ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു.

ദുബായിലെ ഒരു സര്‍ക്കാര്‍ ആശുപത്രി. ഹോസ്പിറ്റല്‍ വിസിറ്റിന്റെ ഭാഗമായി ആദ്യമായിട്ടാണ് ഞാന്‍ രോഗീസന്ദര്‍ശനത്തിന് പോകുന്നത്. വേണ്ട നിര്‍ദേശങ്ങള്‍ തരാന്‍ ഔട്ട് റീച്ചിലെ ചേട്ടന്മാര്‍ കൂടെയുണ്ട്. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വീണ് നട്ടെല്ലിനു ക്ഷതമേറ്റ ഒരു പാക്കിസ്ഥാനിയുടെ അടുത്തേയ്ക്കാണ് ഞാന്‍ പോയത്. കണ്ണുനീര്‍ ഒഴുകിയ ചാലുകള്‍ അയാളുടെ മുഖത്ത് വ്യക്തമായിരുന്നു. ഞങ്ങളുടെ സന്ദര്‍ശനം അയാളെ അത്ഭുതപ്പെടുത്തി. തന്നെ കാണാനും ആളുകളോ.. ? അയാള്‍ ആശ്ചര്യത്തോടെ ഞങ്ങളോട് ചോദിച്ചു. തന്റെ നിസ്സഹായാവസ്ഥയെ കുറിച്ച് അദ്ദേഹം ഞങ്ങളോട് ഒരുപാട് സംസാരിച്ചു. ഞങ്ങളാല്‍ കഴിയും വിധത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. തന്റെ വീട്ടിലേയ്ക്ക് ഒന്നു ഫോണ്‍ ചെയ്യണം എന്ന് ആയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഫോണ്‍ വിളിച്ചു തുടങ്ങിയപ്പോള്‍ രണ്ടുതലക്കലും കരച്ചില്‍ മാത്രം. അതിനു ശേഷം ഒരുപാട് കാര്യങ്ങള്‍ അവര്‍ പരസ്പരം സംസാരിച്ചു. ഫോണ്‍വിളി അവസാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് കാര്യമായ സന്തോഷം പ്രകടമായിരുന്നു. ആ മുറി വിട്ട് ഇറങ്ങുമ്പോള്‍ എന്നോട് ഈശോ പറയുന്നതു പോലെ എനിക്ക് തോന്നി,'ഞാന്‍ രോഗിയായിരുന്നു. നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു.' 

സഹനത്തിന്റെ ചാക്കുടുത്ത് അനുതാപത്തിന്റെ ചാരം പൂശി വിണ്ടും ഒരു വലിയ നോമ്പുകാലത്തിലേയ്ക്ക് നാം പ്രവേശച്ചിരിക്കുകയാണല്ലോ. ഈ നോമ്പുകാലം ജീസസ് യൂത്തിന്റെ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ട് സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നു കൊടുക്കുന്നവരായി നമുക്ക് മാറാം.  കുരിശിന്റെ വഴിയില്‍ അസഹനീയമായ തന്റെ വേദന മറന്ന് ഓര്‍ശലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിച്ച യേശുനാഥന്റെ മാതൃക പിന്‍ചെന്ന് നമ്മുടെ ജീവിത വ്യഥകള്‍ക്കിടയിലും മറ്റുവരെ കരുതുന്ന അവര്‍ക്ക് ആശ്വാസമാകുന്ന യഥര്‍ത്ഥ ജീസസ് യൂത്തായി നമുക്ക് മാറാം. ഈശോ നമ്മെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

സ്‌നേഹപൂര്‍വ്വം,

ജോബിന്‍ അഗസ്റ്റിന്‍.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109831