു അജ്ഞാതമായ രാജ്യങ്ങളിലേക്ക് പോവുകയും അവിടെയുള്ളവര്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നു നല്‍കു കയും ചെയ്യുന്നു. ഈ പുറപ്പെടലാണ് കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്തമായ 29 രാജ്യങ്ങളില്‍ മുന്നേറ്റം വളരാനിടയാക്കിയത്.

രണ്ടാമതായി, തങ്ങള്‍ ആയിരിക്കുന്ന സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേഷിതപ്രവര്‍ത്തന ങ്ങളില്‍ ഉള്‍പ്പെടുകയും ചുറ്റുമുള്ളവര്‍ക്ക് സുവിശേഷം പകരുകയും ചെയ്യുക എന്നതാണ്. ഒരു മുന്നേറ്റമെന്ന നിലയില്‍ നമ്മുടെ സവിശേഷമായ കാരിസം അഥവാ സിദ്ധി ഉപയോഗിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ മിഷനില്‍ പങ്കുചേരുകയാണ് നമ്മുടെ ദൗത്യം.

ഇപ്രകാരം ക്യാമ്പസുകളിലും, ജോലിസ്ഥലത്തും, സ്‌കൂളുകളിലും, മറ്റു തൊഴിലിടങ്ങളിലും എന്തിനേറെ, മതേതരമായ സാഹചര്യങ്ങളില്‍പ്പോലും പ്രവര്‍ത്തിക്കാനുള്ള കാരിസം മുന്നേറ്റത്തിന്റെ പ്രത്യേകതയാണ്. ഇത് മുന്നേറ്റത്തെ പരിപോഷിപ്പിക്കുകയും രൂപീകരണത്തിനും ആത്മീയ വളര്‍ച്ചയ്ക്കു മുള്ള ഒരു വേദിയായി വര്‍ത്തിക്കുന്നതിനിടയാക്കുകയും ചെയ്യുന്നു.

ദൗത്യം ഏറ്റെടുക്കുന്നതിന് പലതരത്തിലുള്ള ഒഴിവുകഴിവുകള്‍ നാം കണ്ടെത്താറുണ്ട്. ചിലര്‍ പറയും ദൂരദേശങ്ങളിലേക്ക് അയയ്ക്കപ്പെട്ടാല്‍ മാത്രമേ അവര്‍ക്ക് മിഷന്റെ ഭാഗമാകാന്‍ കഴിയൂ എന്ന്. മറ്റുചിലരെ സംബന്ധിച്ച് അവര്‍ തങ്ങളുടെ ഇടങ്ങളിലെ പ്രേഷിതപ്രവര്‍ത്തനത്തില്‍ തൃപ്തിപ്പെടുന്നവരാണ്. ദൂരദേശങ്ങളില്‍ മിഷന്‍ ചെയ്യാന്‍ അവര്‍ വിസമ്മതിക്കുന്നു. പ്രാര്‍ത്ഥനാപൂര്‍വ്വം ഈ ദൈവവിളിയെ വിവേചിച്ചറിയേണ്ടതിനു പകരം, പലപ്പോഴും തങ്ങളുടെ കംഫര്‍ട്ട്‌സോണുകളില്‍ ആയിരിക്കാനുള്ള ന്യായീകരണങ്ങള്‍ നിരത്തുകയാണ് അവര്‍.

നമ്മുടെ മിഷന് സഭ രണ്ടു വിശുദ്ധരെയാണ് മാതൃകകളായി നല്‍കുന്നത്. I. വി. ഫ്രാന്‍സിസ് സേവ്യര്‍. തന്റെ ദൗത്യനിര്‍വഹണത്തിനായ് ഏഷ്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച വിശുദ്ധന്‍.

II. ലിസ്യുവിലെ വി. കൊച്ചുത്രേസ്യ. തന്റെ മിഷനു വേണ്ടി ആശ്രമത്തിന്റെ പടിവാതില്‍ പോലും കടക്കേണ്ടി വന്നിട്ടില്ലാത്ത പ്രേഷിത. അവള്‍ മിഷനറിമാരുടെ പ്രത്യേക മധ്യസ്ഥയായത് മിഷനോട് അവള്‍ക്കുണ്ടായിരുന്ന പ്രത്യേക സ്‌നേഹത്താലാണ്. എഴുത്തുകളിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും, പരിത്യാഗ ങ്ങളിലൂടെയും മിഷനറിമാരെ അവള്‍ സഹായിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് തുറവി യുള്ളവരാകണമെന്നാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ജീസസ് യൂത്ത് മിഷന്റെ ഏറ്റവും വലിയ മനോഹാരിത – ഒരുവന്റെ വിളി തിരിച്ചറിയുവാനും ധീരമായും ക്രിയാത്മകമായും ആ വിളിയോട് പ്രത്യുത്തരിക്കാനും അവനു സഹായവും പ്രചോദനവും ലഭിക്കുന്നു എന്നതാണ്.

ഒരുപാടുപേരുടെ ജീവിതങ്ങളില്‍, അവര്‍ കേട്ട മിഷന്‍കഥകള്‍ പ്രചോദനമായി. എന്റെ ജീവിതത്തിലും കര്‍ത്താവിന്റെ വിളിയോട് തുറവിയോടെ, ആത്മാര്‍ത്ഥമായി പ്രതികരിക്കുവാന്‍ പ്രചോദനമായത് അനേക ജീസസ് യൂത്തുകളുടെ നിസ്വാര്‍ത്ഥസേവനത്തിന് സാക്ഷ്യം വഹിക്കുവാനും, അനുഭവങ്ങള്‍ ശ്രവിക്കാനിടയായതുമാണ്.

ജീസസ് യൂത്തിനെക്കുറിച്ചുള്ള എന്റെ സ്വപ്നം ഇതാണ്: ആശങ്കപ്പെടുന്നവര്‍ക്ക് വിശ്വാസത്തില്‍ വ്യക്തതയുണ്ടാകുവാനും, ഒറ്റപ്പെടുത്തപ്പെട്ടവരോടൊപ്പം യാത്ര ചെയ്യുവാനും, ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനാകാതെ വലയുന്നവര്‍ക്ക് അത് വിവേചിച്ചറിയുവാനും, ഓരോരുത്തരും തങ്ങള്‍ക്ക് ലഭിച്ച ദൈവീകദാനങ്ങളും വരങ്ങളും തിരിച്ചറിഞ്ഞ് അവിടുത്തെ ഉപരിമഹത്വത്തിനായി വിനിയോഗിക്കുവാനും, ജീവിതത്തിലെ ഓരോ ഘട്ടത്തിലും അര്‍ത്ഥപൂര്‍ണമായ ശുശ്രൂഷയ്ക്കുള്ള അവസരങ്ങളുണ്ടാകുന്നതിനും ഒരു വേദിയാകുവാന്‍ നമ്മുടെ മുന്നേറ്റത്തിലെ എല്ലാ മേഖലകള്‍ക്കുമാവണം.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ 'സുവിശേഷത്തിന്റെ ആനന്ദം' എന്ന അപ്പസ്‌തോലിക ആഹ്വാനത്തി ലൂടെ പറയുന്നത് നമ്മെ ചിന്തിപ്പിക്കട്ടെ:

ഏതെങ്കിലും കാര്യങ്ങള്‍ ശരിയായവിധത്തില്‍ നമ്മെ അസ്വസ്ഥരാക്കുകയോ മന:സ്സാക്ഷിയെ അലട്ടുകയോ ചെയ്യേണ്ടതുണ്ടെങ്കില്‍, അത് യേശുക്രിസ്തുവിനോടുള്ള സൗഹൃദത്തില്‍ നിന്നും ഉത്ഭൂതമാകുന്ന ശക്തിയും വെളിച്ചവും സാന്ത്വനവും ലഭിക്കാതെ, സഹായിക്കുന്നതിന് ഒരു വിശ്വാസസമൂഹ ത്തിന്റെയും പിന്തുണയില്ലാതെ, ജീവിതത്തിന് ഒരര്‍ത്ഥവും ലക്ഷ്യവുമില്ലാതെ നമ്മുടെ അനേകം സഹോദരീ സഹോദരന്മാര്‍ ജീവിക്കുന്നുണ്ട് എന്ന വസ്തുതയായിരിക്കണം. വഴിതെറ്റിപ്പോയേക്കുമോ എന്ന ഭയത്തേ ക്കാള്‍, നമ്മുടെ പടിവാതില്‍ക്കല്‍ ജനങ്ങള്‍ പട്ടിണി അനുഭവിക്കുകയും 'നിങ്ങള്‍ തന്നെ അവര്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുക്കുവിന്‍' (മര്‍ക്കോസ് 6:37) എന്ന് യേശു നമ്മോട് പറഞ്ഞുകൊണ്ടേയിരി ക്കുകയും ചെയ്യുമ്പോള്‍; നമുക്കൊരുതരം വ്യാജസുരക്ഷിതത്വം നല്‍കുന്ന സംവിധാനങ്ങള്‍ക്കുള്ളില്‍, നമ്മെ കര്‍ക്കശരായ ന്യായാധിപന്മാരാക്കുന്ന നിയമങ്ങള്‍ക്കുള്ളില്‍ വാതിലുകള്‍ ബന്ധിച്ചിരിക്കുന്നതിനെ ക്കുറിച്ചുള്ള ഭയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് നമുക്കിടയാക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു (ഇവാഞ്ചലി ഗൌദിയം)

ജീസസ് യൂത്ത് മിഷന്‍കഥകള്‍, കര്‍ത്താവ് എന്താണ് എന്നോടാവശ്യപ്പെടുന്നതെന്ന് സ്വയം ചോദിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

സുബിന്‍ ജേക്കബ്ബ്


എന്റെ മിഷന്‍ അനുഭവങ്ങള്‍

വിനീഷ് സ്‌ക്കറിയ കാഞ്ഞിരപ്പിള്ളി സ്വദേശി.
One Month Family Mission -Uganda 2014
ഭാര്യ : റിജോ
മക്കള്‍ : കാതറിന്‍, റിയാന്‍, ഫാവന്ന, ജെസ്സൊ


നമ്മുടെ സുരക്ഷിത തലത്തില്‍ നിന്നും തമ്പുരാന്റെ സ്‌നേഹത്തെ പ്രതി പുറത്തേക്കിറങ്ങാനായി എടുക്കുന്ന ഒരു ചെറിയ കാല്‍ വയ്പ്പു പോലും ജീസ്സസ് യൂത്തിനെ സംബന്ധിച്ച് അവന്റെ മിഷന്‍ ആണ്.ഏതൊരു ജീസ്സസ് യൂത്തിനെയും പോലെ ഞങ്ങളുടെ ജോലിയും, കുട്ടികളും ജെബല്‍ അലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളും ആയി ഏറ്റവും സ്വസ്ഥമായ ജീവിതം നയിച്ചു കൊണ്ടിരുന്നപ്പോഴാണ് ഹൃദയത്തില്‍ അസ്വസ്ഥത ഉണര്‍ത്തുന്ന തമ്പുരാന്റെ കൊച്ചു കൊച്ചു ഇടപെടലുകള്‍ ഉണ്ടായിത്തുടങ്ങിയത്. ഒരു ജീസ്സസ് യൂത്തിന് ലഭിക്കാവുന്ന മിക്കവാറും എല്ലാ പരിശീലനങ്ങളും, നയിക്കപ്പെടലുകളും ഉണ്ടായിട്ടും ഫലം നല്‍കാത്ത അത്തിവൃക്ഷം പോലെ വളര്‍ന്ന് വലുതാകുക മാത്രമല്ല ജീവിതമെന്നും, വേറെ എന്തൊക്കെയോ കൂടെ ചെയ്യാനുണ്ട് എന്ന തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങളുടെ One Month Mission ന്റെ ആരംഭം.

One Month Mission നെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയപ്പോള്‍ മുതലേ നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങാന്‍ ഈശോ അനുവദിച്ചു. 2014 മാര്‍ച്ച് മാസമാണ് ഞങ്ങളുടെ മിഷന്‍ സ്ഥലമായ ആഫ്രിക്കയിലെ ഉഗാണ്ട രാജ്യത്തിലേക്ക് പോകുവാന്‍ കര്‍ത്താവ് അനുവദിച്ചത്.

ഈശോയുടെ പരിപാലന ഏറ്റവും കൂടുതലായി അനുഭവിച്ചറിഞ്ഞ ഒരു മാസമായിരുന്നു അത്. വളരെ പരിമിതമായ സാഹചര്യങ്ങളിലും എത്രമാത്രം സന്തോഷമായി കഴിയാം എന്ന് കര്‍ത്താവ് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു. ഏതാണ്ട് 100 വര്‍ഷം മാത്രമേ കത്തോലിക്കാ പാരമ്പര്യം അവകാശപ്പെടാനുള്ളൂ എങ്കില്‍ പോലും ഞങ്ങള്‍ കണ്ടുമുട്ടിയ ഓരോ വ്യക്തിയിലും ഈശോയെ കൂടുതല്‍ അറിയാനുള്ള അതിയായ ആഗ്രഹം ഞങ്ങള്‍ക്കു കാണുവാന്‍ സാധിച്ചു. ഇംഗ്ലീഷില്‍ അത്ര ഫലപ്രദമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവില്ലാഞ്ഞിട്ടുകൂടി അഞ്ഞൂറും ആയിരവും വരുന്ന സമൂഹത്തിനോടുപോലും ധൈര്യത്തോടെ ദൈവസ്‌നേഹത്തെക്കുറിച്ചും, പ്രാര്‍ത്ഥനയെപ്പറ്റിയും, ജീസ്സസ് യൂത്ത് മൂവ്‌മെന്റിനെപ്പറ്റിയും, കുടുംബ ജീവിതത്തെപ്പറ്റിയുമെല്ലാം പങ്കു വയ്ക്കാന്‍ സാധിച്ചു.

വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ കൂടെ, നല്ല ഒരു ണലലസലിറ ഠൃമശിശിഴ ലൂടെ ഒരു നല്ല നേതൃനിരയെ രൂപപ്പെടുത്തുവാനും ഈശോ അനുവദിച്ചു. ഇപ്പോഴും ജീസ്സസ് യൂത്ത് ഏമവേലൃശിഴ നായി അവര്‍ അവിടെ ഒരുമിച്ചു കൂടുന്നു എന്നത് വലിയ ആത്മസംതൃപ്തി നല്‍കുന്ന ഒന്നാണ്. ഞങ്ങളുടെ ആ ഒരു മാസം കഷ്ടപ്പാടുകള്‍ ഇല്ലായിരുന്നു എന്ന് ഞങ്ങള്‍ ഒരിക്കലും പറയില്ല. പക്ഷെ ഈശോയുടെ മുമ്പില്‍ ഞങ്ങള്‍ നിനക്കായി പോകാം എന്നേറ്റു പറഞ്ഞ അന്നു മുതല്‍ അവന്റെ ശക്തമായ കരം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അവന്റെ കൂടെ എന്തെല്ലാം കഷ്ടങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായോ അതെല്ലാം സന്തോഷത്തോടെ, ധൈര്യത്തോടെ അഭിമുഖീകരിക്കുവാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങള്‍ക്കവിടെ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു എന്നതിനെക്കാളൊക്കെ ജീവിതത്തോടുള്ള ഞങ്ങളുടെ എല്ലാവരുടെയും കാഴ്ച്ചപ്പാട് തന്നെ മാറിമറിഞ്ഞു എന്നതാണ് ഞങ്ങളുടെ ഒരു മാസത്തെ മിഷന്റെ ഏറ്റവും വലിയ ഫലമായി ഞങ്ങള്‍ കാണുന്നത്.


എന്റെ മിഷന്‍ അനുഭവങ്ങള്‍

സ്മരണ്‍ കുമാര്‍ നെടുപുഴ സ്വദേശി. യു.എ.ഇ. ജീസ്സസ് യൂത്ത്. M.T.P 2014


മിഷനറി ട്രെയിനിംഗ് പ്രോഗ്രാം (MTP) 2014നു എന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍, ആദ്യം ചെറിയ മടി തോന്നിയെങ്കിലും, പിന്നീട് ഇത് കര്‍ത്താവിന്റെ വിളിയാണ് എന്ന തിരിച്ചറിവ് ലഭിച്ചപ്പോള്‍ എല്ലാ മടിയും മാറി MTP യുടെ ഭാഗമാകാന്‍ ഞാന്‍ തീരുമാനിച്ചു റാസല്‍ ഖൈമയില്‍ ട്രെയിനിം ഗില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ മനസ്സിലൊരുപാട് ചോദ്യങ്ങളും ചിന്തകളുമുണ്ടായിരുന്നു. മിഷന് പോയി ഞാന്‍ എന്ത് ചെയ്യും? എങ്ങനെ ഞാന്‍ കര്‍ത്താവിന്റെ വചനം പങ്കു വയ്ക്കും? ആരുടെ അടുത്ത് പോകും? ഇങ്ങനെ ഒരുപാട് ചിന്തകള്‍.

എന്നാല്‍, മിഷന്‍ ആരംഭിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി എന്റെ ചിന്തകള്‍ക്കും ആലോചന കള്‍ക്കും അനുസരിച്ചല്ല, മറിച്ച് കര്‍ത്താവിന്റെ പദ്ധതികളാണ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്നതെന്ന്. ഓരോ ആഴ്ചയിലും അവിടുന്ന് വ്യക്തമായി എന്നെ ഓരോ വ്യക്തികളുടെ അടുത്തേക്ക് നയിക്കുന്നതായി അനുഭവപ്പെട്ടു.

ഏറ്റവും നല്ല ഒരു അനുഭവമുണ്ടായത് ഡിസംബര്‍ 26 നാണ്. അന്നാണ് തോമസ് ചേട്ടനെ പരിചയപ്പെട്ടത്. ഞാനും റാസല്‍ ഖൈമയിലുള്ള ചെറിയാന്‍ ചേട്ടനും കൂടിയാണ് അന്ന് മിഷന് വേണ്ടി ഇറങ്ങിയത്. ഈ തോമസ് ചേട്ടനെ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുമ്പ് പരിചയമില്ലായിരുന്നു. ഞങ്ങള്‍ ഒരു ലേബര്‍ ക്യാമ്പില്‍ ചെന്നു. അകത്ത് കടക്കണമെങ്കില്‍ അവിടെയുള്ള ആരെയെങ്കിലും പരിചയം വേണ മെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷെ ഞങ്ങളുടെ കൈയില്‍ ആരുടേയും നമ്പര്‍ ഇല്ലായിരുന്നു. സെക്യൂരിറ്റി ചോദിക്കുമ്പോള്‍ ആരുടെ പേര് പറയും എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. അവസാനം ചെറിയാന്‍ ചേട്ടന്‍ പറഞ്ഞു. സെക്യൂരിറ്റി ചോദിച്ചാല്‍ 'തോമസ്' എന്ന പേര് പറയാം. ശരി എന്ന് ഞാനും പറഞ്ഞു. ഗേറ്റില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ചോദിച്ചു, ആരെയാണ് കാണേണ്ടത്? ഞങ്ങള്‍ പറഞ്ഞു, ഒരു തോമസ് ചേട്ടന്‍ ഉണ്ട്, ആളെ കാണണം. പക്ഷെ റൂം നമ്പറും, മൊബൈല്‍ നമ്പറും ഞങ്ങളുടെ കൈയില്‍ ഇല്ല. സെക്യൂരിറ്റി അവിടെയുണ്ടായിരുന്ന ഒരു ജോണ്‍ ചേട്ടനെ പരിചയപ്പെടുത്തി തന്നു. ജോണ്‍ ചേട്ടനുമായ് ഞങ്ങള്‍ മിഷനെക്കുറിച്ച് സംസാരിച്ചു. ചേട്ടന്‍ ഞങ്ങളെ ഒരു റൂമില്‍ കൊണ്ട് പോയി. അവിടെ ഒരു ചേട്ടനെ കാണിച്ചു തന്നിട്ട് പറഞ്ഞു. ഇയാള്‍ വളരെ വിഷമത്തിലാണ്, ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ആ ചേട്ടന്റെ അരികില്‍ ഇരുന്നു സംസാരിച്ച് തുടങ്ങി. ചേട്ടന്റെ പേര് ചോദിച്ചു. 'തോമസ് 'എന്ന് മറുപടി പറഞ്ഞപ്പോള്‍ ഞാനും ചെറിയാന്‍ ചേട്ടനും അതിശയിച്ചുപോയി. ഞങ്ങള്‍ സെക്യൂരിറ്റിയോട് പറഞ്ഞ അതേ പേര് തന്നെ. ചേട്ടന്റെ വിശേഷങ്ങള്‍ ഓരോന്ന് ചോദിച്ചു. തോമസ് ചേട്ടന്‍ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 19 വര്‍ഷമായി. ഇപ്പോഴും വളരെ തുച്ഛമായ ശമ്പളമാണ് ചേട്ടന് ലഭിക്കുന്നത്. മാത്രമല്ല കഴിഞ്ഞ കുറെ വര്‍ഷങ്ങളായ് ശമ്പളവര്‍ദ്ധനവും ലഭിക്കുന്നില്ല. ഞങ്ങള്‍ ചേട്ടനോട് വന്ന കാര്യം അവതരിപ്പിച്ചു. പക്ഷെ ചേട്ടന് ഉത്സാഹം കണ്ടില്ല. ചേട്ടന്‍ പറഞ്ഞു, ഞാന്‍ മുമ്പ് എന്നും പള്ളിയില്‍ പോവുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. പക്ഷെ ഇപ്പോള്‍ അതെല്ലാം നിര്‍ത്തി. ദൈവത്തിലുള്ള എന്റെ വിശ്വാസമെല്ലാം പോയി. ഞങ്ങള്‍ ചോദിച്ചു, അതെന്ത് പറ്റി ചേട്ടാ ? അപ്പോള്‍ ചേട്ടന്‍ കുറെ കരഞ്ഞു. അതിനു ശേഷം ചേട്ടന്‍ പറഞ്ഞു, ഒരു വര്‍ഷം മുമ്പ് തോമസ് ചേട്ടന്റെ ഭാര്യയ്ക്ക് തലയിലെ ഞരമ്പിനു രക്തം കട്ടപിടിക്കുന്ന അസുഖം വന്നു. ഡോക്ടര്‍ ഓപ്പറേഷന്‍ ചെയ്താല്‍ ശരിയാകുമെന്ന് പറഞ്ഞു. അങ്ങനെ ഓപ്പറേഷന്‍ നടത്തി. രക്തം കട്ട പിടിക്കുന്ന അസുഖം മാറി. പക്ഷെ, ചേച്ചിയുടെ മാനസികമായ ആരോഗ്യം നഷ്ടപ്പെട്ടു. ചേച്ചി ആരോടും മിണ്ടാതെയായി. ഇത് തോമസ് ചേട്ടനെ ആകെ തളര്‍ത്തിക്കളഞ്ഞു. ഇടയ്ക്കിടെ ചേച്ചി ഒച്ചയും ബഹളവും ഒക്കെ ഉണ്ടാക്കും. കഴിഞ്ഞ ഒരു വര്‍ഷമായ് ചേച്ചി ചികിത്സയിലാണ്. വീട്ടില്‍ ചേച്ചിയും രണ്ടു പെണ്‍കുട്ടികളും മാത്രമേ യുള്ളൂ. അവരുടെ ഭാവി ഓര്‍ത്തിട്ട് ചേട്ടന്‍ ആകെ വിഷമത്തിലാണ്. ചേട്ടന്‍ ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു, 'ദൈവം ഉണ്ടെങ്കില്‍ എന്ത് കൊണ്ട് ഇത് സംഭവിച്ചു?. ഇത് എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല, ദൈവത്തിനു ഒന്നും സാധിക്കില്ല എന്നൊക്കെ പറഞ്ഞ് തോമസ് ചേട്ടന്‍ കുറെ വാദിച്ചു'. അപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് അന്ന് രാവിലെ വായിച്ച ബൈബിള്‍ വചനമാണ്. 'മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭ നങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്ക് നല്‍കും' 1 കോറിന്തോസ് 10:13. ഞാന്‍ ചേട്ടന് ഈ വചനഭാഗം വായിച്ചു കേള്‍പ്പിച്ചു കൊടുത്തു. കുറച്ച് സംസാരിച്ചിട്ട് ഞങ്ങള്‍ ചേട്ടനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ചേട്ടന്റെ മുഖത്ത് ചെറിയൊരു ആശ്വാസം ഞങ്ങള്‍ കണ്ടു. തുടര്‍ന്നുള്ള ആഴ്ചകളില്‍ ഞങ്ങള്‍ കൂടുതല്‍ സമയം ചേട്ടനുമായ് സംസാരിച്ചു. ദൈവസ്‌നേഹത്തെക്കുറിച്ചും, ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ പറഞ്ഞു കൊടുത്തു. ജനുവരിയില്‍ ഒരു വെള്ളിയാഴ്ച ഞങ്ങള്‍ ചേട്ടനെ സന്ദര്‍ശിച്ചപ്പോള്‍, ചേട്ടന്‍ നാട്ടില്‍ പോയി കുറച്ചധികസമയം അവിടെ ചിലവഴിച്ച് ഭാര്യയെ ചികില്‍സിക്കണമെന്ന്! ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ ചേട്ടന് ലീവ് കിട്ടുമോ എന്ന സംശയം. ഞങ്ങള്‍ പറഞ്ഞു, എല്ലാ ദിവസവും ദിവ്യബലിയില്‍ ചേട്ടനെയും കുടുംബത്തെയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നുണ്ട്, ലീവ് എല്ലാം ക്രമപ്പെടും എന്ന്. വ്യക്തിപരമായ് ഞാന്‍ എല്ലാ ദിവസവും ചേട്ടനെയും ഭാര്യയെയും ദിവ്യബലിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഫെബ്രുവരി 6 ന് ചേട്ടനെ കാണാനായി പോയപ്പോള്‍, ഏറെ സന്തോഷ ത്തോടെ ചേട്ടന്‍ ലീവ് ലഭിച്ചു എന്ന് പറഞ്ഞു. ഫെബ്രുവരി രണ്ടാമത്തെആഴ്ച ചേട്ടന്‍ നാട്ടിലേക്ക് പോയി രിക്കുകയാണ്. ഇപ്പോഴും എല്ലാ ദിവസവും ചേട്ടന് വേണ്ടിയും ഭാര്യയുടെ അസുഖം പൂര്‍ണ്ണമായും വിട്ടുമാറുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.

ഇതുപോലെയുള്ള അനേകം വ്യക്തികള്‍ ഇനിയും ഓരോ ലേബര്‍ ക്യാമ്പിലും ഉണ്ടാകും. അവരുടെയെല്ലാം അടുത്തേക്ക് പോകാന്‍, അവരെ ആശ്വസിപ്പിക്കാന്‍, ദൈവസ്‌നേഹം പകര്‍ന്ന് കൊടുക്കാന്‍ ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നവര്‍ നമ്മളാണ്. ദൈവത്തിന്റെ' വിളിയോട് നാം 'Yes' എന്ന് പറഞ്ഞാല്‍ മാത്രം മതി. എന്ത് ചെയ്യണമെന്നും, എങ്ങനെ ചെയ്യണമെന്നും അവിടുന്ന് നമുക്ക് പറഞ്ഞു തരും.


എന്റെ മിഷന്‍ അനുഭവങ്ങള്‍

രഞ്ജിത്ത് ജോസ് ഇലവുത്തിങ്കല്‍
തൃശ്ശൂര്‍ നെടുപുഴ സ്വദേശി,
ജീസ്സസ് യൂത്ത് 2013-14 ലെ ഫുള്‍ടൈമര്‍


എനിക്ക് മിഷന്‍ പ്രദേശമായി ലഭിച്ചത്. ആഫ്രിക്കായിലെ സൗത്ത് സുഡാനാണ്. ഞാന്‍ താമസിക്കുന്ന ഇടവകയില്‍ സിസ്റ്റേഴ്‌സിന്റെ വലിയൊരു മിഷന്‍ നടക്കുന്നുണ്ട്, അവരുടെ സ്‌ക്കൂളില്‍ പഠിപ്പിക്കുകയും, പിന്നെ HIV-AIDS ബാധിതരെ സഹായിക്കുകയും ചെയ്യുന്ന ഒരു മിഷന്റെ ഭാഗമാകാനും സാധിച്ചു. അടുത്തുള്ള ഗ്രാമങ്ങളില്‍ പോയി പ്രാര്‍ത്ഥനാ ഗ്രൂപ്പ് നയിക്കുവാനും, അവരുടെ വിഷമങ്ങളിലും, ബുദ്ധിമുട്ടുകളിലും ഭാഗമാകുവാനും കഴിയുന്ന രീതിയിലെല്ലാം അവര്‍ക്കാശ്വാസം നല്‍കുവാനും സാധിച്ചു.

നമ്മളെ ഏറെ വിഷമിപ്പിക്കുന്നത്, അവിടുത്തെ കുടുംബങ്ങളുടെ അരക്ഷിതാവസ്ഥയും, മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാതെ വളരുന്ന കുട്ടികളുടെയും അവസ്ഥയാണ്. അവര്‍ ചെറുപ്പത്തിലേ കുറ്റകൃത്യങ്ങള്‍ ചെയ്തു തുടങ്ങുന്നു. അതുപോലെ ദാരിദ്രവും, പട്ടിണിയും അവരെ വല്ലാതെ അലട്ടുന്നു. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാന്‍ വിഷമിക്കുന്ന കുടുംബങ്ങള്‍, ആഭ്യന്തര കലഹം മൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യം, യാതൊരു പ്രതീക്ഷയും ഇല്ലാതെ വളര്‍ന്ന് വരുന്ന പുതുതലമുറ, ഭക്ഷണവും, വെള്ളവും, വെളിച്ചവും ഇല്ലാതെ ജീവിക്കുന്ന ഒരു ജനസമൂഹം. അവരുടെ ഇടയില്‍ കുറച്ചു പേര്‍ക്കെങ്കിലും ദൈവസ്‌നേഹം പകര്‍ന്ന് കൊടുക്കാന്‍ സാധിച്ചു. ഇതെല്ലാം എന്റെ ജീവിതത്തിലെ എല്ലാ പ്രതി ബന്ധങ്ങളെയും വളരെ മധുരമുള്ളതാക്കി മാറ്റി. ഈ ഒരു വര്‍ഷത്തെ എന്റെ അനുഭവങ്ങളും, എനിക്ക് ലഭിച്ച അനുഗ്രഹങ്ങളുമാണ് ജീവിതത്തിലെ ഏറ്റവും സമ്മാനമായി ഞാന്‍ കരുതുന്നത്. മിഷന് പോകുമ്പോള്‍ എന്റെ ജീവിതത്തെക്കുറിച്ചോ, എനിക്കെന്തെങ്കിലും സംഭവിക്കുമെന്നോ ഞാന്‍ ഭയപ്പെട്ടിരുന്നില്ല അവിടുത്തെ ആളുകളോടും വൈദികരോടും നല്ലൊരു ബന്ധം സ്ഥാപിക്കുന്നതിനും ഏതൊരു സങ്കീര്‍ണ്ണ അവസ്ഥകളിലും ദൈവത്തോട് ചേര്‍ന്നിരിക്കാനും, ആരോടും പരിഭവവും, വിഷമവുമില്ലാതെ എല്ലാ പ്രയാസങ്ങളും യേശുവിന്റെ സഹനത്തോട് ചേര്‍ത്ത് വയ്ക്കാനും, അത് ജീവിതത്തില്‍ സ്വീകരി ക്കാനും സാധിച്ചു. സംസ്‌കാരപരമായും, ഭക്ഷണരീതികളിലും ഒരുപാട് വ്യത്യാസങ്ങളും, ബുദ്ധിമുട്ടു കളും ഉണ്ടായിരുന്നെങ്കിലും ആരോടും പരാതി പറയാതെ ഒരു മിഷനറി എന്ന നിലയില്‍ അതെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ സാധിച്ചു.

എനിക്ക് നിങ്ങളോട് പറയാനുള്ളത്, ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നാം ഓരോരുത്തരും ക്രിസ്തുവിന്റെ മിഷനറിമാരാണ്. ഏത് ജീവിതാന്തസ്സിലായാലും, ഏത് ജീവിതസാഹചര്യങ്ങളിലായി രുന്നാലും, ലോകത്തിന്റെ ഏത് കോണില്‍ ആയിരുന്നാലും, എത്ര വലിയവനായിരുന്നാലും, എത്ര ചെറിയവനായിരുന്നാലും നമ്മുടെ ഏറ്റവും പരമമായ കടമ അല്ലെങ്കില്‍ ഉത്തരവാദിത്വം മറ്റുള്ളവര്‍ക്ക് ഈശോയെ പകര്‍ന്നു കൊടുക്കുക എന്നതാണ്. യേശുവിന്റെ സ്‌നേഹം നാം പകര്‍ന്നു കൊടുക്കു മ്പോള്‍ നാമും യേശുവിനെ പോലെയാകും. യേശുവിന്റെ രക്ഷാകരകര്‍മ്മത്തില്‍ നാമും പങ്കുകാ രാകും. നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് നൂറു മടങ്ങ് ദൈവം നമ്മെയും നമ്മുടെ കുടുംബത്തെയും അനുഗ്രഹിക്കും. ഇത് എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച പരമസത്യമാണ്.

1018 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896