പാവപ്പെട്ടവന്റെ ജിമിക്കിക്കമ്മല്‍!

എന്നാ പറയാനാന്നേ...അമ്മേടെ ജിമിക്കിക്കമ്മല്‍ അപ്പന്‍ കട്ടോണ്ട് പോയതുകൊണ്ടാണോ എന്നറിയില്ലാ... ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പിടിച്ചുകുലുക്കുകയും അന്താരാഷ്ട്ര തലത്തില്‍വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ഈ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ 'സ്വന്തം ഭാഷയായതുകൊണ്ട് ഒരു റിലാക്‌സേഷന്‍ ഒക്കെ ഉണ്ടെങ്കിലും' ഉള്ള കാര്യമങ്ങോട്ട് പറയാമല്ലോ, ഈയിടെയായി മനുഷ്യമനസ്സുകളെ മരവിപ്പിച്ച ഒരു അഭയാര്‍ത്ഥിസമൂഹത്തിന്റെ ദുരന്തജീവിതത്തിന്റെ കാര്യമോര്‍ക്കുമ്പോള്‍ നെഞ്ചിലൊരാന്തലാ...സത്യം പറഞ്ഞാല്‍ എന്നാത്തിന്റെ പേരു പറഞ്ഞിട്ടാണെങ്കിലും, ആ മനുഷ്യമക്കളുടെ നേരെ മുഖം തിരിക്കാതെ, നമ്മളാലാവുന്ന എന്തെങ്കിലുമൊക്കെ ഒരു സഹായം നമുക്കും ചെയ്യത്തില്ലേടാ ഉവ്വേ!  ഒന്നു ചോദിക്കട്ടായോ? തന്നില്‍ അഭയംതേടി വന്നവരെ കൈവിടാതെ മാറോട് ചേര്‍ത്തവനല്ലയോ നമ്മുടെ കര്‍ത്താവ്! വിശക്കുന്നവരെ കണ്ട് മനസ്സലിഞ്ഞവനല്ലയോ അവിടുന്ന്! ജിമിക്കിക്കമ്മലിന്റെ അലയടിയില്‍ ആറാടുന്ന നമുക്ക് 1GB DATA യുടെ പൈസ മതിയാവും ആ പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു ജിമിക്കിക്കമ്മല്‍ (ഒരു നേരത്തെ ആഹാരം) സമ്മാനിക്കാന്‍. മത്തായി:25:41-42 നമുക്കോരോരുത്തര്‍ക്കും ഒരു വാണിംഗ് ആയിരിക്കട്ടേ...

Nice

Laya Davis | October 16, 2017

Good msg 👏 Mathew 25:40-44

Navya | October 16, 2017

Nice

Laya Davis | October 16, 2017

Really good thought

Chinju | October 16, 2017

എന്നാ പറയാനാ ഉവ്വേ, സംഗതി വായിച്ചു കഴിഞ്ഞപ്പോൾ ഒരു relaxation ഉണ്ട് . Excellent and interesting delivery method. Thoughtful message.

Seelumol Shaji | October 16, 2017

Yes..yes ,oru jimmikkammal koduthaal kittunna relaxation vere enthinu kittum! ..really a good divine thought...

Alphonse | October 16, 2017

Good 😇

Justin Joseph | October 16, 2017

spr....

sneha ks | October 16, 2017

Good one.. keep it up

Sharon Joshy | October 16, 2017

Nice

Laya Davis | October 16, 2017

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70592