കുമ്പസാരം

പലപ്പോഴും അനുരഞ്ജന കൂദാശ അഥവാ കുമ്പസാരത്തെക്കുറിച്ച് പറയുമ്പോള്‍ പലരും ചോദിക്കുന്ന ഒന്നാണ്, നാം പാപങ്ങള്‍ ഏറ്റു പറയണമോ എന്നത്. എന്നാല്‍ ദൈവവചനം കൃത്യമായി നമ്മെ പാപങ്ങള്‍ ഏറ്റു പറയണമെന്നു തന്നെയാണ് പഠിപ്പിക്കുന്നത്. എന്നാല്‍ നാം പാപങ്ങള്‍ ഏറ്റു പറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും (1 യോഹ. 1:9). പ്രവാചകനായ ജെറമിയായുടെ ഗ്രന്ഥത്തിലും നാം ഇങ്ങിനെ കാണുന്നു, നിന്റെ ദൈവമായ കര്‍ത്താവിനോട് നീ മറുതലിച്ചു.... നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങള്‍ നീ ഏറ്റു പറഞ്ഞാല്‍ മതി (ജെറ. 3:13).

പുതിയ നിയമത്തില്‍ സ്‌നാപക യോഹന്നാനോട് ജനങ്ങള്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞ് സ്‌നാനം സ്വീകരിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു. അവര്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞ് ജോര്‍ദ്ദാന്‍ നദിയില്‍ വെച്ച് അവനില്‍ നിന്നും സ്‌നാനം സ്വീകരിച്ചു (മത്താ. 3:6). സ്വന്തം പാപങ്ങള്‍ പാപങ്ങളായി അംഗീകരിക്കുന്നവര്‍ക്കു മാത്രമേ അവ ഏറ്റു പറഞ്ഞ് ഉപേക്ഷിക്കാനാവൂ. പലപ്പോഴും നാം നമ്മുടെ പാപങ്ങള്‍ അംഗീകരിക്കാതെ മറ്റുള്ളവരുടെ പാപങ്ങള്‍ മാത്രം കാണുന്നവരായി ജീവിക്കുന്നു.

പാപങ്ങള്‍ ഏറ്റു പറയുന്നത് ആത്മാവിനു മാത്രമല്ല ശരീരത്തിനും മനസ്സിനും ഗുണകരമാണെന്ന് സങ്കീര്‍ത്തകന്‍ പറയുന്നു. ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചു പോയി (സങ്കീ. 32:3). എന്റെ പാപം അവിടത്തോടു ഞാന്‍ ഏറ്റു പറഞ്ഞു, എന്റെ അകൃത്യം ഞാന്‍ മറച്ചു വെച്ചില്ല. എന്റെ അതിക്രമങ്ങള്‍ ഞാന്‍ കര്‍ത്താവിനോടു പറയും എന്നു ഞാന്‍ പറഞ്ഞു, അപ്പോള്‍ എന്റെ പാപം അവിടുന്നു ക്ഷമിച്ചു (സങ്കീ. 32:5).

മനുഷ്യരോട് പാപങ്ങള്‍ ഏറ്റു പറയുമ്പോള്‍

പാപങ്ങള്‍ ഏറ്റു പറയണമെന്ന കാര്യം ആരും നിഷേധിക്കാനിടയില്ല. എന്നാല്‍ മനുഷ്യരോട് പാപങ്ങള്‍ ഏറ്റു പറയണമെന്ന് തിരുവചനം പറയുന്നുണ്ടോ?. തീര്‍ച്ചയായും. ബൈബിളില്‍ അതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റു പറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍ (യാക്കോബ് 5: 16). ആത്മീയ മാനസീക ശാരീരിക സൗഖ്യം പ്രാപിക്കാന്‍ നാം പരസ്പരം പാപങ്ങള്‍ ഏറ്റു പറഞ്ഞ് പ്രാര്‍ത്ഥിക്കണം. പരസ്പരം എന്നാല്‍ തമ്മില്‍ത്തമ്മില്‍ തന്നെ. മനുഷ്യര്‍ പാപങ്ങള്‍ ഏറ്റു പറയുന്നെങ്കില്‍ ആര് ആരോട് എന്നത് വളരെ പ്രധാനമാണ്. ഒന്നുകില്‍ ശ്രേഷ്ഠനും വിശ്വാസികളും ഒരുമിച്ചു കൂടിയിരിക്കുന്ന കൂട്ടായ്മയില്‍, അല്ലെങ്കില്‍ ആര്‍ക്കെതിരെ പാപം ചെയ്തിരിക്കുന്നുവോ ആ വ്യക്തിയോട് നേരിട്ട് ഏറ്റു പറയണം. പലപ്പോഴും രണ്ടാമത് പറഞ്ഞിരിക്കുന്ന കാര്യം വളരെ പ്രശ്‌ന ങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം, ആത്മീയമായി പക്വതയില്ലാത്ത ഒരാളോടാണ് അയാള്‍ക്കെതിരെ ചെയ്ത തെറ്റ് ഏറ്റുപറയുന്നതെങ്കില്‍ ഉടനടി വലിയ ശിക്ഷയായിരിക്കും ലഭിക്കുന്നത്. അത് നന്മ യേക്കാള്‍ കൂടുതല്‍ തിന്മയായി ഭവിക്കും. പാപമോചനം ലഭിക്കാതെ തന്നെ ശിക്ഷയനുഭവിക്കേ ണ്ടിയും വന്നേക്കാം. കൂടാതെ മറ്റു ചില വൈഷമ്യങ്ങളും ഇതിലുണ്ട്. ഒരു കുഞ്ഞിനെതിരെ തെറ്റു ചെയ്താല്‍ ആ കുഞ്ഞിനോട് പറഞ്ഞാല്‍ അതിനു മനസ്സിലാകുമോ?. അപ്പോള്‍ ആ കുഞ്ഞിന്റെ മാതാ പിതാക്കളോടായിരിക്കണം പറയേണ്ടത്. മന്ദബുദ്ധിയായ ഒരാള്‍ക്കെതിരെ തെറ്റു ചെയ്താല്‍ അയാളോടു പറഞ്ഞാല്‍ പാപമോചനം ലഭിക്കുമോ?, ഇല്ല. അത് അയാളുടെ രക്ഷകര്‍ത്താവി നോടാണ് പറയേണ്ടത്. ഭാര്യക്കെതിരെ ഭര്‍ത്താവോ അല്ലെങ്കില്‍ ഭര്‍ത്താവിനെതിരെ ഭാര്യയോ തെറ്റു ചെയ്താല്‍ പരസ്പരം പറഞ്ഞാല്‍ പാപമോചനം ലഭിക്കുമോ, അതിനുള്ള മഹാമനസ്‌ക്കത നമുക്കു ണ്ടോ?. തൊഴിലാളി മുതലാളിക്കെതിരെയോ മുതലാളി തൊഴിലാളിക്കെതിരെയോ തെറ്റു ചെയ്താല്‍ പരസ്പരം ഏറ്റു പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ തീരുകയും പാപമോചനം ലഭിക്കുകയും ചെയ്യുമോ?. പലപ്പോഴും അപ്രായോഗികമായ രീതിയാണിത്.

ആദിമസഭയില്‍ ശ്രേഷ്ഠനോടും വിശ്വാസ സമൂഹത്തോടു മുഴവനും പരസ്യമായി പാപങ്ങള്‍ ഏറ്റു പറയുന്ന രീതിയാണ് ഉണ്ടായിരുന്നത്. ശ്രേഷ്ഠന്‍ പ്രായശ്ചിത്തം നിശ്ചയിച്ച് നല്‍കുകയും ചെയ്തി രുന്നു. പ്രായശ്ചിത്തം നിറവേറ്റിക്കഴിയുമ്പോള്‍ ശ്രേഷ്ഠന്‍ പാപമോചനം നല്‍കിയിരുന്നു. മാരകപാപങ്ങള്‍ക്ക് കഠിനമായ പ്രായശ്ചിത്തം നല്‍കിയിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിശ്വാസി കളുടെ എണ്ണം വര്‍ദ്ധിച്ചതും വിശ്വാസ തീക്ഷ്ണത കുറഞ്ഞതും ഈ ഏറ്റുപറച്ചില്‍ രീതിയില്‍ പ്രശ്‌ന ങ്ങളുണ്ടാക്കി. അങ്ങിനെ ശ്രേഷ്ഠന്‍മാരുടെ പക്കല്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞ് പ്രായശ്ചിത്തം ചെയ്ത് പാപമോചനം നേടുന്ന രീതി നിലവില്‍ വന്നു. സമൂഹത്തില്‍ പരസ്യമായി പാപങ്ങള്‍ ഏറ്റു പറഞ്ഞിരുന്ന കാലത്തും ശ്രേഷ്ഠനായ വ്യക്തിയാണ് പാപമോചനം നല്‍കിയിരുന്നത്. ഈ രീതി യാണ് ഇന്നും കത്തോലിക്കാ സഭയില്‍ പിന്തുടരുന്നത്. അതാണ് അനുരഞ്ജന കൂദാശ അഥവാ കുമ്പസാരമായി മാറിയത്.

494 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896