'സി...സെ... പുവ്‌ഡേ...!!!'

എന്നാടാ ഉവ്വേ...ഇങ്ങനെ മിഴിച്ചു നോക്കുന്നേ...? ഒന്നും മനസ്സിലായില്ലാ അല്ലായോ? സാരമില്ലടോ, അണ്ടര്‍ 17 ഫിഫ വേള്‍ഡ്കപ്പിന്റെ മെക്‌സിക്കന്‍-ഇംഗ്ലണ്ട് കളി കണ്ടിറങ്ങിയ എന്റെ അവസ്ഥയും ഏതാണ്ടിങ്ങനെയൊക്കെത്തന്നെയായിരുന്നെന്നേ... തോല്‍ക്കുമെന്നുറപ്പായ അവസ്ഥയിലും മെക്‌സിക്കന്‍ കുരുന്നുകള്‍ക്ക്, ഗാലറിയില്‍നിന്ന് അവരുടെ കാര്‍ന്നോന്‍മാര്‍ ഈ ഈരടികള്‍ ഏറ്റുപാടുമ്പോള്‍ കിട്ടുന്ന ഒരു ഊര്‍ജം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല കേട്ടോ! 'നിങ്ങള്‍ക്കതു സാധിക്കും, നിങ്ങളാല്‍ അസാധ്യമായി ഒന്നുമില്ല' എന്നതിന്റെ സ്പാനിഷ് പരിഭാഷയാണത് എന്നെനിക്കു മനസ്സിലായതു പിന്നീട് ഒരു എഫ്. എം. അവതാരിക അതിനര്‍ത്ഥം പറഞ്ഞുകേട്ടപ്പോളാന്നേ... ജീവിതത്തില്‍ തളര്‍ന്നു, തോറ്റു എന്നു തോന്നുന്ന നിമിഷങ്ങളില്‍, മകനേ... മകളേ...നിനക്കസാധ്യമായി ഒന്നുമില്ല എന്നു നമ്മുടെ പൊന്നുതമ്പുരാന്‍ പറഞ്ഞുവച്ചതിന്റെ (മത്താ:17:20) ഒരു മെക്‌സിക്കന്‍ വേര്‍ഷനാണോ ഇത്! ഒക്കെ നടക്കും...പക്ഷേ, ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം വേണം കേട്ടോ...

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 52252