തിരുവസ്തുക്കള്‍

ദൈവാരാധനയ്ക്കായി ഉപയോഗിക്കുന്ന തിരുവസ്തുക്കളും അവയുടെ പ്രതീകാത്മകതയും അര്‍ത്ഥവും.

കാസ, പീലാസ: മിശിഹായുടെ തിരുശ്ശരീരരക്തങ്ങള്‍ പരികര്‍മ്മം ചെയ്യുവാന്‍ ഉപയോഗിക്കുന്ന തിരുപ്പാത്രങ്ങള്‍. കാസയിലെ വെള്ളം കലര്‍ത്തപ്പെട്ട വീഞ്ഞും പീലാസയിലെ അപ്പവും പരിശുദ്ധ കുര്‍ബാനയില്‍ റൂഹാക്ഷണപ്രാര്‍ത്ഥനയോടെ മിശിഹായുടെ തിരുശ്ശരീരരക്തങ്ങളായി പൂര്‍ത്തീകരിക്കപ്പെടുന്നു.

ശോശപ്പ: കാസയും പീലാസയും മൂടുന്ന  കാപ്പയുടെതന്നെ തുണികൊണ്ട് സമചതുരാകൃതിയില്‍ നിര്‍മ്മിച്ച തിരുവസ്ത്രം. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കബറിടത്തിന്റെ മൂടിയെയും അവിടുത്തെ തിരുശ്ശരീരം പൊതിഞ്ഞ കച്ചയെയും ശിരോവസ്ത്രത്തെയും സൂചിപ്പിക്കുന്നു. 

മക്ബലാന: കാസ മൂടിവയ്ക്കുന്നതിന് ഉപയോഗിക്കുന്നു.

സങ്കീഞ്ഞ്: തിരുപ്പാത്രങ്ങള്‍ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്നു.

ധൂപക്കുറ്റി: ധൂപാര്‍പ്പണത്തിനുപയോഗിക്കുന്നു.  ധൂപാര്‍പ്പണ്ണം പാപമോചനത്തിന്റെയും ദൈവത്തിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും പരമാരാധനയുടെയും ദൈവത്തിന്റെ പക്കലേയ്ക്കുയരുന്ന നിരന്തരമായ സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രതീകമാണ്. ആഘോഷമായ കുര്‍ബാനയിലും റാസയിലും അവിഭാജ്യഘടകമാണ്. 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70570