ഓഖി വന്നു..... ഒരക്ഷരം മിണ്ടാതെ....

സത്യം പറഞ്ഞാ ഇതിനെക്കുറിച്ചൊരക്ഷരം മിണ്ടണ്ടാന്നു വിചാരിച്ചതാടോ, പക്ഷേ ഇവന്മാരു സമ്മതിക്കേലാന്നു വച്ചാ എന്നാ ചെയ്യാനാന്നേ- വരവ് നേരത്തെ അറിയിച്ചിരുന്നിട്ടും വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ പോയില്ലെന്ന്, എന്നാല്‍ വരവറിഞ്ഞില്ലായെന്നും അറിഞ്ഞിരുന്നെങ്കില്‍ അരമണിക്കൂര്‍ മുന്നേ പുറപ്പെടുമായിരുന്നെന്ന്. ഇവന്‍മാര്‍ക്കിട്ടൊരു പണി കൊടുക്കണം എന്ന ഭാവേന, ആരോടും ഒരക്ഷരം പോലും മിണ്ടാഞ്ഞ് ഓഖി തന്റെ വരവ് ഒരു 'സര്‍പ്രൈസ് വിസിറ്റ്' ആക്കിയേ..എന്നാ പറയാനാ, ഗതികേടിലായത് ഒരു നേരത്തെ ആഹാരത്തിനായ് കടലിനെ ആശ്രയിക്കുന്ന പട്ടിണി പാവങ്ങളും!!..... കാണാതായവരെ കണ്ടെത്താന്‍ സന്നാഹങ്ങള്‍ നടത്തിയ ശ്രമമൊക്കെ അഭിനന്ദനം അര്‍ഹിക്കുന്നവ തന്നെയാണുകേട്ടോ! അല്ല, പണ്ടിതുപോലൊരു കാറ്റുണ്ടായപ്പോഴല്ലായോടാവ്വേ അമരത്ത് കിടന്ന കര്‍ത്താവിനോട് ജനങ്ങള്‍ സങ്കടം പറഞ്ഞതും അവന്‍ ശാന്തമാക്കുക എന്നൊരൊറ്റ വാക്കാല്‍ ആ കാറ്റിനെ ശമിപ്പിച്ചതും. ഒഖിയല്ല ഇനിയിപ്പം കത്രീനയുടെ ചേടത്തിയായാലും കര്‍ത്താവിന് അതിത്രവല്യകാര്യമൊന്നുമല്ലടോ! ജീവിതത്തില്‍ എത്ര വലിയ കൊടുങ്കാറ്റുണ്ടായാലും, ജീവിതത്തോണി ആടിയുലഞ്ഞാലും മറക്കാതെ ഏറ്റുചൊല്ലടോ സങ്കീര്‍ത്തനം 25:20- വിശ്വാസം വേണം കേട്ടോ..

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70568