സ്രഷ്ടാവ് സര്‍വ്വവും ഒരുപോലെ പരിപാലിക്കുന്നു.
റൂബന്‍ തോമസ്

ഒരിക്കല്‍ എന്നെ കുഴയ്ക്കുന്ന കുറെ ചോദ്യങ്ങള്‍ എന്റെ ഉദ്യാനത്തിന് നടുവിലെ മരച്ചുവട്ടില്‍ എന്നെ പിടിച്ചിരുത്തി. തല പുകക്കും വിധം ചിന്തകള്‍ റഡാര്‍ സിഗ്‌നലുകള്‍പോലെ എന്നെ വലം വെച്ചു കൊണ്ടിരുന്നു. ചിന്തകളും മനുഷ്യനെ ക്ഷീണിതനാക്കും എന്നത് ശരിയാണ്എന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു. പെട്ടെന്ന് എന്നെ ആരോ തൊടുന്നതുപോലെ. കണ്ണ് തുറന്ന് നോക്കുമ്പോള്‍ ഒരു യുവാവ്എന്നെ നോക്കി പുഞ്ചിരിച്ചു നില്ക്കുന്നു. ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ എന്റെ ഉള്ളിലുള്ളപോലെ കുറെ ചോദ്യങ്ങള്‍ ആ യുവാവിനും ഉണ്ടായിരുന്നു എന്നുള്ളത് എന്റെ മനസിനെ ആശ്വസിപ്പിച്ചു. ഞാനും അവനും ഒരേ ദിശ നോക്കി തന്നെയാണ് സഞ്ചരിക്കുന്നു എന്നത് തന്നെയായിരുന്നു അത്. എല്ലാ ചോദ്യങ്ങളും സാധൂകരിച്ചു കൊണ്ട് അവന്‍ പറഞ്ഞു നീ എന്തിനു ഇങ്ങനെ ആകുലനാകുന്നു. നീ തിരിഞ്ഞു നിന്റെ പൂന്തോട്ടത്തിലേക്ക് നോക്കൂ, എത്ര സുന്ദരമായ പുഷ്പങ്ങള്‍. തങ്ങളെ തഴുകുന്ന മാരുതനോടൊപ്പം ചേര്‍ന്നലിയുന്ന അവരുടെ നയനങ്ങള്‍ നോക്കൂ എന്തു സന്തോഷത്തിലാണ് അവര്‍. കാലത്തിന്റെ തികവില്‍ ഒന്നൊന്നായ് ഉതിരുമ്പോഴും അവര്‍ക്ക് വിഷമമില്ല. എന്തെന്നാല്‍ തങ്ങളുടെ ഭംഗി നിലനില്ക്കും എന്ന വിശ്വാസമാണവക്ക്. അവര്‍ പല വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ളവരാണെങ്കിലും അവരെല്ലാം ഒന്നാണ് തന്നെ നോക്കുന്നവര്‍ക്ക് സന്തോഷം(ആനന്ദം) ലഭിക്കുമാറ് തന്റെ ധര്‍മ്മം (പുഞ്ചിരി) നിറവേറ്റുന്നില്ലെ അവര്‍. അവരുടെ വിശ്വാസം ഫലസമൃദ്ധമാകുമാറ് അവരിന്നും ആനന്ദഭരിതരാണ്.

നീ എന്തു ചിന്തിക്കുന്നു എന്നു ഞാന്‍ അറിഞ്ഞു പക്ഷെ നീ എന്നെ അറിഞ്ഞില്ല എന്നത് എന്തിന്റെ കുറവായിരിക്കും. ഞാനും എനിക്കു ചുറ്റും ഒന്നു കണ്ണോടിച്ചു ഞാനും ചിന്തിച്ചു എന്നെ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോ. ചിലര്‍ക്ക് അവരുടെ ആവശ്യം നടന്നാല്‍ മതി ചിലര്‍ക്ക് എന്റെ നാമം മതി ചിലര്‍ എന്നെ ചന്തയാക്കി മാറ്റി മറ്റു ചിലര്‍ മദ്ധ്യസ്ഥനാക്കി ഇനിയും ചിലര്‍ എന്നെ പ്രഭാഷണമാക്കി മാറ്റി അങ്ങന ഓരോന്നായി കടന്നു പോയ്‌കൊണ്ടിരിക്കുന്നു. ഞാനാരുടെ വിളി കേള്‍ക്കും ഞാനാരെ തിരിഞ്ഞു നോക്കും ഞാനെന്നെ തന്നെ തേടി നടന്നു. വിശ്വാസം ഉണ്ടാക്കുന്നതല്ല ഉണ്ടാവുന്നതാണ് ഞാന്‍ നിന്റെ ഉള്ളില്‍ തന്നെയുണ്ട് എന്നിട്ടും നിനക്കെന്നെ അറിയാന്‍ കഴിയുന്നില്ലെ. ഒരുവന്‍ സഞ്ചരിക്കുമ്പോള്‍ അവന്റെ നാശവും അവന്റെ കൂടെ തന്നെയെന്നപോലെ അവന്റെ നന്മ(ഞാനും)യും അവന്റെ കൂടെ തന്നെയാണ്. എഴുതപെട്ടതും പറഞ്ഞതുമായ സത്യംപോലെ തന്നെ പോലെ തന്നെ തന്റെ അയല്ക്കാരനെയും സ്‌നേഹിക്കുക. നീ നിന്നെ തിരിച്ചറിയുന്നില്ലെങ്കില്‍ നിന്റെ അയല്ക്കാരനെ എങ്ങനെ മനസ്സിലാക്കും. നിന്നെ തിരിച്ചറിയാത്ത പക്ഷം നിന്റെ ഹൃദയത്തിനുള്ളിലെ സ്‌നേഹത്തെ എങ്ങനെ ഉള്‍ക്കൊള്ളും. നല്ലത് (ശരിയായത്) നിന്റെ കാഴ്ച്ചയ്ക്ക് അപ്രത്യക്ഷം എന്ന പോലെ ഞാന്‍ ഇന്നും മറഞ്ഞിരിക്കുന്ന ഒരു സത്യമാണ് അതു തേടി കണ്ടെത്തുന്നവ(ള്‍)ന്‍ എന്നില്‍ ആനന്ദിക്കുന്നു. അന്വേഷിക്കുവിന്‍ കണ്ടെത്തും എന്നുള്ളത് വെറുതയല്ലല്ലോ. വിശ്വാസം നിങ്ങളെ അന്ധതയിലേക്ക് നയിക്കില്ല. കാത്തു സൂക്ഷിക്കുന്നതെന്തും അമൂല്യമായവയാണ്. അതില്‍ പ്രധാനം മനുഷ്യനു വിശ്വാസമാണ്. അതു മനുഷ്യനോടല്ല ഒരദൃശ്യ ശക്തിയോടാകുമ്പോള്‍ കരുത്തേറെയും.ഞാന്‍ അതു ദൈവത്തില്‍ അര്‍പ്പിക്കുന്നു'

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137828