മറുചോദ്യങ്ങളില്ലാത്ത അനുസരണം

പല സുവിശേഷ പ്രഘോഷണവേദികളിലും നമ്മള്‍ കേട്ടിട്ടുള്ള ഒരു ചിരിക്കഥയാണ്. എങ്കിലും വി.യൗസേപ്പിതാവിനെ അനുസ്മരിക്കാന്‍ ഈ കഥ സഹായിക്കുമെന്ന് കരുതിക്കൊണ്ട് ഇവിടെ കുറിക്കുന്നു.

ഒരു നഗരത്തില്‍ അടുത്തടുത്തായി രണ്ടു ദേവാലയങ്ങള്‍. ഒന്ന് പരിശുദ്ധകന്യാമറിയത്തിന്റെയും മറ്റൊന്ന് വി.യൗസേപ്പിതാവിന്റെയും, ആ ദേവാലയങ്ങളിലെ കപ്യാരുമാരുടെ വേതനം അവിടെക്കിട്ടുന്ന നേര്‍ച്ചപ്പണത്തിന്റെ ശതമാനം കൂടി കണക്കാക്കിയായിരുന്നു. ആളുകള്‍ ഓടിക്കൂടുന്നതുമുഴുവന്‍ മാതാവിന്റെ പള്ളിയിലാണ്. നേര്‍ച്ചയും, നൊവേനയുംമറ്റുമായി എപ്പോഴും തിരക്കോടു തിരക്കുതന്നെ. ഇതൊക്കെക്കണ്ടു മനംമടുത്ത യൗസേപ്പിതാവിന്റെ പള്ളിയിലെ കപ്യാര്‍, തന്റെ ദേഷ്യവും, നിരാശയും തന്റെ ദൈവാലയത്തിലെ വി.യൗസേപ്പിന്റെ രൂപത്തോടു തീര്‍ത്തു.

പ്രിയപ്പെട്ടവരെ, ഇത് കേവലം ഒരു കഥയാണ്. ഇവിടെ ഭാര്യക്കാണോ ഭര്‍ത്താവിനാണോ പ്രസക്തി എന്നൊന്നുമല്ല ചിന്താവിഷയം; മറിച്ച് അപ്രസക്തമെന്ന് നമുക്ക് തോന്നാറുള്ള, സുവിശേഷങ്ങളുടെ ആദ്യഭാഗങ്ങളിലെ ഒരു നിശബ്ദസാന്നിധ്യത്തെ ഒന്ന് ചൂഴ്ന്നുനോക്കലാണ്. സുവിശേഷങ്ങളില്‍ നമുക്ക് കാണാം- ദൈവം ജോസഫിനോടു സംസാരിച്ചിരുന്നത് സ്വപ്നങ്ങളിലൂടെയാണ്. ദൈവം ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ യാതൊരു മറു ചോദ്യവും കൂടാതെ ജോസഫ് അനുസരിക്കുന്നു. 'ജോസഫ് നിദ്രയില്‍ നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു' (മത്താ. 1:24). ഈയൊരു വചനത്തിന്റെ സാഹചര്യങ്ങളെ പഠിച്ചാല്‍ മാത്രം മതി വി.ജോസഫ് ആരെന്നറിയാന്‍. എത്രയേറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുന്നതെന്ന് ശ്രദ്ധിക്കുക.

നമുക്കുമുള്‍ക്കൊള്ളാം, മാതൃകയാക്കാം സുവിശേഷങ്ങളില്‍ നിശബ്ദസാന്നിദ്ധ്യത്താല്‍ വചനപ്രഘോഷണം നടത്തിയ ഈ വിശുദ്ധനെ.

സ്‌നേഹത്തോടെ,

മാത്യു ഈപ്പന്‍

സബ് എഡിറ്റര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137103