ക്രിസ്ത്യാനി= ???

അക്ഷരങ്ങളുടെ വസന്തമായ ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ ചരിത്രപ്രസിദ്ധമായ പല ഗ്രന്ഥങ്ങളുടേയും ഇതളുകള്‍ മറിയ്ക്കുന്നതിനിടയ്ക്കാന്നേ ഫാ.സ്വാമി സദാനന്ദ് എന്ന സ്വാമിയച്ചന്റെ 'കനല്‍ വഴിയിലെ പ്രവാചകന്‍' എന്ന അനുഭവകുറിപ്പ് വായിക്കാനിടയായേ... മറ്റൊരു ക്രിസ്തുവായി സ്വയം രൂപാന്തരപ്പെട്ട ഒരു മനുഷ്യന്റെ ആത്മകഥ! അതിലെ ഒരു അനുഭവസാക്ഷ്യത്തിന്റെ പൂര്‍ത്തീകരണമല്ലായോ സി.റാണി മരിയ എന്ന പുണ്യവതിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചേ...സ്വത്തും സ്വന്തക്കാരേയും ഉപേക്ഷിച്ച് ഇവരണ്ടും ഇല്ലാത്ത ഉത്തരേന്ത്യയിലെ പാവപ്പെട്ടവരുടെ ഇടയിലേയ്ക്ക്, പിന്നീട് അവരുടെ മനസ്സിലേയ്ക്കിറങ്ങിയ അവരുടെ പ്രവര്‍ത്തനരീതിയല്ലായോ ശരിക്കും ക്രിസ്തുവനുകരണം അഥവാ മറ്റൊരു ക്രിസ്തുവാകല്‍. ആരെയും കുറ്റപ്പെടുത്താനല്ലടാവ്വേ, ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിന്റെ ഒരു ഇതില്‍ ചോദിക്കുന്നതാന്നു വച്ചാല്‍ മതി കേട്ടോ... ഒന്നു ചിന്തിച്ചാല്‍ എന്നാ അല്ലേ നമ്മുടെയൊക്കെ ക്രിസ്തീയ ജീവിതം?, എന്തുവാ നമ്മുടെ മിഷന്‍ പ്രവര്‍ത്തനം? ശരിക്കും ഒരു ലേബലിങ്ങ് മാത്രമായി നമ്മുടെയൊക്കെ 'ക്രിസ്ത്യാനി' ചുരുങ്ങിയോ? ശരിക്കും ഈ സ്വാമിയച്ചനും ഈ സിസ്റ്ററുമൊക്കെ കാണിച്ചുതന്നതല്ലായോ നമുക്കും പിന്‍ചെല്ലേണ്ട ജീവിതപാത?

ക്രിസ്ത്യാനി= ക്രിസ്തുവിനെ സ്വജീവിതത്തില്‍ അതേപടി അനുകരിക്കുന്നവന്‍!!! 

ഞാന്‍ ക്രിസ്ത്യാനിയാണോ???

സംഭവം വായിച്ചപ്പോഴാണ് അതിന്റെ ഒരു ഇത് മനസ്സിലായത്...

Sanu | November 13, 2017

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88951