പ്രലോഭകന്‍ തട്ടിവിളിക്കുമ്പോള്‍...

'പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍; ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. '(മത്തായി 26:41)

ഇപ്പോള്‍ ആയിരിക്കുന്ന ഈ സ്ഥലത്ത് നാം ഭൗതികമായി ആഗ്രഹിക്കുന്ന പലതും കൈ യ്യെത്തുന്ന ദൂരത്താണ്. 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.'(1പത്രോസ്) 5:8. അത് ടി.വി., ഇന്റര്‍നെറ്റ് മുതലായ മാധ്യമങ്ങളില്‍ കൂടിയോ, ചിലപ്പോള്‍ ചെന്നായ്ക്കള്‍ കുഞ്ഞാടുകളുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതുപോലെ ചില സ്ത്രീകളോ പുരുഷന്മാരോ ആകാം, അതു മല്ലെങ്കില്‍ കുറുക്കു വഴിയിലൂടെ നേടാവുന്ന സമ്പത്തോ പ്രശസ്തിയോ ആകാം. നമുക്കു കാണുവാനും ചിന്തിക്കു വാനും ഒട്ടനവധി ജീവിതോദാഹരണങ്ങള്‍ നമുക്കു ചുറ്റുപാടുമുണ്ട്, നൈമിഷിക സുഖങ്ങള്‍ക്കായി, അവര്‍, ദൈവം ദാനമായിത്തന്ന ഈലോക ജീവിതം വെറുതെ പാഴാക്കി കളഞ്ഞ് തങ്ങളെ ഏല്‍പി ച്ചുവിട്ട ഉത്തരവാദിത്വത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെ നീങ്ങുന്ന ജീവിതങ്ങള്‍. അതിന്റെ പരിണിതഫലമായി മാനസിക സംഘര്‍ഷങ്ങളും തകര്‍ച്ചകളും ഒന്നിനു പുറകേ മറ്റൊന്നായി അവരുടെ ജീവിതത്തില്‍ വന്നുഭവിക്കുകയും ചെയ്യുന്നു. ഈ ലോകം നല്‍കുന്ന സുഖഭോഗത്തില്‍ മാത്രം ആശ്രയിക്കുന്നവര്‍ക്ക് അത് എത്ര അളവില്‍ ലഭിച്ചാലും തൃപ്തിവരില്ല. 'യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല'. (യോഹന്നാന്‍ 4:13-14)

'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന ശക്തമായ പ്രാര്‍ത്ഥന പല ആവര്‍ത്തി ഉരുവിട്ട്, ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പെടുത്തരുതെ എന്ന് നാവുകൊണ്ട് ഏറ്റുപറയുന്ന നാം, പ്രലോഭ കന്‍ തട്ടിവിളിക്കുമ്പോള്‍ നമ്മുടെ സമീപനം എപ്രകാരമാണ് ? വലിയനോമ്പാചരണത്തിലൂടെ കടന്നു പോകുന്ന നമുക്ക് ക്രിസ്തുവിന്റെ പീഢാസഹനത്തോടുചേര്‍ത്ത് നമ്മെ അലട്ടുന്ന പ്രലോഭനങ്ങളെ കുരിശില്‍ തറക്കാം, അങ്ങനെ പ്രലോഭകനില്‍ നിന്ന് മുക്തിനേടി ഉയിര്‍ത്തെഴുന്നേല്‍ക്കാം. 'മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും.'(1 കൊറി.10:13) ക്രിസ്തുവിന്റെ സമാധാനം നമ്മില്‍ സമൃദ്ധമായി ഒഴുകട്ടെ.

സ്‌നേഹപൂര്‍വ്വം,
ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131524