കര്‍ത്താവ് വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍- ടോമച്ചന്‍ മോചിതനായി

എളിക്കു കൈയ്യും കൊടുത്ത് പറമ്പില് തേങ്ങാ എണ്ണിക്കൊണ്ടിരുന്ന അന്നാമ്മച്ചിയാ, നോക്കീപ്പോ ദാണ്ടേ നല്ല പയറുമണിപോലെ പുരക്കകത്തോട്ട് ഓടുന്നു...ഇതിപ്പം എന്നതാണേ ഇത്ര കാര്യമായിട്ടോടാന്‍ എന്നും വച്ചോണ്ട് ചെന്നു നോക്കുമ്പോഴല്ലേ അമ്മച്ചി ടിവിയുടെ റിമോട്ടില്‍ കിടന്നോണ്ട് ഗുസ്തി പിടിക്കുന്ന കണ്ടേ. 'എന്നാത്തിനാ അമ്മച്ചി ഇപ്പം ടിവി കാണുന്നേ' എന്നു ചോദിച്ചതുമാത്രം ഓര്‍മ്മയുണ്ട്, മോന്തായത്തിനൊരു തട്ടും തന്നിട്ടമ്മച്ചി ചോദിക്കുവാ...'അപ്പോ നീ ഒന്നും അറിഞ്ഞില്ലായോ! കൊച്ചനേ, ഭീകരന്‍മാരു തട്ടിക്കൊണ്ടുപോയ നമ്മുടെ ടോമച്ചനെ വിട്ടേച്ചെന്ന്!' എന്റെ കര്‍ത്താവേ, ഒള്ളതാണോ? നീണ്ട 18 മാസങ്ങള്‍ ഇക്കാരണവും പറഞ്ഞ് എത്ര മെഴുകുതിരിയാണെന്നറിയാമോ ആയിരങ്ങള്‍ കത്തിച്ചേക്കുന്നേ...അതു മാത്രമോ, ഓരോ ഇടവകയിലും, ഓരോ കുടുബത്തിലും, ഓരോ കുര്‍ബാനയിലും അച്ചന്റെ വിമോചനമല്ലായിരുന്നോ നമ്മുടെയെല്ലാം പ്രാര്‍ത്ഥനാവശ്യം. അല്ലേല്ലും നമ്മുടെ കര്‍ത്താവങ്ങനെയാ... പ്രിയമുള്ളവരേ...കുറേപ്പേരങ്ങോട്ടൊരേകാര്യം ഒന്നിച്ചങ്ങു ചോദിച്ചാല്‍ കണ്ടില്ലാന്നു വയ്ക്കാന്‍ നമ്മുടെ പൊന്നു തമ്പുരാനാവത്തില്ലന്നേ.. .ഇതിനൊരു നന്ദി സൂചകമായിട്ടെങ്കിലും എല്ലാവരും ആ 145-ാം സങ്കീര്‍ത്തനം ഒന്നു വായിക്കണം കേട്ടോ... എന്തായാലും മതവും, രാഷ്ട്രവും, രാഷ്ട്രീയവും മറന്ന് അച്ചന്റെ മോചനത്തിനായ് അണിനിരന്ന എല്ലാവര്‍ക്കും അച്ചായന്റെ വക ഒരു ബിഗ് സല്യൂട്ട്- കര്‍ത്താവിന് മഹത്വം!

Very good presentation...

Binoy | September 17, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131530