ഓണവും അവധിദിനങ്ങളും പിന്നെ സീലോഹയും

     വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണു കേട്ടോ ഇത്തവണത്തെ പത്ര റിപ്പോര്‍ട്ട് വായിച്ച് കേട്ടത്. എന്നാ പറയാനാന്നേ, നമ്മള് മലയാളികള്‍ പതിവ് തെറ്റിച്ചില്ലന്ന്...... എന്നുവച്ചാല്‍, ഇക്കുറിയും ഓണ ബംബറിനേക്കാള്‍ കളക്ഷനായിരുന്നെന്ന് നമ്മുടെ ബിവറേജസ്സിന് ! തീര്‍ന്നില്ല, ഇതൊക്കെ മതിയാകാഞ്ഞിട്ട്, സ്‌കൂള്‍ അസംബ്ലിയില്‍ വരിയില്‍ നിന്ന കുട്ടികളോട് 'മക്കളേ ആ ക്യൂവില്‍ നില്‍ക്കണ്ട,അത് ബിവറേജ   സ്സിലേക്കുള്ള ക്യൂവാണെന്ന് ' അക്കൂട്ടത്തില്‍ പറയിപ്പിച്ച ബാര്‍-സ്‌കൂള്‍ ദൂരപരിധി പരിഷ്‌കരണം നടന്നതും ഈ ഓണത്തിന് തന്നയാടാ ഉവ്വേ.....! അതുപോലെ തന്നെ കഴിഞ്ഞയാഴ്ച അവധി കിട്ടിയിട്ട് ആഘോഷിക്കത്തവരായ് ആരെങ്കിലും ഉണ്ടോടോ? കുറച്ചുപേര് ലൗകീക സന്തോഷങ്ങളില്‍ മുഴുകി അവധി ആഘോഷിച്ചെങ്കില്‍  വേറെകുറച്ചുപേര്‍ അവധി ആഘോഷിച്ചത് കര്‍ത്താവിനൊപ്പമായിരുന്നു. 'സീലോഹ'  എന്ന പേരിനെ അന്വര്‍ത്ഥമാക്കുമാറ് കര്‍ത്താവിനായ് അയക്കപ്പെടാന്‍, അവിടുത്തെ മക്കളെ പരിപോഷിപ്പിച്ച വളര്‍ച്ച ധ്യനത്തിലായിരുന്നു. ഒന്ന് ചോദിക്കട്ടേട്ടൊ...., ഇതുപോലുള്ള അവധിദിനങ്ങള്‍ നാം എത്രമാത്രം സമയം കര്‍ത്താവിനായ് മാറ്റിവയ്ക്കുന്നു എന്നത് കണക്കെടുക്കാനുള്ളവസരമല്ലായോ?. സത്യത്തില്‍ ആര്‍ക്കുവേണ്ടിയാണ് നാമീ നെട്ടോട്ടമോടുന്നത് ? എന്തിനു വേണ്ടി ?.എന്താണ് ഈ ലോകവാസത്തിനപ്പുറം?. എന്റെ കുഞ്ഞുങ്ങളേ, നിങ്ങളുടെ ജീവിതത്തിന്റെ പര്യവസാനം മനസ്സിലാക്കണമെങ്കില്‍  'വെളിപാടിന്റെ പുസ്തകം ' ഒന്നെടുത്തുവച്ച് വായിച്ചു നോക്കടോ...അയ്യോ.. ഇനിയിപ്പം അച്ചായന്‍ പറഞ്ഞൂന്ന് പറഞ്ഞ് ഒരുത്തനും സനിമ തീയറ്ററിലേക്ക് ഓടിയേക്കല്ല് കേട്ടോ... പറയാന്‍ പറ്റിയേല... എന്തു പറഞ്ഞാലും ദ്വയാര്‍ത്ഥത്തില്‍ എടുക്കുന്ന ദ്വസ്വഭാവമുള്ള മനുഷ്യദൈവങ്ങളുടെ കാലമല്ലായോ...! ഞാനുദ്ദേശിച്ചത് വിശുദ്ധ ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തെ കുറിച്ചാണ് കേട്ടോ.. പ്രത്യേകിച്ച് വെളിപാട് 22:12 ഒന്നു വായിച്ചിരിക്കുന്നത് നന്നായിരിക്കും...

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70592