ഇത്ര ചെറുതാകാന്‍ എത്ര വളരേണം

നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു ക്രിസ്തീയഭക്തി ഗാനത്തിലെ വരികളാണിവ. സര്‍വ്വശക്തനായ തമ്പുരാന്‍ ഒരു തിരുവോസ്തിയുടെ രൂപത്തിലേക്കു വരുമ്പോഴുള്ള ചെറുതാവല്‍. അതിനായ് സ്വയാര്‍പ്പണം ചെയ്താണ് ക്രിസ്തു ചെറുതാവുന്നത്. 

വിശുദ്ധ കുര്‍ബ്ബാനയിലും,  ദിവ്യകാരുണ്യ ആരാധനയിലും ഈ രൂപമാറ്റം ഉണ്ടാകുമ്പോള്‍ നമുക്ക് ധ്യാനിക്കാം. എത്രമാത്രം ദൈവം നമ്മെ സ്‌നേഹിക്കുന്നുവെന്ന്. നമ്മോടൊത്തായിരിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന്. വിശുദ്ധ കുര്‍ബ്ബാനയില്‍ ഈശോയെ സ്വീകരിക്കുന്ന നമ്മുടെ ഉള്ളിലേക്ക് ക്രിസ്തു കടന്നുവരികയാണ്. നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമായിത്തീരുന്നു. ദേവാലയത്തില്‍നിന്ന് പുറത്തുവന്ന് ആ ദിവസത്തെ നമ്മുടെ ജോലി മേഖലയില്‍, തീന്‍മേശയില്‍, കളിസ്ഥലത്ത്, അവസാനം കിടന്നുറങ്ങുമ്പോള്‍ നമ്മുടെ കട്ടിലിന്റെവരെ ഭാഗമായിപ്പോലും അവന്‍ വരുന്നു.

പ്രിയപ്പെട്ടവരെ, എത്ര സ്‌നേഹവാനായ ദൈവം. ഒരു ദിവസത്തെ എന്റെ സന്തോഷങ്ങളിലും, ഉത്കണ്ഠകളിലും എല്ലാം ഒരു സഹകാരിയാകുന്ന ദൈവം. ഇവിടെയൊക്കെ നമുക്ക് ശ്രദ്ധിക്കാം. എന്നില്‍ ക്രിസ്തു അലിഞ്ഞുചേരുമ്പോള്‍ ഞാന്‍ അവനില്‍ അലിഞ്ഞുചേരുന്നുണ്ടോ?

ഇല്ലെങ്കില്‍ ഒരു മാറ്റത്തിനായ് ശ്രമിക്കാം. അങ്ങനെ ഒരു  ക്രിസ്തുവായി മാറുവാനും ലോകത്തില്‍ പ്രകാശം പരത്തുന്നവരാകുവാനും.

 

സ്‌നേഹത്തോടെ,

മാത്യു ഈപ്പന്‍

സബ് എഡിറ്റര്‍

 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957